Breaking News

ചത്ത എലിയെ തിന്നുകൊണ്ട് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചു

rat

തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചത് വ്യത്യസ്തമായി. ചത്ത എലിയെ തിന്നുകൊണ്ടായിരുന്നു കർഷകരുടെ പ്രതിഷേധം.. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നാല്‍പ്പതോളം കര്‍ഷകരാണ് രംഗത്ത് വന്നത്. തിരുച്ചിറപ്പള്ളി കര്‍ഷക അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ചത്ത എലിയെ വായില്‍ കടിച്ചുപിടിച്ചുകൊണ്ടായിരുന്നു സമരം. പട്ടിണി കാരണം എലിയെ തിന്നാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നാണ് കര്‍ഷകര്‍ ആരോപിച്ചത്. മഴ കുറഞ്ഞതും കാവേരിയില്‍ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും മൂലം കടുത്ത വരള്‍ച്ചയുടെ പിടിയിലാണ് സംസ്ഥാനം. രണ്ട് മാസങ്ങള്‍ക്കിടെ 47 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളി നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Comments

comments