Breaking News

ധർമ്മജൻ ബോൾഗാട്ടി ഒരു സംഭവം തന്നെയാണെന്ന് വെറുതെ പറയുന്നതല്ലല്ലോ …!?

dharmmjan-family

പ്രണയ വിവാഹമായിരുന്നു ധർമ്മജന്റേത്. നീണ്ട പ്രണയത്തിനൊടുവിൽ പെൺകുട്ടിയുടെ വീട്ടിൽ പോയി ചോദിച്ചപ്പോൾ ഒരു മിമിക്രിക്കാരന് മകളെ കെട്ടിച്ചു കൊടുക്കാൻ അനൂജയുടെ വീട്ടുകാർ തയ്യാറായില്ല. ഒടുവിൽ ഇഷ്ടമുെണ്ടങ്കിൽ വണ്ടിയും കൊണ്ടു വരാം എന്ന് അവളോട് പറഞ്ഞു. അവൾ ഇറങ്ങി വന്നു. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു. കൂട്ടിന് രണ്ടു മക്കളുമുണ്ട്. വൈഗയും വേദയും.ധർമ്മജൻ സംസാരിക്കുമ്പോൾ സ്;ക്രീനിൽ കാണുന്ന ചിരിപ്പിക്കുന്ന മുഖമല്ല ആള് ഭയങ്കര സീരിയസാണ്. അതിനുള്ള കാരണവും ധർമ്മജൻ വ്യക്തമാക്കി. സിനിമയും തമാശകളും എന്റെ പ്രൊഫഷനല്ലേ. ജീവിതത്തിൽ പക്ഷേ നമുക്ക് തമാശ കാട്ടാനാവില്ലല്ലോ എന്ന്.

ജീവിതം മാറിമറിയാൻ അധികം സമയം വേണ്ടെന്ന പക്ഷക്കാരനാണ് ധർമ്മജൻ. സ്വന്തം ജീവിതം തന്നെ അതിനുദാഹരണമായിട്ടാണ് ധർമ്മജൻ അവതരിപ്പിക്കുന്നത്. ഇപ്പോൾ കഷ്ടപ്പാടൊക്കെ മാറി. വീടായി, കാറായി, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയുന്നു, നല്ല കുടുംബ ജീവിതമായി. ഇത്രയൊക്കെ പോരേ? വിവാഹം കഴിഞ്ഞ സമയത്താണ് നല്ലൊരു വീട് വേണമെന്ന ആഗ്രഹം തോന്നി തുടങ്ങിയത്. എന്റെ വീട് ഒരു പൊട്ടിപൊളിഞ്ഞ വീടായിരുന്നു. ചോരാത്ത വീട്ടിൽ കിടക്കണമെന്ന ആഗ്രഹം ഒരു തെറ്റല്ലല്ലോ. ഒടുവിൽ കുറേ വാടക വീടുകൾ മാറി മാറി താമസിച്ചു. അതുപോലെയുള്ള മറ്റൊരിഷ്ടമാണ് കൃഷി. മുമ്പ് പൊക്കാളി കൃഷിയുണ്ടായിരുന്നു. തിരക്ക് കൂടിയതോടെ അത് വിട്ടു. എങ്കിലും അതു മനസിൽ നിന്ന് പൂർണമായും ഉപേക്ഷിക്കാൻ തയ്യാറല്ല.ജീവിതത്തിൽ ഒരുപാടൊന്നും ആഗ്രഹിക്കാത്തവനാണ് ഞാൻ. കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറിയാണ് എന്റെ ജീവിതം. കണ്ണീരിന്റെ നനവുള്ള ഒരുപാട് ഓർമ്മകളുണ്ട്. അതൊന്നും മറക്കാനാകില്ലല്ലോ.

dharmajan-bolgatty-actor-profile-and-biography

മുളവുകാട്ടുകാരാണ് തന്റെ എല്ലാം;അവരുടെ ഒരു വിളിപ്പാടകലെ എന്നും ഞാനുണ്ട്

“എന്റെ വിജയത്തിൽ സന്തോഷിക്കുന്നവരാണ് എന്റെ നാട്ടിലെ സുഹൃത്തുക്കൾ. അവരുടെ ഒരു വിളിപ്പാടകലെ ഞാനുണ്ട്. അവർക്കൊപ്പം വെറുതേ റോഡിലൂടെ നടക്കും, വല വീശാൻ പോകും, ചായക്കടയിൽ നിന്ന് ചായ കുടിക്കും. കുറേ സിനിമകൾ ചെയ്തുവെന്ന് കരുതി ഞാൻ ഞാനല്ലാതാകുന്നില്ലല്ലോ. ഇതൊന്നും ചെയ്യാൻ യാതൊരു മടിയുമില്ല. അതുപോലെ, മീൻ പിടിക്കാൻ പോകും. പണ്ടു തൊട്ടേയുള്ള ഇഷ്ടമാണത്. കിട്ടുന്ന ഇടവേളകളിലൊക്കെ ഞാനും സുഹൃത്തുക്കളും മീൻ പിടിക്കാൻ പോകാറുണ്ട്. സൗഹൃദങ്ങളാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും ധർമ്മജൻ പറയുന്നു.

നാദിർഷയോടും ദിലീപിനോടും എന്നും കടപ്പാട്

നാദിർഷിക്കയോടും ദിലീപേട്ടനോടുമാണ് കടപ്പാട് കൂടുതൽ. നാദിർഷിക്കയുടെ അമർ അക്ബർ അന്തോണിയിലും രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലും അവസരങ്ങൾ കിട്ടി. ദിലീപേട്ടന്റെ പാപ്പി അപ്പച്ചനായായിരുന്നു എന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ വലിയൊരു താരനിരയുണ്ടായിരുന്നു. പക്ഷേ, ഇതിൽ ഞങ്ങളെയൊക്കെ വച്ച് പടം എടുക്കാൻ ധൈര്യം കാട്ടിയത് ദിലീപേട്ടനാണ്. മാർക്കറ്റ് വാല്യുവും കാര്യങ്ങളൊന്നും നോക്കിയിട്ടല്ല ഇങ്ങനയൊരു കാസ്റ്റിംഗ് നടത്തിയത്. കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുവെന്നല്ലാതെ ഞാനൊന്നും ഒരു ഹിറ്റ് താരമല്ലല്ലോ.എന്ന് ധർമ്മജൻ ചോദിക്കുന്നു.

dharmajan_1770929f

ധർമ്മജന്റെ പരിഭവം:ഇത്രയും സിനിമകൾ ചെയ്തിട്ടും നിങ്ങളൊക്കെ എന്താ എന്നെ സിനിമ താരമായി കാണാതെ ടി വിയിലെ കോമഡിതാരമായി കാണുന്നത് ?

ഇത്രയും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ടി.വിയിലെ കോമഡി താരമായിട്ടാണ് തന്നെ പലപ്പോഴും കാണുന്നതെന്ന ചെറിയൊരു പാരാതിയുണ്ട് ധർമ്മജന്. . 60 ഓളം പടങ്ങൾ ചെറുതും വലുതുമായിട്ട് തന്റെ സിനിമാലേബലിലുണ്ടെങ്കിലും എന്തുകൊണ്ടോ സിനിമയിലെ ഹാസ്യതാരം എന്ന ലേബൽ ഇപ്പോഴും കിട്ടിയിട്ടില്ല എന്നും ധർമ്മജൻ പറയുന്നു..

ധർമ്മജൻ ഒരു സംഭവം തന്നെയാണെന്ന് പറയുന്നവർ കുറവല്ല. രമേഷ് പിഷാരടിയും ധർമ്മജനും ഒന്നിച്ചപ്പോഴെല്ലാം മലയാളികൾ മനസു നിറഞ്ഞ് ചിരിക്കുകയായിരുന്നു. ഓരോ കോമഡിയിലും തങ്ങളുടെ കൂട്ടുകെട്ട് അവർ പ്രേക്ഷകർക്കിടയിൽ സജീവമാക്കുകയായിരുന്നു.

dharmajan_pisharadi-onam-2015-10

Comments

comments

Reendex

Must see news