Breaking News

കുപ്പുദേവരാജിന്‍റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാൻ സമ്മതിക്കാതെ ബി ജെ പിക്കാർ രംഗത്ത്

maoist21

കുപ്പുദേവരാജിന്‍റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാൻ സമ്മതിക്കാതെ ബി ജെ പിക്കാർ രംഗത്ത്;കൊന്നു തള്ളിയ ആ മനുഷ്യരുടെ മൃത്ദേഹം പൊതു ദർശനത്തിനു വയ്ക്കാൻ ഏതവന്റെ അനുമതിയാടാ വേണ്ടത്.എന്ന് മനുഷ്യാവകാശ പ്രവർത്തകർ! 

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയ്സ്റ്റുകളുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ അനുമതി നൽകാതെ പൊലീസ്. പൊതുദർശനത്തിന് അനുമതി നൽകിയാൽ സംഘർഷം ഉണ്ടാകുമെന്നാണ് കണ്ടാണ് പൊലീസ് അനുമതി നൽകാത്തതെന്നാണ് വിശദീകരണം. ബി ജെപി യുവ മോർച്ച പ്രവർത്തകർ പൊതുദർശനം സമ്മതിക്കില്ലയെന്ന നിലപാടിൽ ആശുപത്രി പരിസരത്ത് തമ്പടിച്ചിരുന്നു. രേഖാമൂലം മൃതദേഹം സംസ്കരിക്കുമെന്ന എഴുതി നൽകിയ ഉറപ്പിലാണ് മൃതദേഹം കുപ്പുദേവരാജിന്‍റെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്. കുപ്പുദേവരാജിന്‍റെ മൃതദേഹം സഹോദരൻ ശ്രീധരൻ മൃതദേഹം ഏറ്റു വാങ്ങി.

ദളിത് സമുദായത്തിൽ ജനിച്ച്, പ്രയത്നത്തിലൂടെ പഠിച്ച് യഥാക്രമം എഞ്ചിനീയറും അഭിഭാഷകയുമായ ദേവരാജും അജിതയും അത്യാവശ്യം ആഡംബരങ്ങളിൽ മുഴുകി ജീവിക്കാനുള്ള അവസരങ്ങളെല്ലാമുണ്ടായിട്ടും അത് വേണ്ടെന്നു വച്ച് വിപ്ലവകാരികളായവരായിരുന്നു. പക്ഷെ കഠിനവും അപകടകരവുമായ ആ പാതയിലൂടെ ചരിക്കുമ്പോഴും ഞങ്ങൾ നിങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുകയാണെന്ന് അവർ ജനങ്ങളോട് പറഞ്ഞില്ല. വാസ്തവത്തിൽ അവർക്കത് ത്യാഗമായിരുന്നില്ല, മറിച്ച് സ്വാഭാവികമായ ജീവിതം തന്നെയായിരുന്നു.

അങ്ങേയറ്റം ജീർണമായ ഈ ചോരകുടിയൻ വ്യവസ്ഥയോട് സമരസപ്പെടാതെ, അതിനോട് സമരം ചെയ്ത്, തങ്ങളെത്തിച്ചേർന്ന ഉത്തമബോധ്യങ്ങളെ മുറുകെ പിടിച്ച് സമൂഹത്തിന്റെ അടിത്തട്ടിലെ മനുഷ്യർക്കിടയിൽ അവർ ജീവിച്ചു. ജീവിച്ചിരുന്ന ഓരോ നിമിഷവും ചൂഷകശക്തികളുടെ വെടിയേറ്റ് തങ്ങൾ നിലംപതിച്ചേക്കോമെന്ന് അറിഞ്ഞപ്പോഴും ആ പോരാട്ടജീവിതമായിരുന്നു അവർക്ക് സ്വാഭാവിക ജീവിതം…അവരുടെ താൽപര്യങ്ങൾ നിന്ദിതരുടെയും പീഡിതരുടെയും താൽപര്യങ്ങൾ തന്നെയായിരുന്നു…

നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി പൊറ്റമ്മൽ വർഗീസ് സ്മാരക ബുക്സ്സാളിന് സമീപമാണ് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്നത് എന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.സിപിഐ നേതാവ് ബിനോയ് വിശ്വം കുപ്പുദേവരാജിന്‍റെ മൃതദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു.പാർട്ടി നിർദേശപ്രകാരമാണ് എത്തിയതെന്നും അദേഹം പറഞ്ഞു.

sachidanandan

പ്രമുഖ കവി സച്ചിദാന്ദന്‍
ധീര രക്തസാക്ഷി സഃ അജിതയെ ക്കറിച്ച് എഴുതിയ കവിത.
നാലു അജിതമാര്‍ ഈ കവിതയിലുണ്ട്.
.നിലമ്പൂരിൽ കൊല്ലപ്പെട്ട അജിതയാണ് ഈ കവിതയില്‍ സംസാരിക്കുന്നത്. ഭാവിയിലെ തോല്‍ക്കാത്ത ജനനായിക എന്നാണ് കവി കമ്മ്യൂണിസ്റ്റ് വിപ്ളവ കാരി അജിതയെ അടയാപ്പെടുത്തുന്നത്.

ജനിക്കാത്തവൾ

ajitha2

കാട് എന്നെ വിളിച്ചു,
ആയിരം പൂക്കളുടെ
സുഗന്ധവുമായി
എന്റെ ഞരമ്പുകളില്‍
ഇപ്പോഴുമുണ്ട് യക്ഷികളുടെതെന്ന പോലെ
അരുവികളുടെ പൊട്ടിച്ചിരി
എന്റെ യൗവ്വനം ഞാന്‍
ഈ കാടുകള്‍ക്ക് നല്‍കി
എന്റെ ഹൃദയം ഈ അനാഥരുടെ
വേദനകള്‍ക്കും.
എന്റെ കാലുകളില്‍ ഇപ്പോളുമുണ്ട്
കുന്നുകളില്‍ ഓടി നടന്ന
ചിലങ്കയിടാത്ത കുട്ടിക്കാലം
എന്റെ ശിരസില്‍ ഓടകളില്‍ വീണുപോയ
പ്രണയരഹിതമായ കൗമാരവും
ഈ ആദിവാസികളുടെ കൃഷ്ണമണികളില്‍
ഞാന്‍ ഒരു യുവതിയായി
ഇവരായിരുന്നു എന്റെ വിദ്യാലയം
എന്റെ ഭാഷയുടെ പേര് ‘ കലാപം’
എന്റെ അക്ഷരമാലയുടെ ആരംഭം ‘നീതി’
കാറ്റ് ഇലകളോടെന്ന പോല്‍ ഞാന്‍
ഇവരുടെ വിലപിക്കുന്ന ചെവികളില്‍
സ്വാതന്ത്ര്യത്തിന്റെ രഹസ്യം മന്ത്രിച്ചു
പകരം ഇവരെനിക്കു സ്‌നേഹത്തിന്റെ
ഉപ്പും മീനും കിഴങ്ങും തന്നു.
രോഗാവസ്ഥയില്‍ ബോധം കെടുമ്പോള്‍
ഞാന്‍ വീണ്ടും മുടി രണ്ടായിപ്പകുത്തു മെടഞ്ഞിട്ട്
സ്‌കൂളിലേക്ക് നടന്നു. കൂട്ടുകാരികള്‍ക്കൊപ്പം
കുപ്പിവള പോലെ പൊട്ടിച്ചിരിച്ച്.
ചിലപ്പോള്‍ ഒരു കൂട്ടുകാരന്റെ മുഖം
ചെമ്പരത്തിച്ചെടികള്‍ക്കിടയില്‍ നിന്നെത്തിനോക്കി
ചിലപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍
വീടും അമ്മയും അഛനും
മിന്നല്‍ പോലെ വെളിച്ചം നിറച്ചു.
പെട്ടെന്നായിരുന്നു വായുവില്‍
ഞാന്‍ വെടിമരുന്നു മണത്തത്
അത് ബൂട്ടുകളുടെ ശബ്ദത്തിലലിഞ്ഞു
അര്‍ധബോധാവസ്ഥയില്‍
അത് ദുസ്വപ്‌നമെന്നു ഞാന്‍ കരുതി
നെഞ്ചില്‍ നിന്നൊലിച്ച ചോര
സ്വപ്‌നത്തില്‍ വിരിഞ്ഞിരുന്ന
ചെമ്പനീരാണെന്ന് കരുതി.
ഞാനിപ്പോള്‍ ആശാന്തമായ ഒരാത്മാവായി
ഭാവിയുടെ ഇടനാഴികളില്‍ അലയുന്നു
നീതി നിയമത്തിന്റെ മുന്‍പില്‍ നടക്കുന്നുവെന്ന്
ജനങ്ങളോട് വിളിച്ചു പറയണം എന്ന് എനിക്കുണ്ട്
നിങ്ങളാണ് എല്ലാം എന്ന്യ
അത് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം
സിംഹാസനങ്ങള്‍ തകര്‍ന്നു വീഴുമെന്ന്,
എങ്കില്‍ ഹിംസയെ വേണ്ടി വരില്ലെന്ന്.
വൈകി,
മാതൃഭൂമിയില്‍ വറ്റിയൊടുങ്ങിയ
എന്റെ ചോരയില്‍ നിന്ന്
ഞാന്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ.
ഞാന്‍, നാലാമത്തെ അജിത

കടപ്പാട് #MATHRUBHUMIWEEKLY

ഈ അമ്മയെ എങ്ങനെ നമ്മൾ ആശ്വസിപ്പിക്കും…………?

kuppu-devaraj

കേരളം ഇപ്പോൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി ആയിരുന്ന ജയലളിത(അമ്മ)യുടെ നിര്യണത്തിൽ അമ്മയെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യ മൊത്തം ഇപ്പൊ അമ്മയുടെ നിര്യണത്തിൽ സങ്കടത്തിലാണ്.പക്ഷെ കേരളം ഇവിടെ ദുഃഖം ആചരിക്കുമ്പോൾ കേരള ജനത മറന്നുപോവുകയാണ് സ.കുപ്പുസ്വാമിയുടെ അമ്മയെ.തന്റെ മകൻ എന്ത് തെറ്റ് ചെയ്തിട്ടാണ് കേരള പോലീസും ഭരണകൂടവും ചേർന്ന് വെടിവച്ചു കൊന്നത് എന്ന് ഈ അമ്മക്ക് മനസിലാകുന്നില്ല.

കോടിക്കണക്കിനു സ്വത്തു അനധികൃതമായി ഉണ്ടാക്കുകയും പല അടിച്ചമർത്തലുകളും നടത്തുകയും കുറച്ചു ദിവസം ജയിലിൽ ശിക്ഷ വിധിച്ചു കിടക്കുകയും ചെയ്ത ജയലളിത (അമ്മ)യ്ക്ക് കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയും,പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും പോയി അവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ കമ്മ്യൂണിസത്തിൽ അടിയുറച്ചു വിശ്വസിച്ചു അടിച്ചമർത്ത പെട്ടവരുടെ ശബ്‌ദം ഈ ലോകത്തിനു മുന്നിൽ എത്തിക്കുവാൻ വേണ്ടി നിലകൊണ്ട സ.കുപ്പുസ്വാമിയെയും സ. അജിതയെയും മൃതുദേഹം കോഴിക്കോട് മോർച്ചറിയിൽ തണുത്തുറഞ്ഞു കിടക്കുകയായിരുന്നു.

ഈ അമ്മയെ എങ്ങനെ നമ്മൾ ആശ്വസിപ്പിക്കും…………?

Comments

comments