Breaking News

വേറിട്ട വഴികളും മാതൃകയും സൃഷ്ടിച്ച സഖാ:എബി ബർധന്റെ ഓർമ്മ ദിനം ഇന്ന്‌

ab-bardhan

സാമൂഹ്യ മേഖലയിൽ എട്ടു ദശകത്തിലധികം കാലം നീണ്ട ജീവിതത്തിലൂടെയാണ്‌ അജോയ് ഭവനിലെ ഒറ്റമുറിയിൽ താമസിചിരുന്ന ബർധൻ ചരിത്രത്തിൽ അടയാളപ്പെട്ടത്‌. വർഗീയ രാഷ്ട്രീയവും ഫാസിസ്റ്റ്‌ പ്രവണതകളും കൂടുതൽ അക്രമണോത്സുകമായിരിക്കുന്ന കാലത്താണ്‌ ബർധന്റെ ഒന്നാം ചരമവാർഷികമെത്തുന്നത്‌. ദേശീയതയും ദേശാഭിമാനവുമൊക്കെ സംഘപരിവാറിന്റെ അളുവകോലുകൾ കൊണ്ട്‌ നിശ്ചയിക്കപ്പെടുന്ന വിധം അപകടകരമായ സാഹചര്യമാണ്‌ നാം നേരിടുന്നത്‌. സാമ്പത്തിക ഫാസിസത്തിന്റെ പദ്ധതികളും ഇപ്പോൾ ശക്തമായിരിക്കുന്നു. മതേതരത്വവും ജനാധിപത്യവുമെല്ലാം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ അദ്ദേഹം സൃഷ്ടിച്ച വേറിട്ട വഴികളും മാതൃകയും വഴിവെളിച്ചമായിത്തീരട്ടെ

ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിൽ ബർധന്റെ കയ്യൊപ്പുമുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ പേരു പറഞ്ഞ്‌ രാജ്യത്ത്‌ വർഗീയ കലാപങ്ങളും സംഘർഷങ്ങളും വിതച്ച്‌ ബിജെപിയും ആർഎസ്‌എസുമൊക്കെ സംഹാര താണ്ഡവമാടുമ്പോൾ മതസാഹോദര്യത്തിന്റെ ശക്തനായ വക്താവായി അദ്ദേഹം നിറഞ്ഞുനിന്നു. വർഗീയ പ്രസ്ഥാനങ്ങളുടെ വെല്ലുവിളികൾക്കെതിരായ മുന്നണിയിലേയ്ക്ക്‌ ഇടതു മതേതര പ്രസ്ഥാനങ്ങളെ എത്തിക്കുന്നതിലും അവരുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിലും ബർധൻ വഹിച്ച പങ്ക്‌ നിസ്തുലമായിരുന്നു. വർഗീയതയ്ക്കു പിറകേ അധഃസ്ഥിത ജനവിഭാഗത്തിന്റെ സംവരണം ദേശീയ തലത്തിൽ ചർച്ചയായ വേളയിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിനേതാവെന്നതിനൊപ്പം തന്നെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നിലപാടുകളിലൂടെ അദ്ദേഹം നിറഞ്ഞുനിന്നു.

ab-bardhan3

കോൺഗ്രസിന്റെ അഴിമതി രാജ്യരാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും തിരുത്തൽ ശക്തികളുടെ ഉത്ഭവത്തിലേയ്ക്ക്‌ നയിക്കപ്പെടുകയും ചെയ്തപ്പോൾ അതിന്റെ ചാലക ശക്തിയാകാൻ ബർധനുണ്ടായിരുന്നു. അങ്ങനെ വി പി സിങ്ങിന്റെ നേതൃത്വത്തിൽ ഒരു ഭരണ മാറ്റമുണ്ടായി. അതിന്റെ രൂപീകരണത്തിലും നിലനിൽപ്പിലും കമ്മ്യൂണിസ്റ്റ്‌ – ഇടതു രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട്‌ ബർധൻ അവിശ്രമം പ്രവർത്തിച്ചതുൾപ്പെടെ സമകാലിക ചരിത്രമാണ്‌.

വി പി സിങ്ങിനെ അധികാരത്തിൽ നിന്ന്‌ പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ സംവരണം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമമുണ്ടായപ്പോൾ അത്‌ സാമൂഹ്യ പ്രശ്നമാണെന്ന നിലപാട്‌ ഉറപ്പിച്ചത്‌ ബർധന്റെ നേതൃപാടവമായിരുന്നു. 1991 ൽ അധികാരത്തിലെത്തിയ നരസിംഹ റാവുവിന്റെ ഭരണ കാലത്ത്‌ ആരംഭിച്ച നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ സമരത്തിന്‌ ഐക്യനിര വളർത്തിയെടുക്കുന്നതിലും രാമജന്മഭൂമി തർക്കത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോൾ മതേതരത്വത്തിന്റെയും കാവൽഭടനായി അദ്ദേഹം.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രത്തിലുമെല്ലാമുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തിൽ അക്കാലത്ത്‌ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും എക്കാലവും ഓർമ്മിക്കപ്പെടുന്നതായിരുന്നു.
രാമജന്മഭൂമി വിവാദം കത്തി നിൽക്കേ ആനന്ദ്‌ പട്‌വർധൻ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ച രാം കേ നാം പർ എന്ന സിനിമയിൽ ബർധന്റെ ദീർഘമായ പ്രസംഗം ഉൾപ്പെടുത്തിയത്‌ അതിന്റെ തെളിവാണ്‌. ഓരോ സദസിന്റെയും അതാതു കാലത്തിന്റെയും പ്രാധാന്യം പൂർണമായും ഉൾക്കൊണ്ടുള്ള പണ്ഡിതോചിതമായ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റേത്‌.

പാർലമെന്റിലെയോ നിയമസഭകളിലെയോ അംഗസംഖ്യയല്ല രാഷ്ട്രീയ നിലപാടുകളും ആശയദൃഢതയുമാണ്‌ ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തിയും വലുപ്പവുമെന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ടാണ്‌ അദ്ദേഹം ഒരു വർഷം മുമ്പ്‌ വിട പറഞ്ഞത്‌.

Former Prime Minister Manmohan Singh at the last farewell of senior CPI leader AB Bardhan who passed away in the capital New Delhi on saturday. Express Photo by Tashi Tobgyal New Delhi 041216
Former Prime Minister Manmohan Singh at the last farewell of senior CPI leader AB Bardhan who passed away in the capital New Delhi on saturday. Express Photo by Tashi Tobgyal New Delhi 041216

ഇതായിരുന്നു ഒരു കമ്യൂണിസ്റ്റു പാർട്ടിയുടെ മുൻ അഖിലേന്ത്യാ ജന:സെക്രട്ടറിയുടെ താമസ സ്ഥലവും.അദ്ദേഹത്തിൻറെ സമ്പാദ്യങ്ങളായ ഭൗതീക ശേഷിപ്പുകളും

bardhan

Comments

comments