Published On: Fri, Nov 25th, 2016

ഞങ്ങള്‍ രണ്ട് പേരെയും അനുഗ്രഹിക്കണമെന്ന് കാവ്യ; രണ്ടല്ല മൂന്നെന്ന് ദിലീപ്

dileep-kavya1

ദിലീപ് കാവ്യ താരവിവാഹത്തിനു ശേഷം പ്രതികരണം കാത്തുനിന്ന ചാനലുകള്‍ക്കു മുന്നിലേക്ക് എത്തിയ താരങ്ങളുടെ പ്രതികരണങ്ങളും കൗതുകകരമായി. എല്ലാവരുടേയും പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് ആവശ്യമെന്നും ഇതിനെ നെഗറ്റീവായി കാണരുതെന്നും മാധ്യമങ്ങളോട് ദിലീപ് ആവശ്യപ്പെട്ടു. പിന്നീട് കാവ്യയുടെ ഊഴമായിരുന്നു.

ങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം.. അനുഗ്രഹിക്കണം… ചിരിച്ചുകൊണ്ട് കാവ്യ ദിലീപിനെ നോക്കുമ്പോഴേക്കും ഇതിന് തിരുത്തെത്തി. രണ്ടല്ല… മൂന്നുപേര്‍… എന്ന് മകള്‍ മീനാക്ഷിയും കൂടെയുണ്ട് കുടുംബത്തിലെന്ന ഓര്‍മ്മപ്പെടുത്തലുമായി ദിലീപ്. ഉടന്‍ നടി തിരുത്തി.. അയ്യയ്യോ ഞാന്‍ വിട്ടുപോയി എന്നായി കാവ്യ… ഉടന്‍ ദിലീപിന്റെ അടുത്ത പ്രതികരണം. മൂന്നല്ല.. അമ്മകൂടിയുണ്ട് ഒപ്പമെന്ന അടുത്ത തിരുത്തല്‍ താരത്തില്‍ നിന്നുവന്നത് എല്ലാവരിലും ചിരിപടര്‍ത്തി.

kavyawedding

വിവാഹവേദിയില്‍ ആദ്യമെത്തിയ കാവ്യ ദിലീപ് എത്താനായി കാത്തിരുന്നു. ഇതേസമയം, ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരെ വിവാഹവാര്‍ത്ത അറിയിക്കുകയായിരുന്നു ദിലീപ്. കാവ്യയുടെ പേരെടുത്തു പറയാതെ, ഗോസിപ്പുകളില്‍ നിറഞ്ഞ പ്രിയ കൂട്ടുകാരിയെ താന്‍ വിവാഹംകഴിക്കുന്നുവെന്ന് മാത്രം വെളിപ്പെടുത്തിയായിരുന്നു ലൈവ് വീഡിയോ. വിവാഹത്തിന് മകള്‍ മീനാക്ഷിയുടേയും അമ്മയുടെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയും എല്ലാം സമ്മതമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു ദിലീപ് ഫെയ്‌സ് ബുക്ക് ലൈവില്‍ എത്തിയത്.

kavya-wedding

ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും പ്രേക്ഷകര്‍ക്കും അപ്രതീക്ഷിതമായാണ് ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് അറിയാന്‍ സാധിച്ചതെങ്കിലും സിനിമയിലെ മുതിര്‍ന്ന താരങ്ങളുടെ അറിവും സമ്മതവും വിവാഹത്തിന് ഉണ്ടായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സുഹൃത്തുക്കളില്‍ പലരും അപ്രതീക്ഷിതമായാണ് വാര്‍ത്ത അറിഞ്ഞതെങ്കിലും എല്ലാവരും വിവാഹത്തിന് എത്തി.

kavya-marriage

മമ്മൂട്ടി, ജയറാം, സലിം കുമാര്‍, സിദ്ധിഖ്, സുരേഷ് കുമാര്‍, രഞ്ജിത്ത്, നാദിര്‍ഷ, കമല്‍, ജോഷി, ജനാര്‍ദ്ധനന്‍, ചിപ്പി, മേനക, ജോമോള്‍, മീര ജാസ്മിന്‍, കെപിഎി ലളിത തുടങ്ങിയ താരങ്ങള്‍ എത്തിയപ്പോള്‍ ശ്രദ്ധേയമായത് മോഹന്‍ലാലിന്റെ അഭാവം. മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളുമായി രാജസ്ഥാനിലായതിനാലാണ് മോഹന്‍ലാലിന് വിവാഹത്തിനെത്താന്‍ സാധിക്കാതിരുന്നത്. പാര്‍ലമെന്റ് സമ്മേളനമുള്ളതിനാല്‍ ഇന്നസെന്റിനും സുരേഷ് ഗോപിക്കും ചടങ്ങിനെത്താനായില്ല.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.