Published On: Wed, Jan 4th, 2017

ജെ.എസ്. ഖെഹര്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ

khehar-759

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ.എസ്. ഖെഹര്‍ ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ വിരമിച്ച ഒഴിവിലാണ് 44-ആം ചീഫ് ജസ്റ്റീസായി ഖെഹര്‍ ചുമതലയേറ്റത്. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. . സിക്ക് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസായ ജഗദീഷ് സിംഗ് ഖെഹര്‍, ഓഗസ്റ്റ് 27 വരെ പദവിയില്‍ തുടരും.

ജഡ്ജിമാരില്ലാത്തതിനാല്‍ രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകില്ലെന്നും ജഡ്ജിമാരെ നിയമിക്കാതെ സര്‍ക്കാര്‍ മെല്ലപ്പോക്ക് നടത്തുകയാണെന്നും അവസാന ദിവസങ്ങളിലും കേന്ദ്രത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ഇന്നലെ പടിയിറങ്ങിയത്. കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രം ഇപ്പോഴും അടയിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസവും ജസ്റ്റിസ് ഠാക്കൂറിന്റെ വിമര്‍ശനം.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള ജുഡീഷല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയതിനു പിന്നാലെ ജുഡീഷറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ കോടതിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.

Comments

comments

Seo wordpress plugin by www.seowizard.org.