Smiley face
Published On: Sun, Jan 8th, 2017

ഐ.യ്യേ.എസ്സും, ഐ.പീ.എസ്സും ചില്ലറ പുള്ളികളല്ലേ…..! ഡീല്‍ ഓര്‍ നോ ഡീല്‍?

Smiley face

hareesh15

കേരളത്തിലെ ഐ.എ.എസ്സുകാരും ഐ.പി.എസുകാരും ചില്ലറ പുള്ളികളല്ലെന്ന് നേഴ്‌സറി കുട്ടികള്‍ക്കു പോലുമറിയാം. അവര്‍ മായാവിയെപ്പോലെ രൂപം മാറാനും, കപീഷിനെപ്പോലെ വാലുനീട്ടാനും കുറുക്കാനും, ഡിങ്കനെപ്പോലെ അഭ്യാസം കാട്ടാനും കഴിയുന്ന അമാനൂഷികരാണെന്ന് കുട്ടികള്‍ പോലും കരുതുന്നു. ഒരേസമയം പുലിയും പൂച്ചയും എലിയുമായി രൂപം മാറും. പൂച്ചയെ പിടിക്കുന്ന എലിയും, ആനയെ തളയ്ക്കുന്ന അണ്ണാനും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ തമ്മിലടിച്ചാല്‍ ആരു വിജയിക്കും? കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എന്ന വജ്രായുധം കൈവശമുള്ളതിനാല്‍ ഒരു ഐ.പി.എസ്സും നെഗളിക്കേണ്ടെന്നാണ് ഐ.എ.എസ്. പക്ഷം. വിജിലന്‍സ് കേസില്‍ കുടുക്കിയാല്‍ ഏതു കൊലകൊമ്പന്റേയും ജീവിതം കോഞ്ഞാട്ടയാകുമെന്നാണ് ഐ.പി.എസ് ബുദ്ധി. അതിനൊരു തീര്‍പ്പുണ്ടാകാന്‍ അല്‍പ്പം കൂടി ക്ഷമിക്കണം.

അഴിമതിക്കാരായ ഐ.എ.സ്സുകാരെയും ഐ.പി.എസ്സുക്കാരെയും പിടിക്കാന്‍ മഞ്ഞ, ചുവപ്പ്, കറുപ്പ്, തുടങ്ങിയ കാര്‍ഡുകളുമായി വിജിലന്‍സ് ഡയറക്ടറും ജന്മനാപുലിയുമായ ജേക്കബ്ബ് തോമസ് ഇറങ്ങി. ഇങ്ങേര്‍ക്ക് അരപ്പിരിലൂസാണെന്ന് പറയുന്നത് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. എല്ലാ ഫയലിന്റേയും അധിപനായ ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ അയച്ച ഫയലുകളൊക്കെ ചവിട്ടിപ്പിടിച്ചിരിക്കയാണ്. വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശകള്‍ ശരിയല്ലെന്നാണ് ചീഫ് സെക്രട്ടറി വിധിച്ചത്. ഇതോടെ വീട്ടില്‍ വച്ചുമാത്രം കാര്‍ഡു കളിക്കുന്ന അവസ്ഥയിലായി വിജിലന്‍സ് ഡയറക്ടര്‍.

ധര്‍മ്മ സങ്കടത്തിലായത് മുഖ്യമന്ത്രിയാണ്. ആരെ നമ്പണമെന്നറിയില്ല. തരാതരം പോലെ ഇരു പക്ഷവും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് മിണ്ടാട്ടമില്ല. ആരെയും വെറുപ്പിക്കാന്‍ വയ്യ! അതിനാല്‍ വിവാദവിഷയങ്ങള്‍ക്ക് ദീര്‍ഘാവധി കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രി.

മന്ത്രിമാരെ പരസ്യമായി ധിക്കരിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പോലും ”പോനാല്‍ പോകട്ടും പോടാ’എന്നു ചൂളമടിച്ച് സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ വിലസുന്നു. ഇവരെ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് മന്ത്രിമാര്‍ക്കും അറിയില്ല. തിങ്കളാഴ്ച കൂട്ട അവധിയുമെടുക്കാൻ തീരുമാനിച്ചിരിക്കുകയുമാണിപ്പോൾ ഐ എ എസ് സാറന്മാർ എല്ലാം ശരിയാക്കിത്തരും.

ഡീല്‍ ഓര്‍ നോ ഡീല്‍?
അതാണ് ഭരണ രംഗത്തെ കണ്‍ഫ്യൂഷന്‍!

Comments

comments

Smiley face
Smiley face