Published On: Sun, Dec 18th, 2016

ഏതു നടിക്കൊപ്പം ലിപ്‌ലോക്ക് ചെയ്യാനാണ് ആഗ്രഹം? ഇഷ്ടപ്പെട്ട ഷക്കീല ചിത്രം? ദുല്‍ഖർ മനസ് തുറക്കുന്നു

dulquar

ഒരു സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടു സി ടീവിയില്‍ എത്തിയപ്പോഴായിരുന്നു ദുല്‍ഖറിന് ആ ചോദ്യം നേരിടേണ്ടി വന്നത്. തമിഴില്‍ ശ്രദ്ധേയനായ റോമ്പോ ശങ്കറായിരുന്നു ചോദ്യങ്ങള്‍ ചോദിച്ചിരുന്നത്. ഉത്തരങ്ങള്‍ ശരിയായി പറഞ്ഞില്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കും. അല്‍പ്പം പഴയതാണെങ്കിലും ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എത്ര കോടി തന്നാലും ഈ നടിയുടെ കൂടെ അഭിനയിക്കില്ല എന്ന് ഏതു നടിയെക്കുറിച്ചും പറയും എന്നാലിരുന്നു ചോദ്യങ്ങളില്‍ ഒന്ന്. ഈ ചോദ്യത്തിന് ഉത്തരം ഇല്ല എന്നും എന്തു ശിക്ഷ തന്നാലും വാങ്ങിക്കോളാം എന്നും ദുല്‍ഖര്‍ പറഞ്ഞു.

ഏതു നടിക്കൊപ്പം ലിപ്‌ലോക്ക് ചെയ്യാനാണ് ആഗ്രഹം എന്നതായിരുന്നു മറ്റൊരു ചോദ്യം. അത്തരം രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്നു നേരത്തെ പറഞ്ഞിട്ടുണ്ട് എന്നു തന്ത്രപൂര്‍വം പറഞ്ഞു ദുല്‍ഖര്‍ തലയൂരി.

ഏത് അഭിനേതാവിന്റെ അഭിനയം കണ്ടപ്പോഴാണു ഭയം തോന്നിയതെന്ന ചോദ്യത്തിനു ശിവകാര്‍ത്തികേയന്‍ എന്നും ദുല്‍ഖര്‍ പറഞ്ഞു.

അടുത്ത ചോദ്യം ഇഷ്ടപ്പെട്ട ഷക്കീല ചിത്രം ഏതാണ് എന്നായിരുന്നു. ഞാന്‍ ഷക്കീലയുടെ ഒരു ചിത്രം പോലും കണ്ടിട്ടില്ല എന്നായിരുന്നു ദുല്‍ഖറിന്റെ ഉത്തരം. (വീഡിയോ കാണാം )

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.