Breaking News

മോഹന്‍ലാല്‍! മദ്യപാനം മുതൽ പ്രണയവും പരസ്ത്രീബന്ധവും വരെ…ഇപ്പോൾ ഇതാ സംഘിയുമായി

mohalla-and-suchithra

മദ്യപാനം മുതൽ പ്രണയവും പരസ്ത്രീബന്ധവും വരെ… ഇതായിരുന്നു ഗോസിപ്പ് കോളങ്ങളില്‍ നമ്മുടെ മോഹന്‍ലാല്‍ എന്നാൽ നോട്ട് നിരോധനത്തെ പിന്തുണച്ചതിന്റെ പേരിൽ ഇപ്പോൾ സംഘിയുമായി.നമ്മുടെ കേരളാ മുഖ്യമന്ത്രിക്ക് ഏഴ് ഉപദേശകരുണ്ട്. അഡ്‌വൈസേഴ്‌സ് റ്റു ഗവണ്‍മെന്റ് വി.എസ് അച്യുതാനന്ദന്‍ , സി.പി.നായര്‍ ,ലിസ്സിജേക്കബ്ബ് എന്നിവരാണ്. മൂന്നും ചില്ലറ പുള്ളികളല്ല. ഇവരുടെ ചെലവ് പ്രതിമാസം കോടികള്‍.

ഇതിനുപുറമേ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് രാഷ്ട്രാന്തരീയ ഫിഗറാണ്. എന്ന് എല്ലാവർക്കും അറിയാമല്ലോ ? ലാലേട്ടനെ സംഘിയാക്കിയേ അടങ്ങൂ എന്ന് തീരുമാനിച്ചുറച്ച കുട്ടിസഖാക്കൾ പക്ഷെ കഴിഞ്ഞ ദിവസം മുഖ്യന്റെ സാമ്പത്തീക കാര്യ ഉപദേശി പറഞ്ഞത് കേട്ട് മിണ്ടാതിരുന്നതെന്തെന്നു മാത്രം എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.മോദിയുടെ നോട്ടു നിരോധനം മോഡി സക്കറിന്റെ ഇത്രയും കാലത്തെ ഭരണ പരിഷ്കാരങ്ങളിലെ ഏറ്റവും മികച്ച നടപടിയാണെന്നാണ് ഉപദേശി പരസ്യമായി നാട്ടുകാരെയും രഹസ്യമായി മുഖ്യനെയും ഉപദേശിച്ചത്.കുട്ടി സഖാക്കൾ ആരും ഹർത്താലും പ്രഖ്യാപിച്ചിരിക്കുന്നതിനിടയിൽ നടത്തിയ ഈ പരാമർശത്തിൽ ഉറഞ്ഞു തുള്ളി പൂരപ്പാട്ട് നടത്തുന്നതും കണ്ടില്ല.

geetha_577107

എന്നാൽ മോഹൻലാലിൻറെ മെക്കിട്ടുകയറിയവർ എന്തെല്ലാം ആരോപണങ്ങളാണ് അദ്ദ്ദേഹത്തിനെതിരെ ഉയർത്തിയത്.ഇവക്കെല്ലാം അദ്ദ്ദേഹം തന്നെ പണ്ടേ മറുപടി പറഞ്ഞിട്ടുമുണ്ട്;അവസാനം സിവിക് ചന്ദ്രന്റെ” നിങ്ങൾ എന്നെ ആർ എസ് എസ് ആക്കും ” പോലെ സംഘിയാക്കിയതിനും.”അങ്ങനെ കഥകള്‍ ആര്‍ക്കെന്താ പറഞ്ഞുകൂടാത്തേ.. ഗുണമെന്തെങ്കിലും ഉണ്ടെങ്കിലല്ലേ കാര്യമുള്ളൂ… “മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനില്‍ നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച കൊളപ്പുള്ളി അപ്പന്റെ ഡയലോഗാണിത്. ഇപ്പോള്‍ ഇത് പറഞ്ഞത് എന്തിന് എന്ന് ചോദിച്ചാല്‍, അത്രയ്ക്കും കഥകള്‍ മോഹന്‍ലാലിനെക്കുറിച്ച് പ്രചരിക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ.

മലയാളത്തിലെ എക്കാലത്തെയും വലിയ സെലിബ്രിറ്റികളില്‍ ഒരാളായ മോഹന്‍ലാലിനെക്കുറിച്ച് ആരോപണങ്ങളും ഗോസിപ്പുകളും കഥകളും ഒക്കെ ഒരുപാട് പറഞ്ഞുകേള്‍ക്കാനുണ്ട്. പലതിനും ലാല്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ചിലത് മറുപടി അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു. മറ്റ് പലതിനും ചെവി കൊടുത്ത് പോലുമില്ല.

mohanlal-shobhana-jpg-pagespeed-ic-eaputxjbsl

എന്താണ് മോഹന്‍ലാലിനെക്കുറിച്ച് ഇപ്പോൾ വീണ്ടും നോട്ടു നിരോധനവുമായി ബന്ധപ്പെടുത്തിയും ഗോസിപ്പ് കോളങ്ങളില്‍ കേള്‍ക്കുന്ന കഥകള്‍?മോഹൻ ലാൽ ശോഭനയുടെ കാമുകനോ ?മോഹന്‍ലാലും ശോഭനയും തമ്മിൽ എന്ത് ?മലയാളത്തിലെ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ട താരജോഡികളില്‍ ഒന്നാണ് മോഹന്‍ലാലും ശോഭനയും. കാമുകനും കാമുകിയുമായും ഭാര്യയും ഭര്‍ത്താവുമായും ഇരുവരും ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്നത് കണ്ടാല്‍ രണ്ടുപേരും പ്രണയത്തിലല്ല എന്ന് ആരും പറയില്ല. അത്രയ്ക്ക് മാരകമാണ് ഇരുവരുടെയും ഇഴയടുപ്പവും ബോഡി ലാംഗ്വേജും. എന്നാല്‍ ഇത് സ്‌ക്രീനിലെ കാര്യമല്ലേ.

mohanlal-shobhana-jpg-pagespeed-ic-zrzzle5qoy

എന്തുകൊണ്ട് ശോഭന വിവാഹിതയായില്ല? എന്ത് കൊണ്ട് ശോഭന വിവാഹിതയായില്ല എന്ന ചോദ്യത്തിനൊപ്പമാണ് ഓഫ് സ്‌ക്രീനില്‍ മോഹന്‍ലാലിന്റെ പേര് ശോഭനയ്‌ക്കൊപ്പം ഉയര്‍ന്നുവന്നത്. അതും നേരിട്ടല്ല. മലയാള സിനിമയിലെ പ്രമുഖനായ ഒരു താരവുമായി ശോഭന പ്രണയത്തിലായിരുന്നു എന്നും ഈ പ്രണയം തകര്‍ന്നത് കൊണ്ടാണ് ശോഭന വിവാഹം കഴിക്കാതിരുന്നതെന്നും ഒരു മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഒരു പോര്‍ട്ടല്‍ വാര്‍ത്ത കൊടുത്തു. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ഇവര്‍ കുറേക്കാലത്തിന് ശേഷം വീണ്ടും ഒരുമിച്ചു എന്നായിരുന്നു കഥ.

mohanlalmentionedinsarithanairletter-jpg-pagespeed-ic-he7iwkzzw_

സോളാർ കേസ് പ്രതി സരിത നായരുമായി മോഹൻ ലാലിന്റെ ബന്ധം എന്ത് ? സോളാര്‍ കേസിലെ നായികയായ സരിത എസ് നായര്‍ ഉയര്‍ത്തിക്കാട്ടിയ കത്തില്‍ മോഹന്‍ലാലിന്റെ പേരുമുണ്ട് എന്ന വാര്‍ത്ത മലയാളികള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പലരുടെയും പേര് പറഞ്ഞ കൂട്ടത്തില്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും തന്നെ യൂസ് ചെയ്തു എന്നായിരുന്നു സരിത നായര്‍ പറഞ്ഞത്. സരിതയുടെ കത്ത് സൂം ചെയ്ത മാധ്യമങ്ങളാണ് ഈ കഥ പുറത്ത് വിട്ടത്.

മോഹന്‍ലാലിന്റെ പ്രണയം മലയാളിയുടെ പ്രണയചിന്തകളുടെ സിനിമയിലെ പൂര്‍ത്തീകരണമാണ് മോഹന്‍ലാല്‍ എന്ന നടന്‍. അത്രയധികം കാമുകകഥാപാത്രങ്ങളെ ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്‌ക്രീനിന് പുറത്തും തനിക്ക് പല പ്രണയങ്ങളുണ്ടെന്ന് മോഹന്‍ലാല്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ പല പ്രണയങ്ങളില്‍ ആരോടാണ് ഏറ്റവും പ്രണയം എന്ന കാര്യം മാത്രം മോഹന്‍ലാല്‍ പറഞ്ഞിട്ടില്ല.

mohanlal-09-jpg-pagespeed-ic-1ihpj050gu

ഇതിന്റെ മോഹന്‍ലാല്‍ വേര്‍ഷന്‍. പല ചിത്രങ്ങളില്‍ പല നായികമാര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത്. അവരുമായി അടുത്ത് ഇടപഴകേണ്ടിവരും. സിനിമയിലെ രംഗങ്ങള്‍ക്ക് സ്വാഭാവികത തോന്നണമെങ്കില്‍ പ്രണയിക്കേണ്ടിവരും. ചിലപ്പോള്‍ ആ പ്രണയം തുടരാം, തുടരണം എന്നും ഇല്ല. നായികമാരോടുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇത്.

ലൈംഗിക അരാജകവാദിയെന്ന പേരിലും പരസ്ത്രീ ബന്ധത്തിന്റെ പേരിലും പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ചിലപ്പോള്‍ സ്ത്രീകളുമായി മോഹന്‍ലാല്‍ ഇടപെടുന്നതിലെ പ്രത്യേകതയാകാം ഇതിന് കാരണം. ഒരുപാട് സീനിയര്‍ ആയ നടിമാര്‍ മുതല്‍ പുതിയ കുട്ടികളെ വരെ ഗോസിപ്പുകാര്‍ പറഞ്ഞ് പരത്തിയിട്ടുണ്ട്. എന്നാല്‍ വെറും ആരോപണങ്ങള്‍ക്കപ്പുറം വ്യക്തമായ തെളിവൊന്നും ഇക്കാര്യത്തില്‍ ആരുടെയും പക്കല്‍ ഇല്ല.

kaviyoor_ponnamma_2007

സവര്‍ണത എന്ന മനോരോഗമാണ് മോഹൻ ലാൽ മാർക്കറ്റ് ചെയ്യുന്നതെന്ന് ചിലർ. സവര്‍ണ മനോഭാവത്തെയും ഹിന്ദുത്വത്തെയും മോഹന്‍ലാല്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം. ഇതിനോട് മോഹന്‍ലാല്‍ പ്രതികരിക്കുന്നത് വളരെ രസകരമായിട്ടാണ്. സവര്‍ണത എന്ന് പറയുന്നത് ഒരു മനോരോഗമാണ്. ഒരു സിനിമ ചെയ്തത് കൊണ്ട് സവര്‍ണനാകുമോ. ഞാന്‍ മുസ്ലിം, ക്രിസ്ത്യന്‍ കഥാപാത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്.

തിലകൻ എന്ന മഹാ നടനെ സിനിമയിൽ നിന്നും ഔട്ടാക്കാന്‍ ശ്രമിച്ചു തിലകനെ സിനിമയില്‍ നിന്നും ഔട്ടാക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചു എന്നായിരുന്നു ഒരു ആരോപണം. ഇതിനൊന്നും മറുപടിയില്ല എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എങ്കിലും ഇത്ര കൂടി അദ്ദേഹം പറഞ്ഞു – ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. അദ്ദേഹത്തിനൊപ്പം പല ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. തിലകന്‍ ചേട്ടനൊക്കെ എത്രയോ ഉയര്‍ന്ന റോളുകള്‍ ചെയ്ത ആളാണ്. അദ്ദേഹം ചെയ്യുന്ന റോളൊന്നും എനിക്ക് ചെയ്യാന്‍ പറ്റിയില്ല.

mohanlal-thilakan-jpg-pagespeed-ic-rykg_nh_dt

തന്മാത്രയില്‍ നിന്നും തിലകനെ ഒഴിവാക്കിയോ ?മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ തന്മാത്രയില്‍ നിന്നും തിലകനെ തഴഞ്ഞോ എന്ന ചോദ്യത്തിനും താരത്തിന് മറുപടിയുണ്ട്. തന്മാത്രയില്‍ നിന്നും തിലകനെ തഴഞ്ഞോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇതൊന്നും ഞാനല്ല തീരുമാനിക്കുന്നത്. സംവിധായകനാണ്. – തന്മാത്രയില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ റോളില്‍ അഭിനയിച്ചത് നെടുമുടി വേണുമായിരുന്നു.

വിഗ്ഗഴിച്ച് കണ്ടാല്‍ ബോധംകെട്ട് വീഴും മേക്കപ്പും വിഗ്ഗും ഇല്ലെങ്കില്‍ അയാളുടെ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടു വീഴും – എന്നാണ് സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെപ്പറ്റി പറഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കങ്ങളും വിവാദവും വലിയ ശ്രദ്ധ നേടി. സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെ പറ്റി വളരെ ക്രൂരമായ കമന്റുകള്‍ പാസാക്കിയിട്ടുണ്ട്. അതിലൊന്നാണിത്

mohanlal-viggu-jpg-pagespeed-ic-anlnvx4o-1

രജനീകാന്തിനെപ്പോലെ മേക്കപ്പില്ലാതെ നടക്കാന്‍ ലാലിന് കഴിയുമോ? മുഖംമൂടിയും ചമയവുമില്ലാതെ ലാല്‍ പുറത്തിറങ്ങില്ല. മതിഭ്രമത്തിന്റെ മായാലോകത്തില്‍ ജീവിക്കുന്നത് ലാലാണ്. സ്വയം നശിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമ്മയല്ല, അമ്മൂമ്മയോ അപ്പൂപ്പനോ വിചാരിച്ചാല്‍ പോലും മോഹന്‍ലാലിനെ അതില്‍ നിന്ന് രക്ഷിക്കാനാവില്ല – സുകുമാര്‍ അഴീക്കോട് ലാലിനെക്കുറിച്ച് പറഞ്ഞു.

വൈകിട്ടെന്താ പരിപാടി? മലയാളത്തില്‍ ഏറ്റവും തന്മയത്വത്തോടെ കുടിയന്‍ വേഷം ചെയ്യുന്ന ഒരാളാണ് മോഹന്‍ലാല്‍. സ്വാഭാവികമായും മോഹന്‍ലാല്‍ നന്നായി കുടിക്കുന്ന ആളാണ് എന്ന് തന്നെ എല്ലാവരും കരുതും. വൈകിട്ടെന്താ പരിപാടി എന്നത് പോലുള്ള പരസ്യങ്ങള്‍ കൂടിയായതോടെ ആ ചിന്ത ശരിക്കും ഉറച്ചു. കുടിക്കുന്ന ആളാണ് മോഹന്‍ലാല്‍. അത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.

mohanlal-and-antony-perumpavoor

ആരാണീ ആന്റണി പെരുമ്പാവൂര്‍ കള്ളപ്പണത്തിനുള്ള ബിനാമിയോ? മോഹന്‍ലാലിന്റെ ഡ്രൈവറാണോ മോഹന്‍ലാല്‍, ബിനാമിയാണോ ശരിക്കും ആരാണ് ആന്റണി പെരുമ്പാവൂര്‍. എല്ലാവര്‍ക്കും അറിയേണ്ട കാര്യമാണിത്. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനെ വെച്ച് കോടികള്‍ വെളുപ്പിക്കുന്നു എന്നും അതിനായിട്ടാണ് ബിസിനസും സിനിമാ പിടുത്തവുമെല്ലാം എന്ന് വരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു ആളുകള്‍.

18-1355830400-mohanlal-family2

ആത്യന്തികമായ പ്രണയം ഒരാളോട് മാത്രം തന്റെ പ്രണയങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ ഒരു മടിയും ഇല്ലാത്ത താരമാണ് മോഹന്‍ലാല്‍. എന്നാല്‍ ആത്യന്തികമായി തനിക്ക് ഒരാളോട് മാത്രമേ പ്രണയമുള്ളൂ എന്ന് മോഹന്‍ലാല്‍ തന്നെ പറയുന്നു. അത് ഭാര്യ സുചിത്രയോടാണ്. ഷൂട്ടിങിന്റെ ഇടവേളകളില്‍ വല്ലപ്പോഴുമാണ് ഭാര്യയെ കാണുക തന്നെ. ചിലപ്പോള്‍ പത്ത് ദിവസത്തില്‍ ഒരിക്കല്‍. കാണാതിരിക്കുന്ന കാലത്തൊക്കെ പ്രണയത്തിന്റെ വലിയ ചിന്തകളാണ് മനസില്‍ ഉണ്ടാകുക.

സംവിധായകരോട് സഹകരിക്കാത്ത റിഹേഴ്‌സല്‍ എടുക്കാത്ത താരം. മോഹന്‍ലാല്‍ സിനിമകളില്‍ റിഹേഴ്‌സല്‍ എടുക്കാറില്ല എന്നൊരു പരാതിയുണ്ട്. അത് സത്യമാണെന്ന് ലാല്‍ തന്നെ സമ്മതിക്കുകയും ചെയ്യും. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് വേണ്ടത് വരുമെന്ന പക്ഷക്കാരനാണ് മോഹന്‍ലാല്‍. തോന്നിയ പോലെ അഭിനയിക്കുന്ന ഒരു തോന്ന്യവാസി എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ സ്വയം വിശേഷിപ്പിച്ചത്.

modi_mohanlal

അവസാനം ഇപ്പോൾ ഒരു സംഘിയുമായി.എല്ലാവരെയും സംഘികൾ ആക്കുക ഇപ്പോഴത്തെ ഒരു പ്രതിഭാസമാണ്.ഞാൻ നോക്കിയിട്ട് സംഘികളേക്കാൾ അപകടകാരിയകളാണ് ഈ പുരോഗമന മനുഷ്യാവകാശ ഫാസിസ്റ്റ് വിരുദ്ധ അസഹിഷ്ണുക്കളും.ഈ അഭിനവ കമ്മികൾ അവസാനം എല്ലാവരെയും സംഘികൾ ആക്കിയേ അടങ്ങൂ.

“ആദ്യം നിങ്ങൾ അവരെ സംഘി എന്ന് വിളിച്ചു .

അവർ ഒന്നും ഭയന്നില്ല ,കാരണം അവർ സംഘി ആയിരുന്നില്ല.

പിന്നീട് നിങ്ങൾ ഇവരെ സംഘി എന്ന് വിളിച്ചു.

ഇവരും ഒന്നും ഭയന്നില്ല,കാരണം ഇവർ സംഘി അല്ലായിരുന്നു.

ശേഷം നിങ്ങൾ കണ്ണിൽ കണ്ട എല്ലാവരെയും സംഘി എന്ന് വിളിച്ചു.

അവരാരും ഒന്നും ഭയന്നില്ല ,കാരണം അവരാരും സംഘികൾ ആയിരുന്നില്ല .

ഒടുവിൽ സംഘികൾ നിങ്ങളെ തേടി വരുമ്പോൾ,

അവരെ നിങ്ങൾ സംഘി എന്ന് വിളിച്ചാലും,

ആരും അത് കേട്ട ഭാവം നടിക്കില്ല .കാരണം

നിങ്ങളുടെ കണക്കിൽ നിങ്ങളല്ലാത്ത എല്ലാവരും സംഘികൾ ആയിരുന്നല്ലോ..?”

Comments

comments