Breaking News

“നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതു?” ദാസനും വിജയനും വീണ്ടും എത്തുന്നു

mohanlal-sreeni2

മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ ആയ ദാസനും വിജയനും വീണ്ടും വരുന്നു. വിനീത് ശ്രീനിവാസൻ കഥ എഴുതുകയാണ്.പട്ടണപ്രവേശനം, നാടോടിക്കാറ്റ്, അക്കരെയക്കരെയക്കരെ എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് ദാസനും വിജയനും വീണ്ടും എത്തുന്നു.

dasan-and-vijayan-part-4-vineeth-sreenivasan

ഈ കൂട്ടുകെട്ടിനെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വിനീത് ശ്രീനിവാസന്‍. ആശയം മനസ്സിലുണ്ടെന്നും ഇനി തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

vineeth

ശ്രീനിവാസനും മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശ്രീനിവാസന്റെ കഥയില്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്‌പോര്‍ട്‌സ് കേന്ദ്രീകൃത സിനിമയാണിത്.

sreeni-lal

മോഹന്‍ലാലിനെയും ശ്രീനിവാസനേയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിക്കണമെന്ന ആഗ്രഹം പലതവണ അഭിമുഖങ്ങളിൽ വിനീത് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു സിനിമ ചെയ്യുക എന്നതിലും വലിയ സന്തോഷം തനിക്കില്ലെന്നും വിനീത് പറയുന്നു.

Comments

comments