Published On: Fri, Nov 25th, 2016

മഞ്ജു വാര്യരെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരാധകര്‍;”മഞ്ജു ചേച്ചീ, നിങ്ങളോട് ബഹുമാനവും സ്‌നേഹവും തോന്നുന്നു”

manju-social-meedia

ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ദിലീപ്- കാവ്യ വിവാഹം നടന്നപ്പോള്‍ പലരും പിന്തുണ നല്‍കിയത് മഞ്ജുവാര്യര്‍ക്കായിരുന്നു. വിവാഹമോചന സമയത്ത് ദിലീപ് പോലും നിങ്ങളെ കുറ്റം പറഞ്ഞപ്പോള്‍ മൗനം പാലിച്ചു. മകളെങ്കിലും നിങ്ങളുടെ അടുത്തേക്ക് വരട്ടെ എന്ന് ചിലര്‍ ആശംസിച്ചു.

മഞ്ജുവാര്യരുമായി ദിലീപ് പിരിയാനുള്ള കാരണം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായെന്നും അന്ന് മഞ്ജുവിനെ കുറ്റപ്പെടുത്തിയവരൊക്കെ ഇപ്പോള്‍ എവിടെപ്പോയെന്നും കുറച്ച്‌പേര്‍ ചോദിക്കുന്നു.

1998 ലായിരുന്നു മഞ്ജുവുമായുള്ള ദീലീപിന്റെ വിവാഹം. 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. കാവ്യയുമായുള്ള വിവാഹത്തിന് മകളുടെ പിന്തുണയുണ്ടെന്ന് ദിലീപ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മീനാക്ഷിയും ഇത് സ്ഥിരീകരിച്ചിരുന്നു.

manju3

2009 ലായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹം. ഒരു വര്‍ഷത്തിനു ശേഷം ഇവരും വിവാഹബന്ധം വേര്‍പെടുത്തി. ഇരുവരും വിവാഹമോചിതരായതോടെ വിവാഹ വാര്‍ത്തകള്‍ വീണ്ടും സജീവമായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കാവ്യ നായികാ പദവിയിലെത്തുന്നത് ദീലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

dileep-manju-2

ഇരുവരും ഒരുമിച്ച് അഭിനയിച്ച മീശമാധവന്‍, റണ്‍വേ, ലയണ്‍, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. അടൂരിന്റെ പിന്നെയും ആയിരുന്നു ഇരുവരും ഒരുമിച്ച അവസാന സിനിമ. ജനപ്രിയനായകന്‍ എന്ന ലേബലായിരുന്നു ദിലീപിനെ പ്രീയങ്കരനാക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുട്ടി (ദ ഗേള്‍ നെക്സ്റ്റ് ഡോര്‍) എന്ന ഇമേജ് കാവ്യയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കി.

Comments

comments

Seo wordpress plugin by www.seowizard.org.