Breaking News

ദേശീയഗാന വിവാദത്തില്‍ കമലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

kamla-pinarayi

കമലിന്റെ വീട്ടിലേക്ക് സംഘ്പരിവാര്‍ മാര്‍ച്ച് നടത്തിയത് ദേശീയഗാനത്തെ വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയഗാന വിവാദം വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നത്. സംഘപരിവാറാണ് കമലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍. കമാലുദ്ദീനെന്ന് നീട്ടിപ്പറയുന്നതിലും വര്‍ഗീയതയുടെ അസഹിഷ്ണുതയുണ്ട്. ഇത് കേരളത്തില്‍ വിലപ്പോകില്ല. ഇതിനതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. കമലിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംഘപരിവാര്‍ ശ്രമിക്കേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കമലിന്റെ പേര് കമാലുദ്ദീനെന്നാണെന്ന് പറഞ്ഞ് മനപ്പൂര്‍വം വിഭാഗീയത ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം.എന് പിണറായി പറഞ്ഞു.അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദേശീയഗാനം ആലപിക്കുന്നതിനെ കമല്‍ എതിര്‍ത്തുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.ബിജെപിയും പോഷക സംഘടനകളും കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിക്കുകയും തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ കത്തിക്കുകയും ചെയ്തിരുന്നു.ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയെന്നും യുവമോര്‍ച്ച ആരോപിച്ചിരുന്നു.

Comments

comments