ഇത് ഒരു ദോശയുണ്ടാക്കിയ കഥയല്ല.ഒരു തെരഞ്ഞെടുപ്പ് ഉണ്ടാക്കിയ ദോശയാണ്.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയം പലര്‍ക്കും അവൈടെയും ഇവിടെയും ഒരു ഞെട്ടലുണ്ടാക്കിയെങ്കില് മറ്റു പലര്‍ക്കും അത് സന്തോഷം നിറഞ്ഞ വാര്‍ത്ത തന്നെയായിരുന്നു. ചിലര്‍ അതില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ മറ്റു പലരും അത് ആഘോഷമാക്കി.എന്നാല്‍ ഇങ്ങിവിടെ ഇന്ത്യയിലും ട്രംപിന്റെ വിജയത്തില്‍ സന്തോഷിക്കുന്നവരുണ്ട്.
ചെന്നൈയിലെ സുപ്രബാ റെസ്റ്റോറന്റ് നടത്തുന്ന സി.പി മുകുന്ദ് ദാസ് ട്രംപിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചത് ഒരു പ്രത്യേക വിഭവം ഉണ്ടാക്കികൊണ്ടാണ്. ‘ട്രംപ് ദോശ’ എന്നാണ് തന്റെ പുതിയ വിഭവത്തിന് അദ്ദേഹം നല്കിയ പേര്. താന്‍ ട്രംപിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മുഖഭാവങ്ങളുമാണ് തന്നെ ആരാധകനായി മാറ്റിയതെന്നും ദാസ് പറയുന്നു. ട്രംപ് വിജയിക്കുമെന്ന് ഉറപ്പായിരുന്നു എന്ന് ദാസ് പറയുന്നു. ട്രംപ് ദോശ കഴിക്കാന്‍ ആളുകളെ ക്ഷണിക്കാനായി ട്രംപിന്റെ വലിയ ഒരു ഫ്ളക്സ് ബോർഡ് റെസ്റ്റോറന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ് ദാസ്.
ട്രംപ് ദോശക്ക് 50 രൂപയാണ് വില. വാഴ ഇലയില്‍ പലതരം ചമ്മന്തിക്കൊപ്പം ദോശയും ഒരു കപ്പ് വെണ്ണയും ലഭിക്കും. ഒരു ദിവസം 130ഓളം ദോശയാണ് വിറ്റു പോകുന്നത്.