Published On: Sat, Jan 7th, 2017

“ഹാഥ്‌ നഹീതോ നാക്ക്‌ സേ ‘ക്ഷ,ണ്ണ,ങ്ങ’ സൈൻ കരോ!”ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്ന് പി​ബി ക​മ്മി​ഷ​ന്‍; റി​പ്പോ​ര്‍ട്ട് നാ​ളെ

vs-pinarai-1

“ഹാഥ്‌ നഹീതോ നാക്ക്‌ സേ ‘ക്ഷ,ണ്ണ,ങ്ങ’ സൈൻ കരോ!”(കയ്യില്ലെങ്കിൽ മൂക്കുകൊണ്ട്‌ ‘ക്ഷ,ണ്ണ,ങ്ങ’ എഴുതി ഒപ്പിടുവിൻ എന്ന്‌ മലയാളം. നാക്ക്‌ എന്നാൽ ഹിന്ദിയിൽ മൂക്ക്‌!)ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്ന് പി​ബി ക​മ്മി​ഷ​ന്‍; വി​എ​സി​നെ​തി​രാ​യ റി​പ്പോ​ര്‍ട്ട് നാ​ളെ സമർപ്പിക്കും

മു​തി​ര്‍ന്ന സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ പൊ​ളി​റ്റ് ബ്യൂ​റോ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് നാ​ളെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ ച​ര്‍ച്ച ചെ​യ്യും. സം​ഘ​ട​നാ റി​പ്പോ​ര്‍ട്ടി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ പൊ​ളി​റ്റ് ബ്യൂ​റോ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ര്‍ട്ടി​ല്‍ ന​ട​പ​ടി ശു​പാ​ര്‍ശ ഇ​ല്ല. സി​പി​എം കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രാ​യ സ​മീ​പ​ന​ങ്ങ​ളാ​ണ് അ​ച്യു​താ​ന​ന്ദ​ന്‍ സ്വീ​ക​രി​ച്ച​തെ​ന്നും മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യും നി​ല​പാ​ടു​ക​ള്‍ ആ​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പാ​ര്‍ട്ടി അം​ഗ​മെ​ന്ന നി​ല​യി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത നി​ല​പാ​ടാ​യി​രു​ന്നു അ​ച്യു​താ​ന​ന്ദ​ന്‍റേ​ത്. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഇ​ത് അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും പി​ബി ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ല്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​ട​പ​ടി ശു​പാ​ര്‍ശ ചെ​യ്തി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ ന​ട​ക്കു​ന്ന ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​നം. ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്ന പി​ബി ക​മ്മി​ഷ​ന്‍ നി​ല​പാ​ട് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും വ​രും. അ​ച്യു​താ​ന​ന്ദ​ന്‍റെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ചു ന​ട​പ​ടി ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍ന്നേ​ക്കും. എ​ന്നാ​ല്‍ പി​ബി ക​മ്മി​ഷ​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​യ ശേ​ഷ​വും അ​ച്യു​താ​ന​ന്ദ​ന്‍ സ​മാ​ന നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി കേ​ര​ള ഘ​ട​ക​ത്തി​ല്‍ നി​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ കേ​ര​ള ഘ​ട​കം ഉ​റ​ച്ചു നി​ന്നാ​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​ക്കു ന​ട​പ​ടി​യും ച​ര്‍ച്ച ചെ​യ്യേ​ണ്ടി വ​രും.

ന​ട​പ​ടി ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ല്‍ താ​ക്കീ​തി​ല്‍ ഒ​തു​ങ്ങും. ന​ട​പ​ടി ല​ഘൂ​ക​രി​ക്ക​പ്പെ​ടു​മെ​ങ്കി​ലും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലോ ക​മ്മി​റ്റി​യി​ലോ ഉ​ള്‍പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ അ​ച്യു​താ​ന​ന്ദ​നെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍ദേ​ശം നേ​താ​ക്ക​ള്‍ ന​ല്‍കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍ദേ​ശം ന​ല്‍കാ​ന്‍ പാ​ടി​ല്ലെ​ങ്കി​ലും പാ​ര്‍ട്ടി​യെ ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​നും ത​യാ​റാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ സം​സ്ഥാ​ന ഘ​ട​കം, അ​ച്ച​ട​ക്ക ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നു ക​ഴി​യി​ല്ല.
അ​ച്യു​താ​ന​ന്ദ​നാ​ക​ട്ടെ ഘ​ട​കം തീ​രു​മാ​നി​ച്ചു ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വു മാ​ത്ര​മാ​ണ് അ​ച്യു​താ​ന​ന്ദ​ന്‍. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​ഭ്യ​ര്‍ത്ഥ​ന മാ​നി​ച്ചാ​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ന്‍ മാ​ത്ര​മെ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു ക​ഴി​യു​ക​യു​ള്ളൂ.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.