സ്വന്തം മാതാപിതാക്കള്‍ക്ക് തലചായ്ക്കാന്‍ ഇടം ഉണ്ടാക്കാനായി സ്വന്തം കന്യകാത്വം വില്‍ക്കാനൊരുങ്ങി ഒരു 18 കാരി.ആദ്യ ലൈംഗികാനുഭവത്തിന് ചോദിക്കുന്നത് 10 ലക്ഷം യൂറോ (ഏകദേശം ഏഴ് കോടി രൂപ)…!!
ലേലം കൊള്ളുന്നയാളുടെ ആരോഗ്യം പോലും തനിക്ക് പ്രശ്നമല്ലെന്നും അയാള്‍ എവിടെയായാലും അങ്ങോട്ട് ചെല്ലാന്‍ തയ്യാറാകുമെന്നും ഇവര്‍ പറയുന്നു.
എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മാതാപിതാക്കള്‍.തങ്ങളുടെ ജീവിത്തതിന് പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങളെ ആരും കുടിയിറക്കില്ലെന്നും നല്ല ശമ്പളമുള്ള ജോലിയാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ തനിക്ക് 18 വയസായെന്നും തന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുമെന്നുമാണ് രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയെ തള്ളിക്കളഞ്ഞ് അലീക്സാണ്ടര്.ബിക്കിനി മോഡലാകാന്‍ ആഗ്രഹിക്കുന്ന ഈ പെണ്‍കുട്ടി ഈ ആഴ്ച രഹസ്യമായി ലണ്ടനിലേക്ക് പറക്കുകയും ദിസ് മോണിങ് ഷോയില്‍ പങ്കെടുക്കുകയും തന്റെ കന്യകാത്വം വില്ക്കാന് ഉദ്ദേശിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം ആ ഷോയിലൂടെ നടത്തുകയും ചെയ്തിരുന്നു.
സ്വന്തം മാതാപിതാക്കള്‍ക്ക് തലചായ്ക്കാന്‍ ഇടം ഉണ്ടാക്കാനായി സ്വന്തം കന്യകാത്വം വില്‍ക്കാനൊരുങ്ങി ഒരു 18 കാരി. വാർത്തയായിരുന്നു. ഫെബ്രുവരിയില്‍ പെരുവഴിയിലാകുന്ന മാതാപിതാക്കളുമായി കയറിക്കിടക്കാന്‍ ഇടം തേടി തന്റെ സ്ത്രീത്വം വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത് 18 കാരി യൂറോപ്പില്‍ നിന്നുള്ള അലീക്സാണ്ട്ര ഖെഫ്രനാണ്. അതേസമയം തന്റെ മാനത്തിന് ഇവര്‍ വെച്ചിരിക്കുന്ന അടിസ്ഥാന വില 10 ലക്ഷം യൂറോ (ഏകദേശം ഏഴ് കോടി രൂപ)യാണ്.
കന്യകാത്വ വില്‍പ്പന നല്കുന്ന പരസ്യം നല്‍കാനായി ഇവര്‍ ഓണ്‍ലൈന്‍ എസ്കോര്‍ട്ട് ഏജന്‍സിയെ സമീപിച്ചു. ഒരു ബില്യണ്‍ പൗണ്ടിന് തന്റെ ഒരു രാവ് വില്‍പ്പനയ്ക്ക് വെയ്ക്കുന്ന ഹോളിവുഡ് സുന്ദരി ഡെമിമൂറിന്റെ നായികാ കഥാപാത്രം വരുന്ന വിഖ്യാത ഹോളിവുഡ് ചിത്രം ‘ഇന്‍ഡീസന്റ് പ്രൊപ്പോസലാ’ ണ് പെണ്ണിന് പ്രചോദനമായിരിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സില്‍ സിനിമ ടെലിവിഷനില്‍ കണ്ട സിനിയെ അനുകരിച്ച് തന്നെത്തന്നെ വില്ക്കാന് ശ്രമിക്കുകയാണെന്ന് കൗമാരം കടന്നിട്ടില്ലാത്ത പെണ്‍കുട്ടി പറയുന്നു.
തന്റെ മാനത്തിന് ഇത്രയും വിലയിട്ടതിനും അലക്സാണ്ട്രയ്ക്ക് ന്യായീകരണമുണ്ട്. ഇന്നത്തെ കാലത്ത് 3.5 ദശലക്ഷം പൗണ്ടിന് വരെ യുവതികള്‍ തങ്ങളുടെ കന്യകാത്വം വില്‍പ്പന നടത്തുന്നുണ്ട് എന്നിരിക്കെ തന്റെ ആദ്യ ലൈംഗികതയ്ക്ക് ഇത്രയും തുക കൂടുതലല്ലെന്ന് അവര്‍ പറയുന്നു.
മാതാപിതാക്കള്‍ക്കും തനിക്കും സ്വന്തമായി തലചായ്ക്കാന്‍ ഇടം വേണമെന്നതിന് പുറമേ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനവും ഇവര്‍ക്ക് പുനരാരംഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ താന്‍ വാണിജ്യപരമായി മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നും വൈകാരിക തലത്തില്‍ എടുക്കുന്നില്ലെന്നും അവര്‍ പറയുന്നു. തന്റെ നിലപാട് സത്യസന്ധമാണെന്ന് കാണിക്കാന്‍ വേണമെങ്കില്‍ താന്‍ കന്യകാത്വ പരിശോധനയ്ക്ക് പോലും തയ്യാറാണെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയത് എസ്കോര്‍ട്ട് സ്ഥാപനമായിരുന്നു.
ലേലം കൊള്ളുന്നയാളുടെ ആരോഗ്യം പോലും തനിക്ക് പ്രശ്നമല്ലെന്നും അയാള്‍ എവിടെയായാലും അങ്ങോട്ട് ചെല്ലാന്‍ തയ്യാറാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ നിലവില്‍ താമസിക്കുന്ന വീട്ടില്‍ നിന്നും പുറത്താകുന്നതിന് മുമ്പ് എല്ലാം വേണം .അതേസമയം അലീക്സാണ്ട്രയുടെ തീരുമാനം മാതപിതാക്കള്‍ അറിഞ്ഞിട്ടിലായിരുന്നു താന്‍ മോഡലിംഗിന് പോകുക ആണെന്നാണ് പെണ്‍കുട്ടി അവരോട് പറഞ്ഞിരിക്കുന്നത്. പിതാവ് കടുംപിടുത്തക്കാരന് ആണെന്നും അറിഞ്ഞാല്‍ ഇക്കാര്യം സമ്മതിക്കില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
ലേലം കൊള്ളുന്ന തുകയുടെ പകുതിയാണ് എസ്കോര്‍ട്ട് ഏജന്‍സിക്ക് വാഗ്ദാനം. എന്നാല്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏജന്‍സി അത് 20 ശതമാനമാക്കി കുറച്ചിരുന്നു.പരസ്യത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ചിലര്‍ ഭ്രാന്തന് ചിന്താഗതി എന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥയില്‍ മറ്റ് ചിലര്‍ അനുകമ്പയും രേഖപ്പെടുത്തുന്നു.
തന്റെ മാതാപിതാക്കള്‍ കുടിയിറക്കപ്പെടുന്നതും വീടില്ലാത്തവരായിത്തീരുന്നതും തടയുന്നതിനാണ് താന്‍ ശരീരം വില്‍ക്കുന്നതെന്നായിരുന്നു പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മാതാപിതാക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന പണം തന്റെ വിദേശപഠനത്തിനും ഉപയോഗിക്കുമെന്നും അലീക്സാണ്ടര് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ജീവിത്തതിന് പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങളെ ആരും കുടിയിറക്കില്ലെന്നും നല്ല ശമ്പളമുള്ള ജോലിയാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അച്ഛന് പൊലീസുകാരനാണെന്നും അമ്മ ഫാര്‍മസിസ്റ്റാണെന്നും അവര്‍ക്ക് പ്രശ്നങ്ങളില്ലെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മാവന് വെളിപ്പെടുത്തുന്നത്. മകളുടെ തീരുമാനമറിഞ്ഞ് ആകെ തകര്‍ന്ന് പോയ അച്ഛനമ്മമാര്‍ അവളുമായുള്ള ബന്ധം വേണ്ടെന്ന് വയ്ക്കുന്നത് വരെ പരിഗണിച്ച് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മകളുടെ തീരുമാനമറിഞ്ഞ് തങ്ങള്‍ ഞെട്ടിപ്പോയെന്നും ഇതിനെതിരെ ശക്തമായി നിലകൊള്ളുമെന്നും രക്ഷിതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനായ ടോണി റൊമാനിയന്‍ നാഷണല്‍ പൊലീസിലെ റയട്ട് കോപ്പാണ്. അമ്മയായ എലീന എന്ന 48കാരി ഫാര്‍മസിയില്‍ നല്ല ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയുടെ അമ്മാവനാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവര്‍ക്കും മാസത്തില്‍ 1000 യൂറോ ലഭിക്കുന്നുണ്ട്. റൊമാനിയക്കാരുടെ പ്രതിമാസ ശരാശരി വേതനം 250 യൂറോ മാത്രമാണ്.
പെണ്‍കുട്ടിയുടെ അമ്മയായ എലീന പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മകള്‍ ശരീരം വില്ക്കുകയാണെങ്കില് തങ്ങള്‍ പിന്നെ അവളോട് സംസാരിക്കില്ലെന്നും മാതാപിതാക്കള്‍ താക്കീത് നല്‍കിയിട്ടുണ്ട്. മകള്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.
എന്നാല്‍ തനിക്ക് 18 വയസായെന്നും തന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുമെന്നുമാണ് രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയെ തള്ളിക്കളഞ്ഞ് അലീക്സാണ്ടര് പ്രതികരിച്ചിരിക്കുന്നതെന്നാണ് കുട്ടിയുടെ അമ്മാവനായ രഡു രഡുകു വെളിപ്പെടുത്തുന്നത്. ബിക്കിനി മോഡലാകാന്‍ ആഗ്രഹിക്കുന്ന ഈ പെണ്‍കുട്ടി ഈ ആഴ്ച രഹസ്യമായി ലണ്ടനിലേക്ക് പറക്കുകയും ദിസ് മോണിങ് ഷോയില്‍ പങ്കെടുക്കുകയും തന്റെ കന്യകാത്വം വില്ക്കാന് ഉദ്ദേശിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം ആ ഷോയിലൂടെ നടത്തുകയും ചെയ്തിരുന്നു.