Breaking News

ദിലീപിന്റെ വിവാഹകാര്യം മഞ്ജു അറിഞ്ഞത് ഷൂട്ടിംഗിനിടയില്‍;ഫോൺ സ്വിച്ച്ഡ് ഓ ഫ്

manju-4

ദിലീപ്-കാവ്യ വിവാഹം നടക്കുമ്പോള്‍ മഞ്ജു വാര്യരെയാണ് എല്ലാവരും അന്വേഷിച്ചത്. രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വിവാഹവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ സിനിമാലോകത്തെ ചില അടുത്ത സുഹൃത്തുക്കള്‍ മഞ്ജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണു കിട്ടിയത്. സൈറ ബാനു എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മഞ്ജു ഇപ്പോള്‍.

manju2

കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടു തന്നെ ഇന്ന് മഞ്ജു എറണാകുളത്ത് ഉണ്ടാകുമെന്നാണ് സിനിമാസുഹൃത്തുക്കള്‍ കരുതുന്നത്. ദിലീപ് കാവ്യ വിവാഹം നടക്കുമ്പോള്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ മഞ്ജുവിന്റെ അഭിപ്രായം ആരായും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. വളരെ അടുപ്പമുള്ളവര്‍ക്കു മാത്രമേ മഞ്ജു എവിടെയുണ്ടെന്ന് അറിയൂ.

kavya-madha

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരജോഡികളായിരുന്നു ദിലീപും മഞ്ജുവാര്യരും. സല്ലാപത്തില്‍ തുടങ്ങിയ ബന്ധം പ്രണയത്തിലേക്ക് വളരുകയായിരുന്നു. പിന്നീട് ഇരുവരും നായികാനായകന്മാരായി പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ ഹിറ്റു പട്ടികയിലെത്തി. സിനിമാഭിനയത്തിനൊപ്പം പ്രണയവും വളരുകയായിരുന്നു. ഒടുവില്‍ ഏവരെയും ഞെട്ടിച്ച് ഇരുവരും ഒളിച്ചോടി വിവാഹിതരായി. വിവാഹശേഷം മഞ്ജു സിനിമാഭിനയവും നിര്‍ത്തി. മകള്‍ മീനാക്ഷി ജനിച്ചതോടെ ഇരുവരും ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയിലായിരുന്നു.

dileep-and-kavya-madhavan-wedding-image-759

ഇതിനിടെയാണ് മഞ്ജു ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരും ആദ്യം നിഷേധിച്ചെങ്കിലും ദാമ്പത്യം കുടുംബ കോടതിയിലെത്തി. കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയെ ദിലീപിനു വിട്ടുനല്‍കി. വിവാഹമോചനത്തിന് കാരണമായ സംഗതികള്‍ രഹസ്യമായി വയ്ക്കാന്‍ കോടതി അനുമതി നല്‍കി.

Comments

comments