Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

modi-incredible_6

വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശ്ചയിച്ചു. പത്ര, ടിവി പരസ്യങ്ങള്‍ക്കായുള്ള ആശയങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. ഇവയില്‍ മോദി അഭിനയിക്കും.

മുന്‍പ് ബോളിവുഡ് താരം ആമിര്‍ ഖാനായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍. എന്നാല്‍ അസഹിഷ്ണുതാ വിവാദത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുടെ പേരില്‍ ആമിര്‍ ഖാനുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. അതിനുശേഷം പുതിയ ബ്രാന്‍ഡ് അംബാസഡറെ കണ്ടെത്താനുള്ള ആലോചകള്‍ ഏറെ നാളായി നടന്നുവരികയായിരുന്നു. ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്നു സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ നേരത്തേ സൂചിപ്പിച്ചിരുന്നു.

modi-17

ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് അമീര്‍ ഖാനെ നീക്കം ചെയ്തതിന് ശേഷം ഒഴിഞ്ഞു കിടന്ന സ്ഥാനത്തേക്ക് അമിതാബ് ബച്ചനടക്കമുള്ള താരങ്ങളെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പെയിന് പ്രധനമന്ത്രിയെ നിശ്ചയിക്കുകയായിരുന്നു.മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി പറയുന്നു.

എന്തായാലും ഇനി വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചരണ പരിപാടികളിലെ മുഖം നരേന്ദ്ര മോദിയുടേതാവും. വീഡിയോകളിലും പരസ്യങ്ങളിലും മോദി പ്രത്യക്ഷപ്പെടും. കഴിഞ്ഞ രണ്ടര വര്‍ഷങ്ങളിലായി ഇന്ത്യയിലും വിദേശത്തും ടൂറിസത്തെ കുറിച്ച് മോഡി പരാമര്‍ശിച്ച കാര്യങ്ങള്‍ വീഡിയോ പ്രചരണത്തിന്റെ ഭാഗമാക്കും.

Comments

comments