Breaking News

മോദിക്കെതിരായ അഴിമതി ആരോപണം; പാര്‍ലമെന്റ് പ്രക്ഷുബ്ധം

modi-n-rahul-1

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം പാര്‍ലമെന്റിൽ ബഹളം . നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം. അഴിമതികളുടെ വിവരങ്ങള്‍ ലോക്‌സഭയില്‍ വയ്ക്കാന്‍ തയാറാണെന്ന് രാഹുല്‍ വ്യക്തമാക്കിയതിനാല്‍ നോട്ട് വിഷയത്തിലെ ചര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതി ആരോപണവും പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രാദേശിക നേതാ ക്കള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളുമായി തിരിച്ചടിക്കാനാണ് കേന്ദ്ര നീക്കം.

Comments

comments