Smiley face
Published On: Fri, Jan 6th, 2017

രണ്ടര വയസുള്ള മകന്റെ കണ്‍മുന്നില്‍ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ യുവാവിന്‌ പോലീസിന്റെ ക്രൂരമര്‍ദനം

thidanamritha-ekmd

മൂന്നാം മുറ പാടില്ലെന്ന് പോലീസ് മന്ത്രിയുടെ ഇരട്ട ചങ്കുള്ള ഓർഡർ നില നിൽക്കുമ്പോഴും കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയ യുവാവിന്‌ പോലും രണ്ടര വയസുകാരനായ മകന്റെ കണ്‍മുന്നില്‍ ലോക്കപ്പ്‌ മര്‍ദനം. മര്‍ദനമേറ്റ തിടനാട് കുന്നുംപുറത്ത്‌ മതിയത്ത്‌ എം.കെ. ഷാനുമോന്‍ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.ശ്വാസതടസംമൂലം ആരോഗ്യസ്‌ഥിതി വളരെ മോശമായ നിലയിലാണ്‌ ഷാനുമോനെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരിലാണ്‌ ഷാനുമോന്‍ കഴിഞ്ഞ മൂന്നിനു രാവിലെ പത്തിന്‌ മകനുമായി സ്‌റ്റേഷനിലെത്തിയത്‌. കുട്ടിയെ ബലമായി പിടിച്ചുമാറ്റിയശേഷം എസ്‌.ഐ. ഉള്‍പ്പെടെ ആറു പോലീസുകാര്‍ ചേര്‍ന്ന്‌ രണ്ടു മണിക്കൂറോളം ക്രൂരമായി തല്ലിച്ചതച്ചെന്ന്‌ മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. ഷാനുമോനെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്‌ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷന്‍, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ അയച്ച പരാതിയില്‍ പറയുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.