Smiley face
Published On: Sun, Dec 18th, 2016

വ്യാജവാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക് ഇനി മണിച്ചിത്ര താഴിട്ട് പൂട്ടും; പുതിയ സംവിധാനം ഉടന്‍

facebook-security

വ്യാജവാര്‍ത്തകള്‍ക്ക് ഫെയ്‌സ്ബുക്ക് ഇനി താഴിടുന്നു.ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഫലത്തെ സ്വാധീനിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിന് ഫേസ് ബുക്ക് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു.ആധികാരികത ഇല്ലാത്ത വാര്‍ത്തകള്‍ക്ക് ഡിസ്പ്യൂട്ടട് എന്ന ഫ്‌ളാഗ്ഡ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ് പുതിയ സംവിധാനം.

പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളുടെ ആധികാരികത വസ്തുത അവലോകന വെബ്‌സൈറ്റുകള്‍ വഴിയും എബിസി ന്യൂസ് , അസോസിയേറ്റഡ് പ്രസ്സ് എന്നിവയുമായി സഹകരിച്ചും ഫെയ്‌സ്ബുക്ക് അധികൃതര്‍ ഉറപ്പ് വരുത്തും. വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമായാല്‍ ബന്ധപ്പെട്ട പോസ്റ്റിന് താഴെ ഡിസ്പ്യൂട്ടഡ് എന്ന ഫ്‌ളാഗ്ഡ് നോട്ടിഫിക്കേഷന്‍ വരും. ഇതിനോടനുബന്ധിച്ച് നല്‍കുന്ന ലിങ്കില്‍ നിന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെന്നും വ്യക്തമാകും. ഇങ്ങനെ ഫ്‌ളാഗ്ഡ് നോട്ടിഫിക്കേഷനുള്ള വാര്‍ത്തകളെ പ്രമോട്ട് ചെയ്യാന്‍ ബന്ധപ്പെട്ടവരെ ഫെയ്‌സ്ബുക്ക് അനുവദിക്കുകയില്ല.

നിലവില്‍ ഫെയ്‌സ്ബുക്കിന് 180 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവര്‍ പങ്കുവെക്കുന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ഫെയ്‌സ്ബുക്ക് നേരിടേണ്ടിവന്ന വിമര്‍ശങ്ങള്‍ക്കും ഇതോടെ പരിഹാരമാകും.നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്തുണക്കുന്നതായും ഹിലരി ക്ലിന്റണ്‍ മരിച്ചതായുമുള്ള വ്യാജ വാര്‍ത്തകള്‍ പെയ്‌സ്ബുക്ക്ില്‍ കൂടി പ്രചരിച്ചിരുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.