Breaking News

ചുവന്ന മുണ്ടുടുക്കുന്നവന്‍ സിപിഎംക്കാരനാണോ..? പെണ്‍കുട്ടിയടക്കമുള്ള യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

kanur5

ചുവന്ന മുണ്ടുടുക്കുന്നവന്‍ സിപിഎംക്കാരനെന്നും കാവി മുണ്ടുടുക്കുന്നവന്‍ ആര്‍എസ്എസ്സുക്കാരനാണെന്നും ഏത് പ്രത്യേയ ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത്…? കാസര്‍കോടിനടുത്തുള്ള പറക്ലായില്‍ കഴിഞ്ഞ ദിവസത്തില്‍ അരങ്ങേറിയ സംഭവത്തില്‍ കേരളത്തിലെ മുഴുവന്‍ യുവാക്കളും ഒറ്റ സ്വരത്തില്‍ പ്രതികരിക്കേണ്ടതാണ്. ചുവന്ന മുണ്ട് ഉടുത്ത് ആര്‍എസ്എസ് ഗ്രാമത്തില്‍ പ്രവേശിച്ചു എന്ന കുറ്റത്തിന് പെണ്‍കുട്ടിയടക്കമുള്ള യുവാക്കളെ മുപ്പതിലധികം പേര്‍ സംഘം ചേര്‍ന്ന് തല്ലി ചതയ്ക്കുകയായിരുന്നു.

rss-attack-696x391

തിരുവനന്തപുരം സ്വദേശിയായ ജെഫ്രിന്‍ ജെറാള്‍ഡ്, കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി, മാധ്യമ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി, കാസര്‍കോട് സ്വദേശിനി നവജിത്ത് എന്നിവരെയാണ് ആര്‍എസ്എസ് സംഘം പറക്ലായില്‍ വച്ച് തല്ലി ചതച്ചത്. കാഞ്ഞങ്ങാട് തെയ്യം കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ നവജിത്തിന്റെ അമ്മ കാണാനും മരുന്ന് നല്‍കാനും പോയതായിരുന്നു ഇവര്‍.

ജെഫ്രിന്‍ ജെറാള്‍ഡാണ് ചുവന്ന മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ചിരുന്നത്. കൂട്ടിത്തിലുള്ള മറ്റുള്ളവരെ തടഞ്ഞ് നിര്‍ത്തി മുണ്ട് ഊരാന്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് സംഘം ജെഫ്രിനെ മാത്രമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ശ്രീലക്ഷ്മിയെ അടിയ്ക്കുകയും തള്ളിയിടുകയും ചെയ്തു. നവജിത്തിന്റെ അമ്മയെയും ഇവര്‍ തള്ളിയിട്ടു.

പരിക്ക് പറ്റിയ യുവാക്കളെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാരിയെല്ലിനും കൈയ്ക്കും ചതവ് പറ്റിയിട്ടുണ്ട്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ലോക്കല്‍ ആര്‍എസ്എസ് നേതാവ് സന്ദര്‍ശിക്കുകയും കേസ് ഇല്ലാതെ സംഭവം ഒതുക്കി തീര്‍ത്താല്‍ ജീവനോടെ പോകാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവാക്കളുടെ സുഹൃത്തുക്കള്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ആക്രമണം പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട് വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ പ്രതികാരം തീര്‍ക്കുകയായിരുന്നു എന്ന് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായി നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Comments

comments