Published On: Fri, Jan 6th, 2017

ദലൈലാമയുടെ ഇന്ത്യയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടിബറ്റുകാര്‍ക്ക് ചൈനയുടെ വിലക്ക്

dalailama2

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പരിപാടിയില്‍ ടിബറ്റന്‍ പൗരന്‍മാര്‍ പങ്കടുക്കുന്നത് ചൈന വിലക്കി. ചൈനില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. നേപ്പാളിലെ ബോധ് ഗയയിലാണ് ദലൈലാമയുടെ പരിപാടി നടക്കാനിരുന്നത്.

തീവ്രവാദത്തെയും വിഘടനവാദത്തെയും ചെറുക്കുന്നതിനായി കൂടുതല്‍ യാത്ര നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈനക്ക് തങ്ങളുടെമേല്‍ ഇത്തരമൊരു നിയന്ത്രണം സമീപ ഭാവിയില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് നിലപാടിലാണ് ടിബറ്റ്. 2016 നവംബര്‍ മുതല്‍ ടിബറ്റന്‍ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇവര്‍ക്ക് മേല്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ചൈന ഇത്തരമൊരു നടപടി എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകളിലും ടൂര്‍ പാക്കേജുകളിലും നിയന്ത്രണമേര്‍പ്പെടുത്താനും ചൈനീസ് സര്‍ക്കാറിന്റെ നിര്‍ദേശമുണ്ടെന്ന് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിബറ്റന്‍ പൗരന്‍മാരുടെ ബന്ധുക്കളാരെങ്കിലും നേപ്പാളിലുണ്ടെങ്കില്‍ ദലൈലാമയുടെ പരിപാടി തുടങ്ങുന്നതിന് മുമ്പ് അവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെടണമെന്ന് ടിബറ്റന്‍ പൗരന്‍മാരോട് ചൈന നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ട്.

Comments

comments

Seo wordpress plugin by www.seowizard.org.