Published On: Sat, Jan 7th, 2017

വാജ്‌പേയി കൊണ്ടുവന്ന പ്രവാസി ഭാരതീയ ദിവസ് നരേന്ദ്രമോദി എടുത്തു കളഞ്ഞു;ഇപ്പോൾ വീണ്ടും തുടങ്ങി

VAJPAYEE MODI

എല്ലാ വര്‍ഷവും ജനുവരി 9 രാജ്യം പ്രവാസിദിനമായി ആചരിക്കുന്നത് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ബോംബെയിലേക്ക് മടങ്ങിയ 1915 ജനുവരി 9 ന്റെ സ്മരണ പുതുക്കുക എന്ന ഉദ്ദേശത്തിലാണ്. അതിന് പകരം ഇനി ശ്രീരാമനും ലക്ഷ്മണനും ലങ്കയില്‍ പോയി തിരിച്ചുവന്ന ദിവസം ആഘോഷിക്കാനാണ് പരിപാടി എന്ന് മുണ്ടായിരുന്നു . പക്ഷേ ദിവസം കൃത്യമായി പിടികിട്ടാത്തതിനാല്‍ അത് കണ്ടെത്താനാണ് 2 വര്‍ഷത്തെ സാവകാശമെന്നും ആക്ഷേപമുണ്ട്. ചിലര്‍ക്ക് ഹനുമാന്‍ സീതയെ അന്വേഷിച്ച് ആദ്യം ലങ്കയ്ക്ക് പോയ ദിവസമാണ് പ്രവാസി ദിവസ് എന്നാണ് ഡിമാന്‍ഡ്. ഇത് പറഞ്ഞ് ഹനുമാന്‍ സേനക്കാരും ശിവസേനക്കാരും മോദി ജി-യെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.എന്തായാലും മോഡി അധികാരത്തിൽ വന്ന ശേഷം രണ്ടു വർഷമായി നിർത്തിവച്ചിരുന്ന പ്രവാസി ഭാരതീയ ദിവസ് ഈ വര്ഷം വീണ്ടും തുടങ്ങിയിട്ടുണ്ട് .

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഇന്ത്യക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രവാസി ഭാരതീയ ദിവസിന് ബംഗലൂരുവിൽ തുടക്കം. ആറായിരത്തിലധികം പ്രതിനിധികളാണ് 14ാമത് പ്രവാസി ദിന പരിപാടികളിൽ പങ്കെടുക്കുക.

മൂന്ന് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഞായറാഴ്ചയാണ് പ്രവാസി ഭാരതീയ ദിവസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം. പോർച്ചുഗൽ പ്രധാനമന്ത്രി ആന്‍റോണിയോ കോസ്റ്റ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും. തിങ്കളാഴ്ച രാഷ്‌ട്രപതി സംബന്ധിക്കുന്ന ചടങ്ങിലായിരിക്കും പ്രവാസി ഭാരതീയ പുരസ്കാരം വിതരണം ചെയ്യുക. ഇന്തോ-അമെരിക്കൻ വ്യവസായി ഡോ.ഭരത് ഭരായി, ഡോ.സമ്പത്ത് ശിവാംഗി എന്നിവർക്കാണ് ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം.

വിദേശത്ത് വിജയം കൊയ്ത ഇന്ത്യക്കാർക്കായി 2003ലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവാസി ഭാരതീയ അവാർഡ് ഏർപ്പെടുത്തിയത്. രാജ്യ വികസനത്തിന് പ്രവാസി യുവാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തിലാണ് ആദ്യ ദിനം ചർച്ച. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ, വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

രാജ്യത്തെ രണ്ടരക്കോടിയോളം ജനങ്ങള്‍ പ്രവാസികളാണ്. ലോകത്തെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളുടെ പൂച്ചെണ്ടുകള്‍ വാങ്ങി നാട്ടിലെത്തുന്നതിന് മുമ്പുതന്നെ അവരുടെ ദിവസം പോലും നിര്‍ത്തലാക്കുന്നത് അവഹേളനം മാത്രമല്ല അവഗണന കൂടിയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു അവാര്‍ഡ് നല്‍കി. എല്ലാവര്‍ഷവും ജനുവരി 9-ന് ആചരിച്ചുകൊണ്ടിരുന്ന പ്രവാസി ഭാരതീയ ദിവസവും അതോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും രാജ്യം നിര്‍ത്തിവെച്ചു. 69-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ എത്തുകയും പ്രവാസി ക്ഷേമത്തിനായുള്ള ചര്‍ച്ചകള്‍ ചെയ്തിരുന്ന ദിവസം. പ്രവാസികള്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരെ കണ്ടെത്തി രാഷ്ട്രപതിയെക്കൊണ്ട് പ്രവാസി സമ്മാന്‍ നല്‍കുകയും ചെയ്തിരുന്ന ചടങ്ങും ഇതോടെ ഇല്ലാതായി. ഇത് യഥാര്‍ത്ഥത്തില്‍ രാജ്യത്തെ പ്രവാസി സമൂഹത്തോട് മാത്രമുള്ള അനാദരവല്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള അവഹേളനം കൂടിയാണ്. കാരണം എല്ലാ വര്‍ഷവും ജനുവരി 9 രാജ്യം പ്രവാസിദിനമായി ആചരിക്കുന്നത് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ബോംബെയിലേക്ക് മടങ്ങിയ 1915 ജനുവരി 9 ന്റെ സ്മരണ പുതുക്കുക എന്ന ഉദ്ദേശത്തിലാണ്. അതിന് പകരം ഇനി ശ്രീരാമനും ലക്ഷ്മണനും ലങ്കയില്‍ പോയി തിരിച്ചുവന്ന ദിവസം ആഘോഷിക്കാനാണ് പരിപാടി എന്ന് ആക്ഷേപമുണ്ട്. പക്ഷേ ദിവസം കൃത്യമായി പിടികിട്ടാത്തതിനാല്‍ അത് കണ്ടെത്താനാണ് 2 വര്‍ഷത്തെ സാവകാശമെന്നും ആക്ഷേപമുണ്ട്. ചിലര്‍ക്ക് ഹനുമാന്‍ സീതയെ അന്വേഷിച്ച് ആദ്യം ലങ്കയ്ക്ക് പോയ ദിവസമാണ് പ്രവാസി ദിവസ് എന്നാണ് ഡിമാന്‍ഡ്. ഇത് പറഞ്ഞ് ഹനുമാന്‍ സേനക്കാരും ശിവസേനക്കാരും മോദി ജി-യെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

vajpayee-modi

കഴിഞ്ഞ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ജനുവരി 9 പ്രവാസി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. പഴയ എ.ഐ.എസ്.എഫ് കാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ എ.ബി.വാജ്‌പേയി നരേന്ദ്ര മോദിയുടേതുപോലെ കടുത്ത ഒരു സംഘി അല്ലാത്തതിനാല്‍ ഹനുമാന്‍ സേനക്കാരുടെ പിന്നാലെയും, ഹനുമാന്‍ ലങ്കയില്‍പ്പോയ ദിവസവും അന്വേഷിച്ചു പോയില്ല. വാജ്‌പേയി കൊണ്ടുവന്ന ‘പ്രവാസി ഭാരതീയ ദിവസ്’ നരേന്ദ്ര മോദി എടുത്ത് കളയുമ്പോള്‍ മുന്‍കാല ബി.ജെ.പി സര്‍ക്കാരിന്റെ വഴിയല്ല തന്റേതെന്നുള്ള ശക്തമായ ഒരു സൂചനകൂടി മോദി നല്‍കുന്നുണ്ട്.

ലോകത്തെ 69 രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസി സംഘടനകളുണ്ട്. യു.എന്‍ അംഗീകരിച്ച രാജ്യങ്ങളില്‍ വിരലിലെണ്ണാവുന്നവ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ ജോലി ചെയ്യുകയും സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ ഒത്തുചേരല്‍ മാത്രമല്ല അവസാനിക്കുന്നത്. പ്രവാസികളായ തങ്ങള്‍ക്കും രാജ്യത്തിനുവേണ്ടി പലതും ചെയ്യണമെന്ന ആഗ്രഹം കൂടിയാണ് ഇല്ലാതാകുന്നത്. പ്രവാസിയായിരിക്കുമ്പോഴും രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ തങ്ങള്‍ക്കും ഒരിടവും പങ്കും ഉണ്ടെന്ന സ്വയം ബോധ്യമാണ് നഷ്ടമാകുന്നത്.

2014-ല്‍ ഡല്‍ഹിയിലും, 2013-ല്‍ ജയ്പൂരിലും പ്രവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ 1500-ലധികം പ്രതിനിധികള്‍ 50 ഓളം രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഈ ഒത്തുചേരലിലൂടെ രാജ്യത്ത് വിവിധ നിക്ഷേപ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലാണ് മോദി സര്‍ക്കാര്‍ ഈ ആഘോഷങ്ങള്‍ നടത്തിയത്.

ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പിട്ട ‘സൗദി ഗാര്‍ഹിക തൊഴില്‍ നിയമം’, പ്രവാസികളുടെ വോട്ടവകാശത്തിനായി എടുത്ത നടപടികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് രൂപീകരണം, പ്രവാസികള്‍ക്കായുള്ള റിട്ടേണ്‍ ആന്റ് റീസെറ്റില്‍മെന്റ് പ്രോജക്ടുകള്‍, ജയിലുകളില്‍ കഴിയുന്നവരെ മടക്കിക്കൊണ്ടുവരാനുള്ള പദ്ധതി ഇവയെല്ലാം തന്നെ പ്രവാസി ദിനങ്ങളിലെ ഒത്തൊരുമിക്കലിന്റേയും ചര്‍ച്ചകളുടേയും ഫലമായി കൈക്കൊണ്ട നടപടികളായിരുന്നു. പ്രവാസി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന’ എന്ന പേരില്‍ അവിദഗ്ധ, അര്‍ദ്ധവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധം പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചതും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലൂടെ 37 കോടി ചെലവഴിച്ചതുമെല്ലാം പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു.

ഇനിയും പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ കടലാസില്‍ ഒതുങ്ങുമ്പോഴാണ് മോദി സര്‍ക്കാര്‍ പ്രവാസികളെ വിസ്മരിച്ച് മുന്നോട്ടുപോകുന്നത്. പൂര്‍ണ അവകാശമുള്ള ഇന്ത്യന്‍ പൗരന്‍ എന്ന അഭിമാനബോധം വിദേശ ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ വോട്ടവകാശം ലഭിച്ചേ മതിയാകൂ. എന്നാല്‍ അതും ഇപ്പോള്‍ പാതിവഴിയിലാണ്. ഇനിയിപ്പോള്‍ പ്രവാസി വകുപ്പ് പോലും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. പ്രവാസി ക്ഷേമമോ, പ്രവാസികളുടെ പ്രശ്‌നമോ പഠിക്കേണ്ട. ലോകം മുഴുവന്‍ സഞ്ചരിച്ച് പ്രവാസികളുടെ പണം പിരിക്കുകയും നിക്ഷേപം കണ്ടെത്താന്‍ ഓടി നടക്കുകയും ചെയ്യുമ്പോള്‍ മോദി എന്തുകൊണ്ടാണ് ഈ രാജ്യത്ത് ജീവിക്കാതെ നമ്മുടെ രാജ്യത്തേക്ക് പണം കൊണ്ടുവരുന്ന പ്രവാസികളെ ഇങ്ങനെ അവഗണിക്കുന്നത് എന്നാണ് സാധാരണ പ്രവാസികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചോദ്യം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.