കൊഹ്ലിയുടെ ക്യാപ്റ്റന്‍ ഇപ്പോഴും ധോണി തന്നെ.ഇന്ത്യന്‍ യുവത്വത്തിന് എന്നും പ്രചോദനാണ് എം.എസ് ധോണിയെന്ന ക്യാപ്റ്റന്‍. ഏകദിന, ട്വന്റിട്വന്റി ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞ ധോനിയുടെ അപ്രതീക്ഷിത തീരുമാനം ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. ചിലര്‍ ധോണിയുടേത് ശരിയായ സമയത്തെടുത്ത തീരുമാനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് ധോണി 2019 ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടാവണം എന്നതായിരുന്നു ആഗ്രഹം.കൊഹ്ലി ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.
എന്നാല്‍ കൊഹ്ലിയുടെ ക്യാപ്റ്റന്‍ ഇപ്പോഴും എം.എസ് ധോണി തന്നെയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിരാട് കോലി ധോനിയോടുള്ള തന്റെ സ്നേഹവും ആദരവും പങ്കുവെച്ചത്. ”എന്നും ക്യാപ്റ്റനായി ഒപ്പമുണ്ടാകണമെന്ന് യുവതാരങ്ങള്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് നിങ്ങള്‍. നിങ്ങള്‍ എപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കും” കൊഹ്ലി ട്വിറ്ററില്‍ കുറിച്ചു.
ഏകദിന, ട്വിന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന് പ്രഖ്യാപിച്ചു. എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറായി തുടരും.
കോലി നയിക്കുന്ന ഏകദിന ടീമില്‍ സ്റ്റാര്‍ ബാറ്റ്സ്മാന് യുവരാജ് സിംഗ്, രാഹുല്‍, ധവാന്, മനീഷ്, കേദാര്‍, രഹാനെ, അശ്വിന്, ജഡേജ, മിശ്ര, ഭൂമ്ര, ഭുവനേശ്വര്‍. ഉമേര്‍ എന്നിവരാണ്. ട്വിന്റി 20ടീമില്‍ കോലി, ധോണി, രാഹുല്‍, മന്ദീപ്, റെയ്ന, റിഷഭ്, പാണ്ഡ്യ, യുവരാജ്, അശ്വിന്, ജഡേജ, ചാഹല്‍, മനീഷ്, ഭൂമ്ര, ഭുവനേശ്വര്‍, നെഹ്ര, റിഷഭ് പന്ത് എന്നിവര്‍ അടങ്ങുന്നു.
2014 മുതല്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് ധോണി. തല്‍ക്കാലത്തേക്ക് കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട് എന്നാല്‍ ഇതാദ്യമായാണ് മുഴുവന്‍ സമയവും കോലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്.
ജനുവരി 15 നാണ് പുനെയിലാണ് ആദ്യ ഏകദിന മത്സരം നടക്കുന്നത്. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെല്ക്ഷന് കമ്മറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.