Published On: Mon, Dec 19th, 2016

മലയാളിതാരത്തിന് ചരിത്രനേട്ടം;ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍

karun-2

ഇന്ത്യയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍;മലയാളിതാരത്തിന് ചരിത്രനേട്ടം

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി.ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരം സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും നേടുന്നത്.381 പന്തില്‍ നിന്നും 32 ബൗണ്ടറികളുടെയും നാല് സിക്‌സറിന്റെയും സഹായത്തോടെയാണ് കരുണ്‍ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് കരുണ്‍ നായര്‍.ഇതോടെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 754 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരിക്കുകയാണ്.

ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും,ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഈ ടെസ്റ്റ്‌ലാണ് നേടിയിരിക്കുന്നത്.മധ്യ നിരയില്‍ സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമായി കരുണ്‍ നായര്‍ മാറുന്ന കാഴ്ചയാണ് ഇംഗ്ലണ്ടിനെതിരേ ഇന്നു കണ്ടത്.കരുണ്‍ റെക്കോഡ് നേട്ടം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ കൊഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

അഞ്ചാമനായി ഇറങ്ങി ഇരട്ട ശതകം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍. ഏകദിന നായകന്‍ ധോണിയും വിവിഎസ് ലക്ഷ്മണുമാണ് ഇതിന് മുന്പ് ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്

നിരവധി റെക്കോര്‍ഡുകളും കരുണിന്റെ ഇന്നിങ്സിലൂടെ തകര്‍ന്നു വീണിട്ടുണ്ട്. ടെസ്റ്റ് ക്രികറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍ എന്ന വിവി എസ് ലക്ഷമണിന്റെ റെക്കോര്‍ഡും കരുണ്‍ തകര്‍ത്തു. 185 പന്തില്‍ നിന്നാണ് മലയാളിയായ കരുണ്‍ സെഞ്ചുറിയിലെത്തിയത്. എട്ട് ബൌണ്ടറികളും ഒരു സിക്സറും ഇതിനിടയില്‍ നേടിയിരുന്നു. രഞ്ജി മത്സരങ്ങളില്‍ കര്‍ണാടകയ്ക്കുവേണ്ടിയാണ് കരുണ്‍ കളിക്കുന്നത്. കരുണിനെ കൂടാതെ ഇന്ത്യക്ക് വേണ്ടി മുരളി വിജയ് (29) , ആശ്വിന്‍,(67), രവീന്ദ്ര ജഡേജ(51) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. നാലാം ദിനം രണ്ടാമിന്നിങ്സില്‍ ഇംഗ്ളണ്ടിനെ ബാറ്റിങ്ങിനിറക്കി മത്സരത്തില്‍ മേല്‍കൈ നേടാനാണ് ഇന്ത്യന്‍ ശ്രമം. സ്കോര്‍: ഇംഗ്ളണ്ട്-477&12-0, ഇന്ത്യ- 759/7ഡി.

pinarayi-modi-1200x545_c

കരുണിന് അഭിനന്ദനവുമായി മോദിയും പിണറായിയും സെവാഗും

ട്രിപ്പിള്‍ സെഞ്ചുറി നേട്ടത്തില്‍ കരുണിന് അഭിന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിന്ദനാര്‍ഹമായ പ്രകടനമാണെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കരുണിനെ 300 ക്ലബിലേക്കു സ്വാഗതം ചെയ്തായിരുന്നു വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റ്. 12 വര്‍ഷവും എട്ടുമാസവും 300 ക്ലബില്‍ താന്‍ ഏകനായിരുന്നെന്നും സെവാഗ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു..സ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ മലയാളി താരം കരുണ്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. ഇനിയുമേറെ ഉയരങ്ങളിലെത്തുവാന്‍ ഈ നേട്ടം കരുണിന് പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കരുണിനെ അഭിനന്ദിച്ചത്.

Comments

comments

Seo wordpress plugin by www.seowizard.org.