Smiley face
Published On: Sun, Oct 30th, 2016

ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി; ഇന്ത്യയ്ക്ക് കിരീടം | India vs Pakistan: India beat Pakistan 3-2 in final to win Asian Champions Trophy

Smiley face

hokky

ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയുടെ രണ്ടാം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്.

നിക്കിന്‍ തിമ്മയ്യ, രുപീന്ദര്‍പാല്‍ സിംഗ്, അഫാന്‍ യൂസഫ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. പതിനെട്ടാം മിനിറ്റില്‍ രുപീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ബോര്‍ഡ് തുറന്നത്.

അലി ഷാന്‍, അലീം ബിലാല്‍ എന്നിവരാണ് പാകിസ്താന് വേണ്ടി ഗോള്‍ നേടിയത്. ഇന്ത്യയുടെ രണ്ട് ഗോളുകള്‍ക്ക് പാക് താരങ്ങള്‍ മറുപടി നല്‍കിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ​‍ശ്രീജേഷിന്റെ പ്രതിരോധം മറികടന്ന് സമനില ഗോള്‍ നേടാനോ ഇന്ത്യയെ മറികടക്കാനോ പാകിസ്താന് സധിച്ചില്ല .

മലയാളി താരം പി.ആര്‍ ശ്രീജേഷ് ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന പ്രധാന വിജയമാണ് എഷ്യന്‍ ചാംപ്യന്‍സ്​ ട്രോഫി കിരീടം.ശനിയാഴ്ച പെനല്‍റ്റി ഷൂട്ടൌട്ടില്‍ കൊറിയയെ 5–4ന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ രണ്ടാം കിരീടമാണ് ഇത്. ഷൂട്ടൌട്ടില്‍ കൊറിയയുടെ അഞ്ചാമത്തെ സ്ട്രോക് തട്ടിക്കളഞ്ഞ് മലയാളിതാരം ക്യാപ്റ്റന്‍ ശ്രീജേഷാണ് വിജയമൊരുക്കിയത്.

Comments

comments

Smiley face
Smiley face