Published On: Sun, Dec 4th, 2016

മുന്‍ അര്‍ജുന അവാര്‍ഡ് ജേതാവായ കോച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദേശീയ ഷൂട്ടിംഗ് താരം

Share This
Tags

crimes-against-women

കോച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദേശിയ വനിതാ ഷൂട്ടിംഗ് താരം. മുന്‍ അര്‍ജുന അവാര്‍ഡ് ജേതാവും ഒളിംപ്യനുമായ കോച്ചിനെതിരെയാണ് കായിക താരം പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇതുസംബന്ധിച്ച് ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ദേശീയ തലത്തില്‍ മത്സരിക്കുന്ന ഷൂട്ടിംഗ് താരമാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കോച്ചുമായി താരം അടുപ്പത്തിലായിരുന്നു. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി കോച്ച് പീഡിപ്പിച്ചത്. തന്റെ ജന്മദിന ആഘോഷങ്ങള്‍ക്കിടെയാണ് പരിശീലകന്‍ പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. മുമ്പ് തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇക്കാലത്ത് തന്നെ വിവാഹം ചെയ്യാമെന്ന് പരിശീലകന്‍ വാക്കുനല്‍കിയിരുന്നതായും യുവതിയുടെ പരാതിയില്‍ ആരോപണമുണ്ട്.

പീഡനത്തെകുറിച്ച് താന്‍ ചോദിച്ചപ്പോള്‍, തന്നെ റൈഫിള്‍ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലെ കോച്ചിനെതിരെയാണ് പരാതി. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇന്ത്യ പ്രതിനിധികള്‍ പ്രതികരിച്ചു.

Comments

comments

Seo wordpress plugin by www.seowizard.org.