Smiley face
Published On: Sat, Jan 7th, 2017

അഗസ്റ്റാവെസ്റ്റ്‌ലാന്റ് പുതിയ വഴിത്തിരിവ്: ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്

Smiley face

 

agasta-westland

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കമ്പനിയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ 225 കോടി രൂപ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ കയ്യില്‍ നിന്നും സ്വീകരിച്ചെന്നായിരുന്നു കേസ്.

ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ പ്രതിയാക്കി 2016 ജൂണിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ശനിയാഴ്ചയും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിന്നെങ്കിലും ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 22 ന് ഇനി കേസില്‍ കോടതി വാദം കേള്‍ക്കും.

ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യന്‍ മിഷേല്‍. ഗുയ്‌ഡോ ഹസ്ച്‌കേ, കാര്‍ലോ ജെറോസാ എന്നിവരാണ് മറ്റു രണ്ടുപേര്‍. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്, അവരുടെ മാതൃകമ്പനിയായ ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടിയാണ് മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.

12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010 ല്‍ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ച് അടുത്തിടെ ഇറ്റാലിയന്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നു.

അഗസ്റ്റാവെസ്റ്റ്‌ലാന്റ് ഫ്ലാഷ് ബാക്ക് ഇങ്ങനെ

augesta-2

അഗസ്റ്റാവെസ്റ്റ്‌ലാന്റ് ഹെലികോ പ്റ്റര്‍ കൈകൂലി കേസില്‍ മുന്‍ എയര്‍ ചീഫ് മാര്‍ഷന്‍ എസ്.പി. ത്യാഗി ബന്ധുവായ സഞ്ചീവ് ത്യാഗി, അഭിഭാ ഷകന്‍ ഗൗതം ഖൈതാന്‍ എന്നിവര്‍ നേരത്തെ അറസ്റ്റി ലായിരുന്നു . വിദേശ ബാങ്കിങ് ചാനലുകളുംബ്രോക്കര്‍മാരും വഴി നല്‍കപ്പെട്ട കൈകൂലി യെയും ഇടപാ ടിനെയും സംബന്ധിച്ച് വിവര ങ്ങള്‍ ശേഖരിക്കാന്‍ ഇവരെ ഡിസംബര്‍ 14 വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, യു.പി.എ അദ്ധ്യക്ഷസോണിയാ ഗാന്ധി എന്നിവര്‍ക്കെ തിരെ അന്വേഷണം തുടരു കയാ ണ്.

ഹെലികോ പ്റ്ററിന് 6000 മീറ്റര്‍ സര്‍വ്വീസ് സീലിങ്ങ് വേണമെന്ന നിര്‍ബന്ധ നയില്‍ ഇളവു നല്‍കി, 4500 മീറ്റര്‍ സര്‍വ്വീസ് സീലിങ്ങ് മാത്രമുള്ള അഗസ്റ്റാവെ സ്റ്റ്‌ലാന്റിന് കരാര്‍ നല്‍കിയെന്നും ഇതിനായി ത്യാഗിഉള്‍പ്പെടെ യുള്ള വര്‍ 2005-ല്‍ ഗൂഡാലോ ചന നടത്തി യെന്നു മാണ് കേസ്. 2010- ലാണ് കരാര്‍ ഉണ്ടാക്കി യത്. ആരോപ ണങ്ങ ളെത്തു ടര്‍ന്ന് 2014-ല്‍ കരാര്‍ റദ്ദാക്കി യിരുന്നു. സര്‍വ്വീസി ലുള്ളതോ വിരമി ച്ചതോ ആയ ഒരു മിലിട്ടറി ചീഫിനെ അഴിമ തിക്കേ സില്‍ അറസ്റ്റു ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്ര ത്തില്‍ ആദ്യമാ യാണ്.

ഇറ്റാലി യന്‍ കമ്പനി യായ ഫില്‍മെക്കാ നിക്ക യുടെ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന സഹോദര സ്ഥാപന മായ അഗസ്റ്റാവെ സ്റ്റ്‌ലാന്റില്‍ നിന്ന് ഒരു ഡസന്‍ അണകഛക, ഢഢകജ ഹെലികോ പ്റ്ററു കള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സി നുവേണ്ടിവാങ്ങുവനാ യിരുന്നു കരാര്‍.ആകെ 3767 കോടി രൂപയുടെ ഇടപാ ടില്‍ 12% കമ്മീഷന്‍ ലഭിച്ചു വെന്നാണ് ആരോപ ണം. സി.ബി.ഐ. യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ ക്ടറേറ്റും 2013 മുതല്‍ ഇറ്റാലി യന്‍ കോടതി കളില്‍ നിന്നുംവിവരം ശേഖരിച്ച് അന്വേഷണം നടത്തി വരി കയാ യിരു ന്നു. ഇറ്റാലി യിലാണ് ഇതു സംബന്ധിച്ച് ആദ്യം ആരോപ ണമു യര്‍ന്നത്.

ഇറ്റലി യിലെ കേസില്‍ അപ്രതീ ക്ഷിത മായ ഗതിമാ റ്റങ്ങള്‍ ഉണ്ടായി. 2014-ല്‍ ഒരു കീഴ്‌കോടതിത്യാഗി, ഫിന്‍മെക്കാ നിക്ക സി.ഇ. ഒ. ഗിസേപെ ഓര്‍സി തുടങ്ങി യവരെ കുറ്റവി മുക്തരാക്കി യിരു ന്നു. 2016 ഏപ്രിലില്‍ അപ്പീല്‍ കോടതി, ഓര്‍സിയ്ക്ക് 4 വര്‍ഷം തടവു ശിക്ഷ വിധിച്ചു.

ഇതാദ്യ മായല്ല ഒരു മിലിട്ടറി ചീഫിനെ തിരേ ഇത്തരം കേസില്‍ അന്വേഷണം നടക്കു ന്നത്. ജര്‍മ്മന്‍ നര്‍മ്മിത എച്ച്.ഡി. ഡബ്യൂ. അന്തര്‍വാഹിനി വാങ്ങിയ തില്‍ ഇടനി ലക്കാ രനായി എന്നതിന്റെ പേരില്‍ 1987-ല്‍അഡ്മിറല്‍ (റിട്ട) എസ്.എം. നന്ദയ്‌ക്കെത തിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി യിരു ന്നു. 1980 കളുടെ ആദ്യപാ ദത്തില്‍ നടന്ന തായി പറയുന്ന കുറ്റകൃ ത്യത്തില്‍, മതിയായ തെളിവി ല്ലെന്ന കാരണം പറഞ്ഞ് രണ്ട് പതിറ്റാണ്ടു കള്‍ക്കുശേഷം സി.ബി. ഐ. കേസ് തീര്‍പ്പാക്കി.

2006 ല്‍ അഡ്മിറല്‍ സുശീല്‍ കുമാറി നെതിരേ ഇസ്രായേല്‍ നിര്‍മ്മിച്ച ബാരാക്മി സൈല്‍ വാങ്ങിയ പേരില്‍ എഫ്.ഐ. ആര്‍. ഫയല്‍ ചെയ്തിരു ന്നു. ഇന്ത്യന്‍ നിര്‍മ്മിത തൃശൂല്‍ ആന്റി- മിസൈല്‍ സംവിധാനംപ്രവര്‍ത്തനസജ്ജമാ യിരി ക്കെയാണ് ഇടപാട് നടത്തി യതെ ന്നായി രുന്നു കേസ്. എന്നാല്‍ സുശീല്‍കുമാര്‍ വിവരാവകാശ നിയമം വഴി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ട ത്തിനൊ ടുവില്‍ തെഴിലി ല്ലെന്ന കാരണ ത്താല്‍ സി.ബി.ഐ. കേസ് അവസാ നിപ്പി ച്ചു. 1983-ല്‍ തൃശൂര്‍ പ്രോജക്ട് ഒരു സ്റ്റാഫ് പ്രോജക്ടായി മാത്രം അനുമതി നല്‍കിയ താണെന്നും 2001-ല്‍ അത് ടെക്‌നോളജി ഡെമൊണ്‍സ്ട്രറ്റര്‍ (ലാബ് എക്‌സ്‌പെരിമെന്റിനു പാകം) എന്ന സ്ഥിതിയില്‍ മാത്രമായിരുന്നു അനുവ ദിക്ക പ്പെട്ടത് എന്നും ഡി.ആര്‍. ഡി.ഒ. അവസാനം സമ്മതി ക്കുക യായി രുന്നു.

പ്രതിരോ ധവ കുപ്പിലെ പ്രവര്‍ത്തന ങ്ങളെല്ലാം നിയമ പ്രകാ രമാണ് നടക്കു ന്നത് എന്നല്ല ഇതിനര്‍ത്ഥം.അഗസ്റ്റാവെ സ്റ്റ്‌ലാന്റ് കേസില്‍ ഇറ്റാലി യന്‍ കോടതിയും സമാന മായ കണ്ടെത്ത ലുകള്‍ നടത്തി യിട്ടു ണ്ട്. കുറ്റം തെളിയി ക്കാനുതകുന്ന തെളിവു കള്‍ കണ്ടെത്താന്‍ പ്രതിരോ ധവ കുപ്പിന്റെ പ്രവര്‍ത്തന ചട്ടക്കൂ ടില്‍ നിന്നുകൊണ്ട് സാധിക്കാ ത്തത് കേസുകളെ ബാധിച്ചി ട്ടുണ്ട്. ത്യാഗിയുടെ അറസ്റ്റ് എയര്‍ഫോഴ്‌സിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പി ച്ചുവെന്നും അത് നിര്‍ഭാഗ്യകര മായി പ്പോയി എന്നും എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹാ പ്രതിക രിച്ചു.

ഇതിനിടെ വിവിധ സംസ്ഥാന ങ്ങള്‍ വി.വി. ഐ.പി. ഉപയോ ഗത്തി നായി ഹെലികോ പ്റ്ററുകള്‍ വാങ്ങിയ കേസ് അന്വേഷി ക്കണ മെന്നാ വശ്യ പ്പെട്ട് സുപ്രീം കോടതി മുമ്പാകെ ഫയല്‍ ചെയ്തു പൊതുതാല്‍പര്യ ഹര്‍ജി ജനുവരി 10 ന്ഹിയറിം ഗിനായി മാറ്റി വച്ചു. ഇവയ്‌ക്കൊന്നും ഓപണ്‍ ടെണ്ടര്‍ വിളിച്ചിട്ടില്ല എന്നാണ് ആരോപ ണം.

Comments

comments

Smiley face
Smiley face