Breaking News

മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു

dhoni

മഹേന്ദ്രസിംഗ് ധോണി ഏകദിന,ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. പുതിയ ക്യാപ്റ്റന് കീഴില്‍ ധോണി ടീമില്‍ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് എംഎസ് ധോണിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ജോഹ്രി പറഞ്ഞു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം പുതിയ ഉയരങ്ങളിലെത്തിയെന്നും ധോണിയുടെ നേട്ടങ്ങള്‍ എന്നും ഓര്‍ക്കപ്പെടുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Comments

comments

Reendex

Must see news