സര്‍ക്കാര്‍ വാദങ്ങള്‍ അസാധുവായി; നിരോധിച്ച നോട്ടുകൾ 97 ശതമാനം തിരിച്ചെത്തി

cash15

അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയുടെ 500,1000 നോട്ടുകള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറന്‍സികളാണു സര്‍ക്കാര്‍ റദ്ദാക്കിയത്. അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ക്ക് അത് കത്തിച്ചുകളയേണ്ടിവരുമെന്നും തരത്തിലുള്ള സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ഇതോടെ പൊളിയുകയാണ്.

വിപണിയിലുള്ളവയില്‍ 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമാണെന്നും അതിനാല്‍ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ് സര്‍ക്കാര്‍ ആദ്യദിവസങ്ങളില്‍ സൂചിപ്പിച്ചത്. അതായത് മൂന്നു മുതല്‍ അഞ്ച് ലക്ഷം കോടിയോളം തുക ബാങ്കില്‍ തിരിച്ചെത്തില്ലായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആ തുക ബജറ്റിലേക്കു വകമാറ്റി ദരിദ്രവിഭാഗത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകളെല്ലാമാണ് തകരുന്നത്.

ഡിസംബര്‍ 30 വരെയുള്ള കണക്കാണിത്. 15 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിക്കഴിഞ്ഞതായായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം. എത്ര തുകയുടെ നോട്ടുകള്‍ തിരിച്ചെത്തി എന്ന വിഷയത്തില്‍ ഡിസംബര്‍ 10 വരെയുള്ള കണക്ക് മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് തുടരുകയാണ്

Comments

comments

Seo wordpress plugin by www.seowizard.org.