Breaking News

2017 ഒക്ടോബറില്‍ ലോകാം അവസാനിക്കും എന്ന് ഏറ്റവും പുതിയ മുന്നറിയിപ്പുമായി ചില പ്രപഞ്ചഗവേഷകര്‍

world-end

പ്രപഞ്ചരഹസ്യങ്ങള്‍ അജ്ഞാതമായ ഒന്നാണ് ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകളും മുന്നറിയിപ്പുകളും ബഹിരാകാശ ശാസ്ത്രജ്ഞര്‍ പോലും ഗൗരവമായി കാണുന്നത് ഇക്കാരണത്താലാണ്. 2017 ഒക്ടോബറില്‍ ലോകാം അവസാനിക്കും എന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. വെറുതെ ഒരു ഉല്‍ക്ക ഇടിക്കുമെന്നോ പ്രളയം വരുമെന്നോ അല്ല. വരുന്ന ഗ്രഹത്തിന്റെ പേരും വിവരങ്ങളും വരെ തയ്യാറാക്കിയിട്ടാണ് കോണ്‍സ്പിരസി തിയറിസ്സ്റ്റുകള്‍ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത പ്രപഞ്ചഗവേഷകര്‍ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

നിബിരു എന്ന ഗ്രഹം ഒക്ടോബറില്‍ ഭൂമിയില്‍ വന്നിടിക്കുമെന്നും അങ്ങനെ ലോകം അവസാനിക്കുമെന്നുമാണ് കോണ്‍സ്പിരസി തിയറിസ്സ്റ്റുകള്‍ പറയുന്നത്. ഡെവിഡെ മെഡെ എന്ന കോണ്‍സ്പിരസി തിയറിസ്റ്റ് തന്റെ പുസ്തകമായ പ്ലാനറ്റ് എക്‌സ് ദി അറൈവല്‍ 2017 ലാണ് ലോകാവസാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. 2003 മുതല്‍ ഭൂമിയില്‍ വന്നിടിച്ച് എല്ലാം തകര്‍ക്കുമെന്ന് പലകുറി പ്രവചിക്കപ്പെട്ടിട്ടുള്ള ഗ്രഹമാണ് നിബിരു. എങ്കിലും വീണ്ടും ഒരിക്കല്‍ കൂടി കാര്യങ്ങളെല്ലാം നിരീക്ഷിച്ച ശേഷമാണ് നാസ പോലും ലോകാവസാന വാര്‍ത്തയെ തള്ളിക്കളഞ്ഞിരിക്കുന്നത്.

ഡെവിഡ് മെഡെയുടെ ലോകാവസാന തിയറി ഇങ്ങനെയാണ്. സൂര്യന്റെ ഇരട്ട സഹോദരന്‍ എന്നു വിളിക്കാന്‍ തക്കവണ്ണം വലിപ്പമുള്ള ഒരു നക്ഷത്രവും ഏഴു ഗ്രഹങ്ങളും ഭൂമിയെ ലക്ഷ്യമാക്കിയുള്ള സഞ്ചാരത്തിലാണ്. ഭൂമിയുടെ ദക്ഷിണ ധ്രുവത്തിന്റെ ദിശയിലാണ് ഇവയുടെ സഞ്ചാരം. ഈ നക്ഷത്രത്തിന്റെ ഏഴു ഗ്രഹങ്ങളില്‍ ഒന്നാണ് നിബിരു. ഈ നക്ഷത്രവും ഗ്രഹങ്ങളും സൗരയൂഥം കടന്നു പോകുമ്പോള്‍ നിബിരു ഭൂമിയിലിടിക്കും. അതുവഴി ലോകം അവസാനിക്കും.

സൗരയൂഥം സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സിയുടെ മധ്യത്തായി നിബിരു എന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതേസമയം ഇത് ഒരു സാങ്കല്‍പ്പിക ഗ്രഹമാണെന്നു ബരിരാകാശ ഗവേഷകര്‍ പറയുന്നു. വസ്തുതകളെ മാത്രമല്ല തന്റെ തന്നെ കണക്കുകൂട്ടലുകളയും സ്വപ്നങ്ങളെയും അടിസ്ഥാനമാക്കിയാണു ഡേവിഡ് മെഡെ ഈ തിയറി തയ്യാറാക്കിയിരിക്കുന്നത് .

Comments

comments

Reendex

Must see news