Breaking News

“ആരോട് യാത്ര പറയേണ്ടു ഞാൻ…. “2016 കലാലോകത്തിന്റെ നാൾവഴിയിൽ നഷ്ടക്കണക്കുമാത്രം

onv santhi kavadam

2016 കലാലോകത്തിനു നേട്ടങ്ങളെക്കാൾ നഷ്ടങ്ങളുടെ വർഷമായിരുന്നു.നേട്ടങ്ങളുടെ മാത്രമല്ല വേര്‍പിരിയലുകളുടെ വര്‍ഷം കൂടിയാണ്.മലയാളിയുടെ നെഞ്ചോട് ചേര്‍ന്നുനിന്ന ഒരുപാട് കലാകാരന്മാര്‍ തീര്‍ത്തും അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു. ഒരാള്‍ കടന്നുപോകുന്നതിന്റെ നോവുമായും മുന്‍പെ അടുത്തയാളും എന്നപോലെയായിരുന്നു വിടപറച്ചില്‍.

ഒ എന്‍ വി കുറുപ്പ് മലയാള ഭാഷയ്ക്ക് നികത്താൻ കഴിയാത്ത ഏറ്റവും വലിയ നഷ്ടം

onv_new12-fpggp

മലയാളത്തിലെ മനോഹരങ്ങളായ പദങ്ങള്‍ ഇനിയും ബാക്കിവച്ച് പോയ മഹാകവി ഒ എന്‍ വി കുറുപ്പ് (84) ഓര്‍മകളിലേക്ക് അകന്നത് 2016 ഫെബ്രുവരി 13 നാണ്. ആത്മാവില്‍ മുട്ടിവിളിച്ച പാട്ടെഴുതിയാണ് മലയാള ചലച്ചിത്ര ലോകത്തിലൂടെ ഒഎന്‍വി എന്ന കവിയുടെ കാല്‍പാടുകള്‍ പിന്നിട്ടത്. മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് നഷ്ടമായത്.

കൽപ്പന

kalpana

മലയാളികളെ ഒന്നടങ്കം ഞെട്ടലില്‍ ആഴ്ത്തിയാണ് നടി കല്‍പന (51) വിടവാങ്ങിയത്. ചിത്രീകരണത്തിനായി ഹൈരദാബാദിലെത്തിയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ജനുവരി 25നായിരുന്നു കല്‍പന വിടപറഞ്ഞത്. .നാടക പ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. ബാലതാരമായിട്ടാണ് കല്‍പന സിനിമയില്‍ എത്തുന്നത്. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. മുന്നോറോളം മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.

ഷാന്‍ ജോണ്‍സണ്‍

shann

 

ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സ(29)ന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. അച്ഛന്റെ പാതയില്‍ നടക്കാന്‍ കൊതിച്ചിട്ട് പാതി വഴിയില്‍ നിലച്ച സംഗീതം പോലെ ഷാന്‍ ജോണ്‍സണ്‍ കടന്നുപോയി.ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാര്‍ട്‌മെന്റില്‍ ഫെബ്രുവരി ഏഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വാഭാവിക മരണമായിരുന്നു ഷാനിന്റേത്.

ആനന്ദക്കുട്ടന്‍

Anandakuttan

മലയാളസിനിമയുടെ തീരാനഷ്ടം തന്നെയായിരുന്നു ഛായാഗ്രാഹകനായ ആനന്ദക്കുട്ട(62)ന്റെ വിടവാങ്ങലും. ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകന്‍ എന്നാണ് ആനന്ദക്കുട്ടന്‍ മലയാളസിനിമയില്‍ അറിയിപ്പെട്ടിരുന്നത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 62 വയസായിരുന്നു. ഫെബ്രുവരി 14 നാണ് ആനന്ദക്കുട്ടന്‍ പടിയിറങ്ങിത്.

രാജേഷ് പിള്ള

rajesh-pillai_0

മലയാളത്തില്‍ നവതരംഗം സൃഷ്ടിച്ച ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ള വിടപറഞ്ഞത് ഫെബ്രുവരി 27നാണ്. വേട്ട ആയിരുന്നു അവസാനം റിലീസ് ചെയ്ത ചിത്രം.ഹൃദയത്തിൽ സൂക്ഷിക്കാൻ, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്. 2005 ൽപുറത്തിങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ ആണ് ആദ്യം ചിത്രം. 2011 പുറത്തിറങ്ങിയ ട്രാഫിക് മലയാള സിനിമയിൽ നവഭാവുകത്വത്തിന് തുടക്കമിട്ടു. ന്യൂജനറേഷൻ പരീക്ഷണ ചിത്രങ്ങളുടെ തുടക്കം എന്ന് വിശേഷിപ്പിക്കപ്പെട്ട ട്രാഫിക് തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു.

കലാഭവൻ മണി

kalbhvan mani

മലയാള സിനിമയ്ക്ക് മറ്റൊരു വലിയ നഷ്ടമായ കലാഭവന്‍ മണിയുടെ വിയോഗവും ഈ വര്‍ഷം തന്നെ. മാര്‍ച്ച് ആറിനാണ് അദ്ദേഹം മരണമടയുന്നത്. കരള്‍രോഗ ബാധയെ തുടര്‍ന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നെങ്കിലും മണിയുടെ രോഗം സംബന്ധിച്ച വിവരം പുറത്ത് വന്നിരുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്.

ജിഷ്ണു രാഘവൻ 

jishnu-raghavan-passes-away

 

മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയ മരണമായിരുന്നു ജിഷ്ണുവിന്റേത്. അര്‍ബുദരോഗത്തോട് പടയാളിയെപ്പോലെ പടപൊരുതി ജിഷ്ണു ഏവര്‍ക്കും ഒരു മാതൃക കൂടിയായിരുന്നു. മാര്‍ച്ച് 25നാണ് ജിഷ്ണു വിടപറയുന്നത്.

വിഡി രാജപ്പന്‍

vd-rajappan

മാര്‍ച്ച് 24നാണ് കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ അന്തരിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

കൊല്ലം ജി കെ പിള്ള

gk-pillai

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ കൊല്ലം ജി കെ പിള്ള(83)യും അന്തരിച്ചത്. നൂറിലേറെ നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൊല്ലം യൂണിവേഴ്‌സല്‍ തീയറ്ററിലൂടെയാണ് നാടകരംഗത്ത് എത്തിയത്.

കാവാലം നാരായണപ്പണിക്കര്‍

kavalam

സുപ്രസിദ്ധ കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ വിടപറഞ്ഞതും ഈ വര്‍ഷം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.രംഗപടങ്ങളുടെ ചുറ്റുവട്ടങ്ങളില്‍നിന്ന് മലയാള നാടകം മാറ്റിയെഴുതിയ നാടകാചാര്യന്‍ ആയിരുന്നു കാവാലം നാരായണപ്പണിക്കര്‍. ലളിതസുന്ദരമായ വരികളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന കവിയും ഗാനരചയിതാവുമായിരുന്നു കാവാലം

ടി.എ റസാഖ്

rasaqi

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് വിടപറയുന്നത് ആഗസ്റ്റ് 15നാണ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു. രാപ്പകല്‍ , ബസ് കണ്ടക്ടര്‍ , വേഷം , പെരുമഴക്കാലം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ്.

രേഖ മോഹന്‍

rekha-mohan2

സിനിമാ സീരിയല്‍ നടി രേഖ മോഹനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ജഗന്നാഥവര്‍മ

jaganathavarmma

ഡിസംബര്‍ 20നായിരുന്നു ജഗന്നാഥവര്‍മ വിടവാങ്ങിയത്. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു.ചലച്ചിത്രങ്ങളിലും മിനിസ്ക്രീനിലും താരശോഭയോടെ തിളങ്ങുമ്പോഴും  കഥകളിയെയും ചെണ്ടയെയും  ഹൃദയത്തോട്‌ ചേർത്തതാണ്‌ ജഗന്നാഥവർമയുടെ ജീവിതം. പൊലീസ്‌ സേനയിൽ നിന്നും വിരമിച്ചശേഷം മേളവാദ്യം പഠിച്ച്‌ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

 

Comments

comments