Breaking News

നോട്ട് നിരോധനം: മോഡിയെ പിന്തുണച്ച് കത്തോലിക്ക സഭ ഇടയ ലേഖനം ഇറക്കി

narendra-modi-1478619531_980x457

നോട്ട് നിരോധനത്തിൽ കത്തോലിക്കാ സഭ രണ്ട് തട്ടിൽ.മോദിയെ പിന്തുണച്ചുകൊണ്ട് ബിഷപ്പിന്റെ ഇടയ ലേഖനം,എന്നാൽ കത്തോലിക്കാ സഭയുടെ മുഖപത്രം നോട്ടു നിരോധനത്തെയും മോദിയെയും വിമർശിക്കുകയും എൽ ഡി എഫ് സർക്കാരിനെ പിന്തുണക്കുകയും ചെയ്യുന്നു.

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് കത്തോലിക്ക സഭ. ഇന്നലെ ഇടയലേഖനം പുറത്തിറക്കി. രാജ്യപുരോഗതിക്ക് വേണ്ടിയാണ് നോട്ട് നിരോധനമെന്ന് മാനന്തവാടി രൂപതയുടെ ഇടയലേഖനം പ്രശംസിക്കുന്നു.

രാജ്യത്തെ സമ്പത്ത് കള്ളപ്പണക്കാരുടെ കയ്യിലാണ്. സീസറിനുള്ളത് സീസറിന് തന്നെ നല്‍കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. വിശ്വാസികള്‍ മൊബൈല്‍ ബാങ്കിംഗ് ശീലമാക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നുണ്ട്. മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ നാളെ കുർബാനക്ക് ഇടയ ലേഖനം വായിക്കും.

അതേസമയം മുന്നൊരുക്കമില്ലാതെ നോട്ട് നിരോധിച്ച നടപടിയെ തൃശൂര്‍ രൂപതയുടെ മുഖപത്രം വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധനം നേരിടുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും കത്തോലിക്ക മുഖപത്രം വിമര്‍ശിക്കുന്നു

Comments

comments