Breaking News

മോഹന്‍ലാല്‍ കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ;അത് ഞാന്‍ വിട്ടുകൊടുക്കില്ല: മീരാ ജാസ്മിന്‍

mohan-lal-meera

മീര ജാസ്മിൻറെ വിവാഹ മോചന വാർത്ത വന്നതോടെ മീര ജാസ്മിൻ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മോഹന്‍ലാല്‍ കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ അത് ഞാന്‍ വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞതിനെ ദുർവ്യാഖ്യാനിച്ചും കൂടുതൽ ഭാവന നൽകി നിറം പിടിപ്പിച്ച കഥകൾ മെനയുകയാണ് സിനിമ പ്രസിദ്ധീകരണങ്ങൾ.മോഹൻലാൽ കഴിഞ്ഞേ തനിക്ക് മറ്റാരും ഉളളൂ എന്ന് പരസ്യമായി പറഞ്ഞാൽ ഏതെങ്കിലും ഭർത്താക്കന്മാർ വെച്ചുപൊറുപ്പിക്കുമോ എന്ന് ഗോസിപ്പുകാർ ചോദിക്കുന്നു.

ഡോണ്‍ മാക്സ്സിന്റെ പത്തുകല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെ വിവാഹത്തിനു ശേഷം ഒരു തിരിച്ചുവരവു നടത്തിരിക്കുകയാണു മീര ജാസ്മിന്‍. ചിത്രത്തിനു മികച്ച അഭിപ്രായമാണു പ്രേക്ഷകരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ മലയാളത്തിലെ ഒരു ചാനല്‍ ഷോയ്ക്കിടയില്‍ മോഹന്‍ലാലിനെക്കുറിച്ചു മീരാ ജാസ്മീന്‍ വാചാലയായി. മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവം ഒരു അനുഗ്രഹമാണ്. ലാലേട്ടനു മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ഓട്ടോമാറ്റിക്കായി കഥാപാത്രമായി മാറിപ്പോകും. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണം എന്നാണ് ആഗ്രഹം.

mohan-lal-meera-jasmin

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കള്‍ എടുത്താല്‍ അതില്‍ ഒരാള്‍ മോഹന്‍ലാലാണ്. ഹോളിവുഡ് നടന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണു നമ്മുടെ മോഹന്‍ലാല്‍. അമിതാഭ് ബച്ചനൊക്കെ വലിയ നടനാണു പക്ഷേ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മാറ്റാരുമുള്ളൂ. അത് ഞാന്‍ വിട്ടുകൊടുക്കില്ല. മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ അഹങ്കാരമാണ് എന്നും മീര ജാസ്മിന്‍ പറഞ്ഞു. ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

Comments

comments