Breaking News

തമിഴ് ചാനലുകളിലെ ഷക്കീല അവതാരകയായ ലൈംഗികതയെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്ന പരിപാടിയും വിവാദത്തിൽ

shakeela

ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്ന തമിഴ് ടെലിവിഷന്‍ ചാനലുകളിലെ സെക്‌സോളജി പരിപാടികള്‍ വിവാദത്തിലേക്ക്. ഐ ടിവിയിലെ ‘അന്തരംഗം’ എന്ന പരിപാടിയില്‍ നടി ഷക്കീലയും അവതാരകയായെത്തുന്നുണ്ട്.

പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും ലൈംഗികതയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇവര്‍ നല്‍കുന്നതെന്നുമാണ് ഷോകള്‍ക്കെതിരായ പ്രധാന ആരോപണം. ഇതുകൂടാതെ അവതാരകമാരുടെ വസ്ത്രധാരണവും വിവാദമായിട്ടുണ്ട്. ബി ഗ്രേഡ് മസാല ചിത്രങ്ങള്‍ക്ക് സമാനമാണ് വസ്ത്രധാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

shakeela-hotimage1-1

സംശയങ്ങള്‍ ചോദിച്ച് ആളുകള്‍ക്ക് നേരിട്ട് വിളിക്കുകയോ കത്തുകള്‍ അയയ്ക്കുകയോ ചെയ്യാവുന്ന തരത്തിലാണ് ഷോകള്‍. വിവിധ തമിഴ് ചാനലുകളിലായി ഷോകള്‍ അരങ്ങേറുന്നുണ്ട്.

Comments

comments