Breaking News

ചാഞ്ഞ മരത്തില്‍ പാഞ്ഞു കേറാം, പക്ഷേ കൊമ്പില്‍ കൂണ് മുളച്ചിട്ടുണ്ടോന്ന് നോക്കണം: ഹർഷൻ

ഇപി ജയരാജനെതിരായ തേക്ക് വിവാദം; വ്യാജ വാര്‍ത്തയ്‌ക്കെതിരെ മാതൃഭൂമിയിലെ ഹര്‍ഷന്‍. മുന്‍ മന്ത്രി ഇ പി ജയരാജനെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍. മാതൃഭൂമിയിലെ തന്നെ വാര്‍ത്തയ്‌ക്കെതിരെ ആയിരുന്നു ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മാതൃഭൂമിയിലെ ജേർണലിസ്റ്റ് സി കെ വിജയനാണ് എം വി ജയരാജനെതിരെ തേക്ക് വിവാദം ഉയര്‍ത്തിക്കൊണ്ടുന്നത്. വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞതോടെ വിജയനെതിരെ ഫേസ്ബുക്കില്‍ തെറിവിളി കൊണ്ട് പൊങ്കാലയും പൂരപ്പാട്ടും നടന്നു വരികയാണ്. ജയരാജന്റെ തേക്കിന് ആദ്യം 50 കോടി, പിന്നെ 15 കോടി ഒടുവില്‍ 1 കോടി; വാർത്ത സ്‌ക്ലസിവ് ആയി ബ്രേക്കിങ് ന്യൂസ് ആയി കടന്നു പൊയ്ക്കൊണ്ടിരിക്കെ തേക്കിന് വിലയും കുറഞ്ഞുകൊണ്ടിരുന്നു അപഹാസ്യരായി തീർന്ന മാതൃഭൂമിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്.അതിനിടയിലാണ് ‘ചാഞ്ഞ മരത്തില്‍ പാഞ്ഞുകേറാം, പക്ഷേ കൊമ്പില്‍ കൂണ് മുളച്ചിട്ടുണ്ടോന്ന് നോക്കണം. അല്ലെങ്കില്‍ മരം വീഴുമ്പോ കേറിയവനും പോരും’ എന്നും പറഞ്ഞുകൊണ്ട് മാതൃ ഭൂമി ജീവനക്കാരനായ ഹർഷന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ

1, ഇരിണാവ് ഇ. പി. ജയരാജന്റെ കുടുംബക്ഷേത്രമാണോ..?

02, ജയരാജന്റെ കുടുംബമാണോ ക്ഷേത്രം ഭരിക്കുന്നത്..?

03, മലബാര്‍ ദേവസ്വം ചുഴലി ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ലേ?
.
04, ക്ഷേത്ര പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ മരം അനുവദിക്കുമോ എന്ന് സാധ്യത തേടിയ ക്ഷേത്ര ഭരണസമിതിയുടെ നടപടി അസ്വാഭാവികമാണോ..?

05, കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയില്‍ (ഡി ഗ്രേഡ് ) മാത്രം ഉള്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സഹായം തേടുന്ന ആദ്യത്തെ സംഭവമാണോ ഇത്…?

06, സ്ഥലം എം.എല്‍.എയോട് സഹായം തേടാനുള്ള ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തില്‍ എന്ത് തെറ്റാണുള്ളത്..?

07, ക്ഷേത്രത്തിന്റെ സഹായാഭ്യര്‍ത്ഥന വനം വകുപ്പ് മന്ത്രിക്ക് കൈമാറുകയാണോ അതോ വ്യവസായവകുപ്പിന് പ്രത്യേകിച്ച് വകുപ്പില്ലാത്ത വിഷയത്തില്‍ തീരുമാനമെടുക്കുകയാണോ ജയരാജന്‍ ചെയ്യേണ്ടിയിരുന്നത്..?

08, അതോ അപേക്ഷയുടെ സാധ്യത ആരായാന്‍ നില്‍ക്കാതെ ചവറ്റുകൊട്ടയില്‍ തള്ളണമായിരുന്നോ..?

09, തടി അനുവദിക്കാന്‍ വനംമന്ത്രിക്കുമേല്‍ ജയരാജന്‍ വഴിവിട്ട സമ്മര്‍ദ്ദം ചെലുത്തിയോ..?
10, 1050 ക്യുബിക് മീറ്റര്‍ മരത്തടി എന്നത് കട്ടന്‍സ് പണി അറിയാത്ത ഏതോ കോന്തന്‍ 1050 ക്യുബിക് ഫീറ്റ് എന്നതിന് പകരം കുറിച്ച കണക്കാണെന്ന് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കണോ…?

11, ഒന്നരക്കോടിയുടെ കണക്ക് ആ അപേക്ഷയില്‍ത്തന്നെ ഒള്ളപ്പോ മേല്‍പ്പറഞ്ഞ സംശയം ഏത് തിരക്കഥാകൃത്തിനും തോന്നേണ്ടതല്ലേ…?

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്…..

12, കോന്നിയില്‍ നിന്ന വനംവകുപ്പിന്റെ തേക്ക് ശബരിമലയിലെ കൊടിമരത്തിനായി തറതൊടാതെ മലകയറിയ ഇനത്തില്‍ വനം വകുപ്പിന് വല്ലതും കിട്ടിയോ..?
പകല്‍ മുഴുവന്‍ യാത്രയിലായിരുന്നതുകൊണ്ട് പാതിരാവാര്‍ത്തയിലൂടെയും ഫേസ് ബുക്കിലൂടെയും മാത്രം കാര്യമറിഞ്ഞിട്ടാണ് ഇതെഴുതുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം നിഷേധിച്ച ജയരാജന്റെ കണ്ണുകളുടെ എക്‌സ്ട്രീം ക്ലോസപ്പിലേക്ക്ക്യാമാറാമാന്മാര്‍ ലെന്‍സ് തിരിച്ചത് ആ മനുഷ്യന്‍ ചിലപ്പോള്‍ കരഞ്ഞു പോയേക്കുമെന്ന് തോന്നിയതു കൊണ്ടാണെന്ന് അനുഭവ പരിചയത്തിലൂടെ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഈ കുറിപ്പ്.

ചാഞ്ഞ മരത്തില്‍ പാഞ്ഞുകേറാം, പക്ഷേ കൊമ്പില്‍ കൂണ് മുളച്ചിട്ടുണ്ടോന്ന് നോക്കണം. അല്ലെങ്കില്‍ മരം വീഴുമ്പോ കേറിയവനും പോരും.

Comments

comments