Published On: Thu, Jan 5th, 2017

കേരളത്തില്‍ നിന്നും കാണാതായവര്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ട്, 3 പേര്‍ ഗര്‍ഭിണികള്‍

isis-1

കേരളത്തില്‍ നിന്നും കാണാതായ 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഐസിസില്‍ ചേരാനാണ് ഇവര്‍ പോയത് എന്ന് സംശയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍ഐഎ നടത്തി അന്വേഷണത്തിന്റെ ഭാഗമായി ഐസിസ് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും 21 പേര്‍ നാടുവിട്ടത്. വിദ്യാസമ്പന്നരും ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജലാലാബാദിലെ ഐസിസ് ക്യാപിലാണ് ഇവര്‍ ഇപ്പോഴുള്ളത് എന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണെന്നാണ് പറയുന്നത്.

ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കാണാതായതിന് ശേഷം ചിലര്‍ ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്യുകയും ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇവരുടെ സംഭാഷണത്തില്‍ നിന്നും ഐസിസ് അനുഭാവിത്വം വ്യക്തമായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബന്ധുകള്‍ക്ക് കഴിഞ്ഞില്ല.

കാണാതായവരുടെ സാമൂഹ്യ, കുടുംബ പശ്ചാത്തലം അന്വേഷിച്ചപ്പോള്‍ മാസങ്ങളായി ഇവര്‍ മുസ്ലീംമതപണ്ഡിതന്മാരുടെ ക്ലാസുകള്‍ക്ക് പോയിരുന്നതായി കണ്ടെത്തി. കാണാതായവരില്‍ ദമ്പതിമാരായ ഡോക്ടര്‍മാരും എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളും മതപഠന വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.