Published On: Thu, Nov 24th, 2016

ഒമാനിൽ മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു;അവിടെ മുസ്‌ലിം ലീഗ് ഇല്ലാത്തത് അവിടത്തുകാരുടെ ഭാഗ്യം

yusuf-bin-alawi-j

ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത്‌ അനിസ്ലാമികമാണെന്ന കേരളത്തിലെ മുസ്ലിംലീഗിന്റെ ബാലിശ വാദത്തിന്‌ മറുപടിയായി മുസ്ലിം രാഷ്ട്രമായ ഒമാനിലെ വിദേശകാര്യമന്ത്രിയുടെ ഭദ്രദീപം കത്തിച്ച്‌ ഉദ്ഘാടനം.

ഒമാനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഭാരതീയ കലോത്സവത്തിന്‌ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തത്‌ ദിവസവും നിസ്കരിക്കുന്നയാളും നിരവധി തവണ ഹജ്ജ്‌-ഉംറ തീർഥാടനങ്ങൾ നടത്തിയ തികഞ്ഞ മുസ്ലിം മതഭക്തനുമായ വിദേശകാര്യ മന്ത്രി യൂസഫ്‌ ബിൻ അലവി. ഒമാനിലെ ഈ സീനിയർ മന്ത്രി നിലവിളക്കിൽ തിരി തെളിച്ചപ്പോൾ ഒമാൻ ഭരണാധികാരിയുടെ സാംസ്കാരികകാര്യ ഉപദേശകനായ അബ്ദുൽ അസീസ്‌ ബിൻ മുഹമ്മദ്‌ അൽവോവസ്‌ അടക്കമുള്ള ബുസതാൻ പാലസ്‌ ആംഫി തിയേറ്ററിലെ നിറഞ്ഞ സദസിൽ നിന്ന്‌ കരഘോഷം മുഴക്കി.

ഗൾഫ്‌ നാടുകളിലെ മുസ്ലിം ഭരണകൂടങ്ങളും നേതാക്കളും അന്യമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമാണ്‌ കാണുന്നത്‌. യുഎഇയിലാണെങ്കിൽ മതസഹിഷ്ണുതയ്ക്ക്‌ ഒരു വകുപ്പും മന്ത്രിയും തന്നെയുണ്ട്‌. ഇതെല്ലാം കൊണ്ടുതന്നെ മുസ്ലിം രാഷ്ട്രങ്ങളിൽ നിലവിളക്കു നിഷിദ്ധവുമല്ല. അതേസമയം മുസ്ലിം ലീഗ്‌ നേതാക്കളും മന്ത്രിമാരും ഗൾഫ്‌ നാടുകളിലെത്തിയാൽ പ്രവാസികൾ സംഘടിപ്പിക്കുന്ന മതേതര ചടങ്ങുകളിൽ പോലും അവർ നിലവിളക്കുകൊളുത്താൻ വിസമ്മതിക്കുകയാണ്‌ പതിവ്‌. ഈ അസംബന്ധമതാന്ധതയ്ക്കാണ്‌ ഒമാൻ വിദേശകാര്യ മന്ത്രി പ്രതീകാത്മകമായി മറുപടി നൽകിയത്‌.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.