Breaking News

ഞെട്ടിക്കുന്ന വീഡിയോ; നോട്ടുകൾ പൂഴ്ത്തിവച്ച കള്ളപ്പണക്കാരി പിടിയിൽ

രാജ്യത്തെ വലിയ നോട്ടുകൾ നിരോധിച്ചതോടെ പട്ടിണിയിലായ പാവം ലക്ഷക്കണക്കിന് കള്ളപ്പണക്കാരുടെ നെട്ടോട്ടം ലൈവായി കാണുന്നതിനിടെയാണ് മലബാറിലെ ഏതോ ഒരു ജില്ലയിലെ ഒരു സ്ത്രീയിൽ നിന്നും പഴയ വലിയ നോട്ടുകൾ പിടിച്ചെടുക്കുന്ന ‘സംഭ്രമജനകമായ’ വീഡിയോ കണ്ടത്. ഞെട്ടിപ്പൊട്ടിത്തെറിക്കാതിരിക്കാൻ മുറുക്കെ പിടിക്കണം.

മക്കളും കൊച്ചുമക്കളും കൂടി ചൂണ്ടിക്കൊണ്ട് പോകാതിരിക്കാൻ വേണ്ടിയാകണം പാവം ഒരു വൃദ്ധയായ ഉമ്മ ആ ‘കടുംകൈ’ ചെയ്തത്. കയ്യിൽ കിട്ടിയ പണമൊക്കെ തനിക്കാകെ അറിയുന്ന ലോക്കറിൽ സൂക്ഷിച്ചു. ആ ഉമ്മയ്ക്ക് തന്റെ കിടക്കയുടെ അടിത്തട്ടും തുണിക്കെട്ടുകളുമാണ് ലോകത്തിലെ ഏറ്റവും അടച്ചുറപ്പുള്ള സ്ട്രോങ്ങ് റൂമും , ലോക്കറും , ബാങ്കുമൊക്കെ !

ഇത് കള്ള നോട്ടും കള്ളപ്പണവും ഒന്നും അല്ല. സംഗതി കുറച്ചു തമാശയാണ്. വീട്ടിലെ മറ്റു അംഗങ്ങൾ അറിയാതെ സൂക്ഷിച്ച മലബാറിലെ വൃദ്ധയായ ഒരുമ്മയുടെ സ്വകാര്യ സമ്പാദ്യമാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ നോട്ടു നിരോധനം മൂലം മറ്റുള്ളവർ അറിഞ്ഞത് . നോട്ട് നിരോധനത്തിന്റെ കാര്യമൊന്നും നര ബാധിച്ചു  ജീവിക്കുന്ന ആപാവം വൃദ്ധയ്ക്ക് വേഗം മനസിലായില്ല.

ഉമ്മ ‘ഒളിപ്പിച്ച കള്ളപ്പണം’ കൊച്ചു മക്കൾ പിടിച്ചെടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നമ്മുടെ ചുറ്റുപാടും ഇതുപോലെ കള്ളപ്പണം പുറത്തെടുക്കാൻ ആവാതെ ബുദ്ധിമുട്ടുന്ന അമ്മുമ്മമാരും വീട്ടമ്മമാരും കണ്ടേക്കാം.

Shocking video; banned note hunt

Comments

comments