Breaking News

മാവോയിസ്റ്റുകൾ ആരാണ്? ഇവർ ഉണ്ടായത് ആരുടെ ഗർഭപാത്രത്തിൽ നിന്ന് ?

e

ആർ. അജയൻ

കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലം മുതൽക്കാണ് മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കേന്ദ്ര ഫണ്ട് തരപ്പെടുത്താനായി പോലീസിനെ കെട്ടഴിച്ചുവിടുന്ന പണി തുടങ്ങിയത്.അന്ന് വയനാട്ടിലെ ആദിവാസി കോളനിയിൽ നിന്ന് ഒരു ചെറുപ്പക്കാരനെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ ചുമത്തിയ കുറ്റം അയാളുടെ കൈവശം ലെനിൻറെ “ഭരണകൂടവും വിപ്ലവവും”എന്ന പുസ്തകം കണ്ടെത്തി എന്നതായിരുന്നു.”ഭരണകൂടവും വിപ്ലവവും” ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ ശ്രദ്ധാപൂർവ്വം പഠിക്കുന്ന ക്‌ളാസിക്ക് കൃതിയാണ് എന്നും അത് ഒരിടത്തും നിരോധിക്കപ്പെട്ടിട്ടില്ലെന്നും തിരിച്ചറിയാനുള്ള വകതിരിവ് കൊടിയേരിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 1970 നു ശേഷം ഇന്ത്യയിൽ പല രൂപത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് രാഷ്ട്രീയം സി പി എം ൻറെ ഗർഭപാത്രത്തിൽ നിന്ന് തന്നെ പുറത്തുവന്നതാണെന്ന യാഥാർഥ്യബോധം കോടിയേരി ബാലകൃഷ്ണനും ചില സി പി എം നേതാക്കൾക്കും ഇന്ന് ഇല്ലാതെ പോയത്.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യൻ സാഹചര്യങ്ങളെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചു നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സംഭവിച്ച പാളിച്ചകളാണ് നക്സലിസത്തിനും പിന്നീട് മാവോയിസത്തിനും തഴച്ചുവളരാനുള്ള അന്തരീക്ഷം ഒരുക്കിയത്.ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗങ്ങൾ നേരിടുന്ന പ്രശനങ്ങൾക്ക് പരിഹാരം മാവോയിസം അല്ല.അവർ ഉന്നയിക്കുന്ന പ്രശനങ്ങൾ വസ്തുതയാണ്. പക്ഷെ അതിന് തിരഞ്ഞെടുത്തിരിക്കുന്ന മാർഗ്ഗം മാത്രമാണ് പ്രശ്നം .അല്ലാതെ അവർ രാജ്യദ്രോഹികളും അല്ല.

shantolal

സി പി എം രൂപീകരിച്ച 1964 ലെ കൺവെൻഷനിലെ പ്രസീഡിയം അംഗമായിരുന്ന നാഗറെഡ്ഢി മുതൽ കല്യാശേരിയിലെ കെ പി ആർ ഗോപാലനും സി പി എം ൻറെ കണ്ണൂർ ജില്ലാ ഓഫീസ് സെക്രെട്ടറി ആയിരുന്ന വർഗ്ഗീസും വരെ ഈ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടു എന്നും അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നും അറിയാതെ നീളുന്ന കൊടിയേരിയുടെയും ചില വിവേക ശൂന്യരായ നേതാക്കന്മാരുടെയും വായാടിത്തം പരിഹാസ്യമാണ്.

നേപ്പാളിൽ തുടങ്ങി കേരളം വരെ എത്തുന്ന ചുവപ്പ് ഇടനാഴി സൃഷ്ടിക്കാനാണ് കൂപ്പു സ്വാമി കേരളത്തിൽ വന്നത് എന്ന് വാദിക്കുന്ന കോടിയേരി ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചു പുറത്തു വന്നിട്ടുള്ള കൊള്ളാവുന്ന ഏതെങ്കിലും പുസ്തകങ്ങൾ ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു കേൾക്കുന്നത് നന്നായിരിക്കും.അത്തരം ഒരു ഇടനാഴിയും വരാന്തയും ഗോവണിയും ഒന്നും ഇല്ലാന്നാണല്ലോ സി പി ഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ ആവർത്തിച്ചു പറഞ്ഞത്. കമ്മ്യൂണിസ്റ്റ് വിരുദ്ധത ,അരക്ഷിതാവസ്ഥ,അരാജകത്വം തുടങ്ങിയ ചില പദ പ്രയോഗങ്ങൾകൊണ്ട് മൂടിവെക്കാവുന്നതല്ല നിലമ്പൂരിൽ പിണറായി സർക്കാർ നടത്തിയ ഹീന കൃത്യം.

ajitha-1

മാവോയിസ്റ്റുകളുമായി പല കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഉള്ള അഭിപ്രായ ഭിന്നത അവരുടെ ഏകമാത്രമായ സൈനീക ലൈൻ സംബന്ധിച്ച് മാത്രമാണ്.അവർ എന്തുകൊണ്ട് ബഹുജന ലൈൻ സ്വീകരിക്കുന്നില്ല എന്നുള്ള വിമർശനം ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ഉന്നയിക്കാവുന്നതാണ്‌.രാഷ്ട്രീയമായ വിമർശനങ്ങൾക്കും സംവാദങ്ങൾക്കും പകരം ബി ജെ പി നേതൃത്വത്തെ സന്തോഷിപ്പിക്കാൻ ഏറ്റവും ദരിദ്രരായ ജനങ്ങൾ വസിക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന നിരായുധരായ രാഷ്ട്രീയ പ്രവർത്തകരെ വെടി വെച്ച് കൊല്ലുന്നത് ജനാധിപത്യ വ്യവസ്ഥക്ക് നിരക്കുന്നതല്ല.നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ജഡം കേരളത്തിന് പുറത്തു നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തണം എന്ന ബന്ധുക്കാരുടെ ആവശ്യം പോലും കേരളാ പോലീസ് തള്ളിക്കളയുകയാണ് ചെയ്തത്.വെടിവെച്ചു കൊന്നവർ തന്നെ നടത്തുന്ന ഇപ്പോഴത്തെ അന്വേഷണം തന്നെ  പൊലീസിൻറെ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നതാണ്.

varghese-martyr-day

നക്സലൈറ്റ് വർഗ്ഗീസിനെ തിരുനെല്ലി കാട്ടിൽ വെടിവെച്ചു കൊന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോനും ആഭ്യന്തര മന്ത്രി സി എച്‌.മുഹമ്മദ് കോയയും രാജിവെക്കണം എന്ന് നാടടക്കം പ്രചാരണം നടത്തിയവരാണ് കോടിയേരിയും പിണറായിയും അടക്കമുള്ള ഇന്നത്തെ സി പി എം നേതാക്കൾ.അടിയന്തിരാവസ്ഥയിൽ പി.രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടി കൊന്ന പോലീസ് നടപടിയെ ന്യായീകരിച്ച ആഭ്യന്തര മന്ത്രി കെ.കരുണാകരനെതിരെ പ്രക്ഷോഭം നയിച്ച ഈ നേതാക്കൾ തങ്ങൾ അധികാരത്തിൽ എത്തിയപ്പോൾ പഴയതെല്ലാം മറന്നു പോയിരിക്കുന്നു.

kuppu-devaraj

സി അച്യുതമേനോനും കെ കരുണാകരനും രാജിവെക്കണം എന്ന് സിപി എം ആവശ്യപ്പെട്ട അതെ കുറ്റങ്ങൾ തന്നെയാണ് ഇന്ന് ആഭ്യന്തരവും മുഖ്യമന്ത്രി പണിയും ഒരുമിച്ചു ചെയ്യുന്ന പിണറായി വിജയനും ചെയ്തത്.നിലമ്പൂരിലെ വെടിവെപ്പ് സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക,കുറ്റക്കാരായ പോലീസുകാരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കുക,നരേന്ദ്രമോദിയുടെ അജണ്ട നടപ്പാക്കുന്ന സംസ്ഥാന പോലീസ് മേധാവിയെ തൽസ്ഥാനത്തു നിന്ന് നീക്കുക ,തുടങ്ങിയ കാര്യങ്ങളും ചെയേണ്ടതാണ്.ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കടമ.അതിന് പകരം കോടിയേരി നടത്തുന്ന വായാടിത്തവും പാർട്ടി പത്രത്തിലെ കൂലി എഴുത്തുകാരുടെ പെന ഉന്തലും കൈപ്പുസ്തകം ഇറക്കലും വസ്തുതകൾ മറച്ചുവെക്കാൻ പോലും സി പി എം നെ സഹായിക്കില്ല.

rajeesh

കമ്യൂണിസ്റ്റ് പുരോഗമന വാദ വായാടിത്തങ്ങൾ ഒരുപാടു  നടത്തിയിട്ടുള്ള ഒരു പ്രസ്ഥാനവും അതിന്റെ വർഗ്ഗ ബഹുജന സംഘടനകളും ഇന്ന് ഭരണത്തിലിരുന്നുകൊണ്ട് ഒരു കോൺഗ്രസ്സ് ഗവണ്മെന്റ് പോലും ചെയ്യാൻ അറക്കുന്ന വിടുവേലകളാണ് ബി ജെപി ഗവണ്മെന്റിനു  വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.മനുഷ്യാവകാശ പ്രവർത്തകരെ പോലും യു എ പി എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ് കേരളത്തിൽ.രണ്ടു പേരുടെ മരണം റേറ്റിങ് കൂട്ടാൻ ഉപയോഗപ്പെടുമെന്നും ആഘോഷിച്ചുകളയാം എന്നും തീരുമാനിച്ച മുഖ്യധാരാ മാധ്യമങ്ങൾ മരിച്ചിട്ടില്ലാത്ത  കോഴിക്കോട് പോളിടെക്‌നിക്ക് ജീവനക്കാരനായ രജീഷിന്റെ പേരിൽ യു എ പി എ ചുമത്തി ജയിലിലടച്ചിട്ടും നിസ്സംഗത ഭവിക്കുകയാണ്.ചത്തു കിട്ടുമെങ്കിൽ ആഘോഷിക്കാൻ.ജീവിക്കാനുള്ള കൃത്യമായ വരുമാനവും സുരക്ഷിതമായ ഒരു സർക്കാർ ജോലിയും ഉണ്ടായിട്ടും സാമൂഹ്യ പ്രശനങ്ങളിൽ ഇടപെട്ടു എന്നതാണോ അയാൾ ചെയ്ത തെറ്റ്? ഇത്തരത്തിലേക്ക് വിപ്ലവകേരളത്തിന്റെ പൊതു ബോധത്തെ പരുവപ്പെടുത്തിയതിൽ സുപ്രധാന പങ്ക് സി പി എം നു മാത്രമാണ്.രജീഷിന് നീതി ലഭ്യമാക്കാൻ ജനാധിപത്യ ബോധമുള്ള ഓരോ പൗരനും കടമയുണ്ട്.

കുപ്പൂ ദേവരാജിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ  എം എൻ രാവുണ്ണിക്ക് കോഴിക്കോട് ലോഡ്ജിൽ മുറി എടുത്തു കൊടുത്തു എന്നതാണ് രജീഷിന്റെ പേരിൽ ആരോപിക്കുന്ന കുറ്റം,ഇതേപോലെ മറ്റൊരു സക്കർ സ്കൂളിൽ അധ്യാപികയായ ശശികലക്ക് നായ് 100  പെട്ടി അടക്കുന്ന പെട്ടി കേസ് മനുഷ്യാവകാശപ്രവർത്തകനായ രജീഷിന് UAPA .എം എൻ രാവുണ്ണിയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

 

Comments

comments