Breaking News

ചുരിദാര്‍ തര്‍ക്കം മുറുകുന്നു:ക​ല്‍ക്കു​ളം ച​ന്ത​യി​ല്‍നി​ന്ന് പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്ര ദൂ​രം….?

padmanabhaswamy_0-1200x545_c

ലിബി.സി .എസ്

തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തില്‍ നിലവിലുള്ള ഡ്രസ്‌കോഡില്‍ മാറ്റം വരുത്തി ചുരിദാര്‍ അനുവദിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ തീരുമാനം വിവാദം ആയിരിക്കുകയാണല്ലോ? മറ്റൊരുത്തരവുണ്ടാകുന്നത്‌ വരെ ചുരിദാര്‍ ക്ഷേത്രത്തിനകത്തു അനുവദിച്ച്‌ തീരുമാനമെടുക്കരുതെന്നും ജില്ലാ ജഡ്‌ജിയും രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ തന്റെ തീരുമാനം പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ നിലപാട്‌. പരാതിയുള്ളവര്‍ക്ക്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി. ചുരിദാര്‍ ധരിച്ച സ്‌ത്രീകളെ ദര്‍ശനം നടത്താന്‍ ക്ഷേത്ര അധികൃതര്‍ അനുവദിച്ചു. ഭരണ സമിതി ചെയര്‍മാനും എക്‌സിക്യൂട്ടീവ്‌ ഓഫീസറും ചുരിദാര്‍ വിഷയത്തില്‍ രണ്ടു തട്ടിലായതോടെ ക്ഷേത്ര ജീവനക്കാരും ഏതു ഭാഗത്തു നിലയുറപ്പിക്കണമെന്നറിയാതെ അങ്കലാപ്പിലാണ്‌.

ഇ​ത് വ​സ്ത്ര സ്വാ​ത​ന്ത്ര്യ​ത്തി​ന്റെയും സ്ത്രീ​ക​ളു​ടെ മേ​ലു​ള്ള മ​റ്റൊ​രു ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ​യും ,ബ്രാഹ്മണന്റെ തോന്നിയവസങ്ങളെ ആചാരങ്ങളായി അനുവർത്തിച്ചുപോരുന്ന ജാ​തി​ഹി​ന്ദുക്കൾ ഉണ്ടാക്കിയ പ്രശ്നമാണ്.ഉത്തരവിറങ്ങിയപ്പോൾ മുതൽ പിറ്റേന്ന് രാവിലെ 9 മണിവരെ ആർക്കും ഇതൊരു പ്രശനം ആയിരുന്നില്ല.പിന്നീടാണ് സമരക്കാർ അവതരിച്ചത്.

കാ​ല​ങ്ങ​ളാ​യി പ​ട​ര്‍ന്നു​ണ്ടാ​യ പ​ല​വ​ക വൈ​രു​ദ്ധ്യ​ങ്ങ​ളു​ടെ ഉ​ര​സ​ലു​ക​ളാ​ണ് ഈ ​കാ​ണു​ന്ന ത​ര്‍ക്ക​ങ്ങ​ളാ​കെ​യും. ഭ​ക്തി, യു​ക്തി എ​ന്നീ വാ​ദ​ങ്ങ​ളു​ടെ സം​ഘ​ര്‍ഷം. എ​വി​ടെ​വ​രെ ഭ​ക്തി, ഭ​ക്തി​യി​ലെ യു​ക്തി (!) തു​ട​ങ്ങി​യ ച​ര്‍ച്ച​ക​ള്‍ക്കാ​ണ് ഇ​തു വ​ഴി​തെ​ളി​ക്കു​ന്ന​ത്.മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമാണ് സഞ്ചാര സ്വതന്ത്ര്യവും,വസ്ത്രധാരണ സ്വാതന്ത്ര്യവും. ഇന്ന വസ്ത്രം ഇട്ടു ഇന്ന സ്ഥലത്തുകൂടി നടന്നുകൂടാ എന്ന് പറയുന്ന ചു​രി​ദാ​ർ​പ്പേ​ടി തീ​ർ​ച്ച​യാ​യും വി​വേ​ച​ന​പ​ര​മാ​ണ്.

padmanabha

ആ ​വി​വേ​ച​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ് ഇതിനെതിരെ ആദ്യം നിലപാട് എടുക്കേണ്ടവർ.അ​വ​രാ​ണ് ഇ​ത് വി​വേ​ച​ന​മാ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട​തും, എ​തി​ർ​ക്കേ​ണ്ട​താ​ണോ എ​ന്നു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തും. രാ​ഷ്‌​ട്രീ​യം, അ​തി​ന്‍റെ ശ​രി​ക​ൾ എ​ന്നി​വ മ​രു​വി​ൽ വ​ർ​ഷി​ക്കു​ന്ന മ​ന്നാ അ​ല്ല, ഭൂ​മി​യി​ൽ​നി​ന്ന് മു​ള​ച്ചു​പൊ​ന്തേ​ണ്ട വി​ത്താ​ണ്.

വസ്ത്രം സമരായുധമായ ആദ്യ കലാപം:(ഒരു ഫ്‌ളാഷ് ബാക്ക്)

ക്രി​സ്തു മ​തം തി​രു​വി​താം​കൂ​റി​ല്‍ പ്ര​ച​രി​ക്കു​ന്ന കാ​ലം. ചാ​ന്നാ​ർ സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​ക​ൾ മി​ഷ​ണ​റി​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​റു​മ​റ​ച്ച് മേ​ൽ​കു​പ്പാ​യം ധ​രി​ക്കാ​ൻ തു​ട​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​വ​ർ​ണ്ണ​ർ -തി​രു​വി​താം​കൂ​റി​ൽ മി​ക്ക​വാ​റും ഇ​ത് നാ​യ​ർ എ​ന്നു​ത​ന്നെ വാ​യി​ക്കാം- ഇ​തി​നെ എ​തി​ർ​ക്കു​ന്നു. കാ​ല​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ, ചാ​ന്നാ​ട്ടി​ക​ൾ​ക്ക് മാ​റു​മ​റ​യ്ക്കാം എ​ന്ന് റ​സി​ഡ​ന്‍റ് കേ​ണ​ൽ മ​ൺ​റോ 1812ൽ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്നു. 1822ൽ, ​ക​ൽ​ക്കു​ളം ച​ന്ത​യി​ൽ എ​ത്തി​യ ചാ​ന്നാ​ട്ടി​ക​ളു​ടെ റൗ​ക്ക സ​വ​ർ​ണ്ണ​ർ വ​ലി​ച്ചു​കീ​റു​ന്നു. സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും തു​ട​രു​ന്നു. 1859ൽ ​ശ്രീ​മൂ​ലം തി​രു​ന്നാ​ൾ വീ​ണ്ടും ചാ​ന്നാ​ട്ടി​ക​ൾ​ക്ക് മാ​റു​മ​റ​യ്ക്ക​ൽ നി​യ​മ​സാ​ധു​ത​മാ​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​വി​ടു​ന്നു. ഇ​ത്, പോ​കെ​പ്പോ​കെ സ്വീ​കാ​ര്യ​മാ​കു​ന്നു.

channar

1916 വരെ നായർ ഉൾപ്പെടെ ചില പ്രേത്യേക ജാതിയിൽ പെട്ട സ്ത്രീകൾ കുളിച്ചു ഈറൻ ഉടുത്തു അർദ്ധ നഗ്നർ ആയി വേണമാരുന്നു ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ( അതായിരുന്നു അന്നത്തെ ആചാരം )

nairs-in-padmanabha-swmi-temple

ഈഴവ മുതൽ താഴേക്ക് ഉള്ളവർക്ക് പിന്നെ പ്രവേശനം ഇല്ലായിരുന്നതിനാൽ അവരുടെ സ്ത്രീകൾ രക്ഷപ്പെട്ടു ശങ്കു പിള്ള സമരം ചെയ്താണ് അർദ്ധ നഗ്നർ ആയി ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ സ്ത്രീകൾ കയറുന്ന ആചാരം നിര്ത്തലാക്കിയത്.അന്ന് അതിനെ എതിർത്തവർ ഇന്ന് ചുരിദാർ ഇട്ടു ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ സ്ത്രീകൾ കയറുന്നതിന് എതിർക്കുന്നു .

ഇ​നി ഇ​ക്കാ​ല​ത്തി​ലേ​ക്ക് വ​രാം:

പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ചു​രി​ദാ​ർ ധ​രി​ച്ചു പ്ര​വേ​ശി​ക്കു​ന്ന​ത് അ​നു​വ​ദി​ച്ചു​കൊ​ണ്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ. ​എ​ൻ. സ​തീ​ഷ് ഉ​ത്ത​ര​വി​ടു​ന്നു. വി​വി​ധ ഭ​ക്ത, ഹൈ​ന്ദ​വ, ജാ​തി​സം​ഘ​ട​ന​ക​ളും, ശി​വ​സേ​ന​യും അ​ട​ക്കം പ്ര​തി​ഷേ​ധി​ക്കു​ന്നു. ചി​ല​രെ ത​ട​യു​ന്നു. നി​യ​മം ഒ​രു വ​ശ​ത്തും, നി​യ​മ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത മ​റു​വ​ശ​ത്തു​മാ​യി സം​ഘ​ർ​ഷ​സ്ഥി​തി​യും സം​വാ​ദ​വും ന​ട​ക്കു​ന്നു.

ക​ല്‍ക്കു​ളം ച​ന്ത​യി​ല്‍നി​ന്ന് പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്ര ദൂ​രം? തീ​ര്‍ച്ച​യാ​യും ഭൗ​മ​മാ​യ ദൂ​ര​മ​ല്ല. 1822 മു​ത​ല്‍ 2016 വ​രെ​യു​ള്ള ദൂ​ര​മാ​ണ്. ഏ​താ​ണ്ട് 200 വ​ര്‍ഷ​ത്തെ ദൂ​ര​മാ​ണ​ത്. എ​ന്നി​ട്ടും, മാ​റ്റ​മൊ​ന്നു​മി​ല്ല എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. മ​റ്റൊ​രാ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍മേ​ലു​ള്ള കൈ​ക​ട​ത്ത​ല്‍ ഒ​ര​ധി​കാ​ര​പ്ര​യോ​ഗ​മാ​ണ്. അ​ധി​കാ​ര​ശ്രേ​ണി നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ത്ത​രം പ്ര​യോ​ഗ​ങ്ങ​ളും തു​ട​രും. എ​ല്ലാ​ത്ത​രം സാ​മൂ​ഹി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​ശ്രേ​ണി ദൃ​ശ്യ​മാ​ണ്.

മ​തം എ​ന്ന സ്ഥാ​പ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന ഒ​രു വ്യ​ക്തി, മ​ത​ത്തി​ല്‍ ത​ന്നെ പൗ​രോ​ഹി​ത്യ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന ഒ​രു വ്യ​ക്തി ആ ​സ്ഥാ​പ​നം ന​ല്‍കു​ന്ന തീ​ട്ടൂ​ര​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​യാ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളെ​ല്ലാം ഉ​യ​ര്‍ത്തു​ന്ന​ത്. ആ​ചാ​രം എ​ന്ന വാ​ക്ക് ത​ന്നെ കീ​ഴ്‌​വ​ഴ​ക്കം എ​ന്ന ഒ​റ്റ​ന്യാ​യ​ത്തി​ന് പ​ക​രം ന​മ്മ​ള്‍ പ​റ​ഞ്ഞു​ണ്ടാ​ക്കി​യ​താ​ണ്. മു​ന്‍പ് അ​ങ്ങ​നെ​യാ​ണ്, ഇ​നി​യും അ​ങ്ങ​നെ​യാ​കും എ​ന്ന ക​ടും​പി​ടു​ത്തം. അ​ത് കു​ടും​ബം ഉ​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ സാ​മൂ​ഹി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്വ​ഭാ​വ​മാ​ണ്. അ​ധി​കാ​ര​ത്തെ നി​ല​നി​ര്‍ത്താ​ന്‍ മേ​ലെ​യു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​മാ​ണ്. ഇ​തി​നെ​തി​നെ നി​ര​ന്ത​ര​മാ​യി ന​ട​ന്ന, ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ഷ്‌​ക​ര​ണ​ശ്ര​മ​ങ്ങ​ളാ​ണ് സം​ഘ​ര്‍ഷ​ത്തി​നും സം​വാ​ദ​ത്തി​നും അ​ഴി​ച്ചു​പ​ണി​ക​ള്‍ക്കും കാ​ര​ണ​മാ​കു​ന്ന​തും. എ​ന്നാ​ല്‍ ഇ​വി​ടെ, ആ​രൊ​ക്കെ​യാ​ണ് വി​ഷ​യ​ത്തി​ലെ ത​ത്പ​ര​ക​ക്ഷി​ക​ള്‍ (സ്റ്റേ​ക്‌​ഹോ​ള്‍ഡ​ര്‍) എ​ന്ന​തും കൂ​ടി ക​ണ​ക്കാ​ക്കേ​ണ്ട​തു​ണ്ട്.

padmanabha1

ഹി​ന്ദു മ​ത വി​ശ്വാ​സി​ക​ളാ​യ, കൂ​ടു​ത​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​രാ​യ, സ്ത്രീ​ക​ളാ​ണ് ഇ​വി​ടെ ഒ​ന്നാം ക​ക്ഷി. അ​വ​രെ​യാ​ണ് ഈ ​തീ​രു​മാ​നം നേ​രി​ട്ടു ബാ​ധി​ക്കു​ക. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ മു​ൻ​പ് ഇ​ത്ത​രം ഒ​രു തീ​രു​മാ​നം ന​ട​പ്പി​ലാ​യ​തി​ന്‍റെ അ​നാ​യാ​സ​ത ഇ​വി​ടെ ചേ​ർ​ത്തു​വാ​യി​ക്കാ​വു​ന്ന​താ​ണ്. താ​ന്ത്രി​ക പാ​ര​മ്പ​ര്യം പി​ന്തു​ട​രു​ന്ന കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ ​ഒ​രു വാ​തി​ൽ മാ​ത്ര​മേ മി​ക്ക​പ്പോ​ഴും നി​യ​മ​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത​യ്ക്ക് താ​ണ്ടേ​ണ്ട​തു​ള്ളു. ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ൽ പോ​ലും, ത​ന്ത്രി​യു​ടെ ന​യം ആ​കും നി​ർ​ണാ​യ​കം. എ​ന്നാ​ൽ, തി​രു​വി​താം​കൂ​റി​ന്‍റെ രാ​ജ​വാ​ഴ്ച​യും ക​ല്ലേ​പ്പി​ള​ർ​ക്കു​ന്ന ക​ൽ​പ്പ​ന​യ്ക്കും മ​ണ്ണി​നും പെ​ണ്ണി​നും അ​ധി​കാ​ര​മു​ള്ള പൊ​ന്നു​ത​മ്പു​രാ​നും, തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ർ​ക്ക് ഇ​ന്നും ച​രി​ത്ര​മ​ല്ല. രാ​ജാ​ധി​കാ​രം ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തു പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​ശ മ​റി​ച്ചാ​ണെ​ന്നു മാ​ത്രം.

ആ​ദ്യം പ​രാ​മ​ർ​ശി​ച്ച മാ​റു​മ​റ​യ്ക്ക​ൽ സ​മ​രം ത​ന്നെ ഉ​ദാ​ഹ​രി​ക്കാം. കേ​ണ​ൽ മ​ൺ​റോ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ന​യ​പ​ര​മാ​യി ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്നു. തി​രു​വി​താം​കൂ​റു​കാ​ർ അ​തി​നെ തൃ​ണ​വ​ൽ​ക്ക​രി​ക്കു​ന്നു. മൂ​ന്ന് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ശ്രീ​മൂ​ലം തി​രു​ന്നാ​ൾ അ​തേ ക​ൽ​പ്പ​ന പു​റ​പ്പെ​ടു​വി​ക്കു​ന്നു. ജ​ന​ങ്ങ​ൾ അ​തു സ്വീ​ക​രി​ക്കു​ന്നു. രാ​ജ​ശാ​സ​നം ആ​യ​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് ആ ​മാ​റ്റ​ത്തി​നു സ​മൂ​ഹം പ​രു​വ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് സ്വീ​കാ​ര്യ​ത ഉ​ണ്ടാ​യ​ത്. ഒ​രു വ്യ​ക്തി പൗ​ര​നാ​വു​ന്ന​പോ​ലെ, ഒ​രു ഭ​ര​ണ​സം​വി​ധാ​നം രാ​ഷ്‌​ട്ര​മാ​കു​ന്ന​തി​നും, നി​യ​മം നീ​തി​യാ​വു​ന്ന​തി​നും ഒ​രു സ​മ​യ​മെ​ടു​ക്കും. ആ ​സ​മ​യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​ന​ങ്ങ​ളേ ന​ട​പ്പാ​വു​ക​യു​ള്ളൂ. മ​റ്റൊ​രു രീ​തി​യി​ൽ പ​റ​ഞ്ഞാ​ൽ, ഒ​രു ക്രി​ട്ടി​ക്ക​ൽ മാ​സ് ജ​ന​ങ്ങ​ൾ ഒ​രു തീ​രു​മാ​നം ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ അ​ത് ന​ട​പ്പാ​കു​ന്നു.അതിനുള്ള ഒരു അവബോധമാണ് ആദ്യം ഉണ്ടാക്കേണ്ടതും.

old dress

വ്യ​ക്തി​ത​ല​ത്തി​ല്‍ കേ​വ​ല സ്വാ​ത​ന്ത്ര്യം എ​ന്ന​ത് സ​ങ്ക​ല്‍പ്പ​മാ​ണ്. മി​ക്ക​വാ​റും, അ​പ​ക​ട​ക​ര​മാ​യ സ​ങ്ക​ല്‍പ്പം. വ്യ​ക്തി​ക്ക് സ്വ​യ​വും പ്ര​കൃ​തി​യും സ​മൂ​ഹ​വും നി​ര്‍ണ​യി​ച്ചി​രി​ക്കു​ന്ന നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ട്, പ​രി​ധി​ക​ളു​ണ്ട്. അ​തി​ന​പ്പു​റം അ​പ്പൂ​പ്പ​ന്‍താ​ടി പോ​ലെ പ​റ​ന്നു​ന​ട​ക്കു​ന്ന ചാ​ര്‍ളി​യാ​യാ​ലും ന​രി​ക്കും ന​ര​നും നാ​യ​ക​നാ​യ പു​ലി​മു​രു​ക​നാ​യാ​ലും അ​ത് വെ​റും ആ​ഗ്ര​ഹ​ചി​ന്ത​യാ​ണ്. എ​ന്നാ​ല്‍, മ​നു​ഷ്യ​ന്‍ എ​ന്ന സെ​ന്‍റി​യ​ന്‍റ് ബീ​യി​ങ് അ​ടി​മ​യ​ല്ല എ​ന്ന​തും – അ​രി​സ്റ്റോ​ട്ടി​ല്‍ ത​ന്നെ​യും സ്ലേ​വി​ഷ് നേ​ച്ച​റി​നെ​പ്പ​റ്റി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍പ്പോ​ലും – വാ​സ്ത​വ​മാ​ണ്. പ​രി​ധി​ക​ളെ​ക്കു​റി​ച്ച​ല്ല, സാ​മാ​ന്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ന​മ്മ​ള്‍ സം​സാ​രി​ക്കേ​ണ്ട​തും, പ​രി​ഗ​ണി​ക്കേ​ണ്ട​തും.

നി​ര​വ​ധി ന​വീ​ക​ര​ണ​ശ്ര​മ​ങ്ങ​ള്‍ ഹി​ന്ദു​മ​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഹി​ന്ദു എ​ന്ന സ​ങ്ക​ല്‍പ്പ​ത്തി​ന​പ്പു​റം ഹൈ​ന്ദ​വ​ത എ​ന്ന് ച​ട്ട​ക്കൂ​ട് കൂ​ടു​ത​ല്‍ ക​ര്‍ക്ക​ശ​മാ​ക്കു​ക എ​ന്ന​രീ​തി​യി​ലാ​യി​രു​ന്നു കൂ​ടു​ത​ല്‍ ശ്ര​മ​ങ്ങ​ളും. ന​വോ​ഥാ​നം എ​ന്ന തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​ക്രി​യ​യു​ടെ സാ​ര്‍ഥ​ത​യു​ടെ അം​ശം ക​ല​ര്‍ന്ന പ്ര​യോ​ഗം എ​ന്നു​വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം. കൂ​ടു​ത​ൽ വ്യ​ക്തി​ക​ളി​ലേ​ക്ക് മ​ത​ത്തെ സ്വീ​കാ​ര്യ​മാ​ക്കു​ക, കൂ​ടു​ത​ൽ വ്യ​ക്തി​ക​ളെ അ​തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ക എ​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യം.

ഇ​തി​ൽ, ഒ​രു ട്രേ​ഡ് ഓ​ഫ് ന​ട​ക്കു​ന്നു​ണ്ട്. എ​ത്ര​മാ​ത്രം നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കും, എ​ത്ര​മാ​ത്രം വ​ള​ർ​ച്ച സാ​ധ്യ​മാ​കും എ​ന്നീ ര​ണ്ടു പ​രി​ഗ​ണ​ന​ക​ൾ സ്ഥാ​പ​നം പ​രി​ഗ​ണി​ക്കു​ന്നു. അ​ധി​കാ​രം അ​തി​ന്‍റെ അ​ന്തി​മ​ല​ക്ഷ്യം അ​ധി​കാ​രം ത​ന്നെ​യാ​ണെ​ന്നു​ള്ള വ​സ്തു​ത മ​റ​ച്ചു​വ​യ്ക്കു​ന്നു. അ​ധി​കാ​രം അ​തി​ന്‍റെ അ​ന്ത​ക​നാ​യ സ്വാ​ത​ന്ത്ര്യം – അ​തി​ന്‍റെ ആ​ത്മീ​യ​ത​ല​ത്തി​ലെ മെ​റ്റ​ഫ​റാ​യ മോ​ക്ഷം ഉ​ൾ​പ്പെ​ടെ – വി​ൽ​ക്കു​ന്ന​താ​യി ന​ടി​ക്കു​ന്നു. ചൂ​ഷി​ത​ന് താ​ൻ പി​ടി​ക്കു​ന്ന ചാ​ട്ട​യാ​ണ് ത​ന്നെ അ​ടി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​കാ​ത്തി​ട​ത്തോ​ളം, അ​ധി​കാ​ര​ത്തി​ന്‍റെ എ​ച്ചി​ലു​ക​ൾ​ക്കാ​യി അ​വ​ർ മു​ക​ളി​ലേ​ക്കു നോ​ക്കി നി​ൽ​ക്കും.

Comments

comments

Reendex

Must see news