Published On: Thu, Nov 24th, 2016

കുടിച്ചു മരിക്കണോ? പെപ്സി, കൊക്കക്കോള പാനീയങ്ങളിൽ ഈയം, കാഡ്മിയം, ക്രോമിയം എന്നിവ

pepsi-coca-cola

രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിച്ചു ഇന്ത്യയിൽ വിൽക്കുന്ന അഞ്ച്‌ ലഘുപാനീയങ്ങളിൽ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.ഇന്ത്യയിൽ വിൽക്കപ്പെടുന്ന ലഘുപാനീയങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന രാസ വസ്തുക്കളാണെന്നാണ്‌ പുതിയ പഠനങ്ങൾ തെളിയിക്കുന്നത്‌. ഇതിന്റെ തെളിവുകൾ കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ടു.പെപ്സി, കൊക്കക്കോള, സ്പ്രൈറ്റ്‌, മൗണ്ടൻ ഡ്യൂ, സെവൻഅപ്‌ എന്നിവയുടെ സാമ്പിളുകളിലാണ്‌ ഇവയുടെ അംശം കണ്ടെത്തിയതെന്ന്‌ രാജ്യസഭയിൽ ഇന്നലെ ആരോഗ്യ സഹമന്ത്രി ഫഗൻ സിങ്‌ കുലസ്തെ ഔദ്യോഗികമായി അറിയിച്ചു.

സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ നാഷനൽ ടെസ്റ്റ്‌ ഹൗസിൽ നടത്തിയ പരിശോധനയിലാണ്‌ കറുത്തീയത്തിന്റെയും മറ്റു ലോഹങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രിസഭയിൽ അറിയിച്ചിട്ടുണ്ട്‌. ഇവ നിറയ്ക്കുന്ന പ്ലാസ്റ്റിക്‌ ബോട്ടിലുകളിലെ വിഷാംശമാണ്‌ പാനീയത്തിൽ കലരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. പ്ലാസ്റ്റിക്ക്‌ പെറ്റ്‌ ബോട്ടിലുകൾ (പോളി എഥലിൻ ടെർതാലേറ്റ്‌) എന്നറിയപ്പെടുന്ന ബോട്ടിലുകളിൽ നിറയ്ക്കപ്പെടുന്ന പാനീയവും ഈ വിഷാംശവും പ്രതിപ്രവർത്തിക്കുന്നതാണ്‌ അപകടത്തിന്‌ കാരണം.

ഇത്തരം പെറ്റ്‌ ബോട്ടിലുകളുടെ നിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഇത്തരം പാനീയങ്ങളിലെ രാസവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച്‌ പുറന്തള്ളുന്ന ബിസിഫിനോൾ എ (ബിപിഎ), ഡൈ ഈതർ ഹെക്സെയിൽ താലേറ്റ്‌ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ സ്ത്രീകൾക്കും കുട്ടികൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. വിഷരാസ വസ്തുക്കൾ ഹോർമോൺ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്‌. സ്ത്രീകളുടെ പ്രത്യുൽപ്പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവർത്തനത്തെയും ഇത്‌ ബാധിക്കും. ഇത്തരം രാസവസ്തുക്കൾ വന്ധ്യതയ്ക്കും ഗർഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്‌. ഗർഭാശയ രോഗങ്ങൾ, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന്‌ ഭാരം കുറയൽ, കുട്ടികൾക്കു ജന്മവൈകല്യം എന്നിവയ്ക്കും ഇത്‌ കാരണമാകുമെന്നാണ്‌ റിപ്പോർട്ട്‌.

Comments

comments

Seo wordpress plugin by www.seowizard.org.