Breaking News

ബിജെപിയുമായി ഒരു സഹകരണത്തിനും ഇല്ല;നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം നല്ലതായതിനാൽ മാത്രം അതിനെ പിന്തുണക്കുന്നു:നിതീഷ് കുമാര്‍

nitish-kumar

ബി ജെ പി യുമായി ഒരു സഹകരണത്തിനും ഇല്ലെന്നും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രത്തിന്റെ തീരുമാനം നല്ലതായതിനാൽ മാത്രം അതിനെ പിന്തുണക്കുന്നു എന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ തീരുമാനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബിജെപിയുമായുള്ള സഹകരണം വീണ്ടും ആരംഭിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, നിതീഷ് കുമാര്‍ തീരുമാനത്തെ സ്വാഗം ചെയ്യുകയായിരുന്നു. ഇതോടെയാണ്, നിതീഷ് കുമാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം പടര്‍ന്നത്.

ബിഹാറിലുള്ള വിശാല സഖ്യം അതിന്റെ കാലാവധി ഒരുമിച്ച് നിന്ന് പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കെതിരായ നടപടിക്കാണ് തന്റെ പിന്തുണ. അത്തരം നടപടികളെ രണ്ടാമതൊന്നു ആലോചിക്കാതെ ഇനിയും പിന്തുണയ്ക്കും. ആദ്യം ഞാനൊരു ഇന്ത്യക്കാരന്‍ ആണ്, പാര്‍ട്ടി അതിനു ശേഷമേ വരുന്നുള്ളുവെന്നും നിതീഷ് വ്യക്തമാക്കി.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ കള്ളപ്പണത്തിലും ബിനാമി ഇടപാടുകളിലും വലിയ ഇടപെടല്‍ നടത്താന്‍ സാധിക്കും. ബിജെപി അവകാശപ്പെടുന്നതു പോലെ ശരിക്കും കള്ളപ്പണത്തിന് എതിരായ മിന്നലാക്രമണമാണമെങ്കില്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണം. ഇതൊരു തുടക്കം മാത്രമാണെന്നും നിതീഷ് പറഞ്ഞു.

Comments

comments