Breaking News

‘പണ്ടേക്കുപണ്ടേ സ്വയം ജ്ഞാനപീഠം കയറിയവൻ’ എംടി ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം

hindutva_khilnani

മലയാള സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍നവുമായി ജന്മഭൂമി മുഖപ്രസംഗം. ‘പതനം’ എന്ന തലക്കെട്ടോടെ എഴുതിയിട്ടുള്ള മുഖപ്രസംഗത്തില്‍ ‘പണ്ടേക്കുപണ്ടേ സ്വയം ജ്ഞാനപീഠം കയറുകയും പിന്നെ മറ്റ് ചിലരൊക്കെ ചേര്‍ന്ന് ജ്ഞാനപീഠത്തില്‍ കയറ്റുകയും ശേഷം മറ്റാരും കയറാതിരിക്കാന്‍ മെനക്കെട്ട് പണിയെടുത്ത സാഹിത്യസാര്‍വഭൗമനാണ് നാലുകെട്ടിന്റെ തമ്പുരാനെന്ന അടക്കം. പറച്ചിലുകള്‍ക്കിടയിലാണ് കമാലുദ്ദീനും കൂട്ടരും പരിചയും കവചവുമായി എംടിക്ക്സു രക്ഷ ഒരുക്കുന്നത്.’ എന്നു തുടങ്ങി രൂക്ഷ മായ വിമര്‍ശനങ്ങളാണ് എം.ടിയ്‌ക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.

ദേശാഭിമാനിക്കാരന്‍ വെച്ചുനീട്ടുന്ന പുരസ്‌കാരത്തോടുള്ള ബഹുമാനം കൊണ്ട് അല്‍പമൊന്ന് കുനിഞ്ഞതാണ് മലയാളസാഹിത്യത്തിലെ ഈ തലയെടുപ്പെന്ന ആരോപണവും ശക്തമാണ്. എന്തായാലും തോമസ് ഐസക്കില്‍ തുടങ്ങി എം.ടി. വാസുദേവന്‍ നായര്‍വരെയുള്ള എല്ലാ മഹാത്മാക്കളും ഇപ്പോള്‍ സാധാരണക്കാര്‍ക്കുവേണ്ടി നീറിപ്പുകയുകയാണ്. ആ പുകയില്‍ നിന്നുള്ള തീയാണ് എംടിയെ തൊട്ടുകളിക്കരുതെന്ന ബുദ്ധിജീവിഗുണ്ടകളുടെ പുത്തന്‍ തിട്ടൂരത്തില്‍ തിളയ്ക്കുന്നത്. തൊണ്ടകീറി പ്രസംഗവേദിയില്‍ മിമിക്രി കാണിക്കാറില്ല എന്നതൊഴിച്ചാല്‍ സാഹിത്യത്തിലെ ഒരു വിഎസാണ് കൂടല്ലൂര്‍ക്കാരന്‍ വാസുദേവന്‍ നായര്‍ എന്നതാണ് സമകാലികരായ എഴുത്തുകാരില്‍ പലരുടെയും അനുഭവം.

mt-vasudevan-nair-630

സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ സുരക്ഷിതമായി നില്‍ക്കുകയും കൈവന്ന പദവികള്‍ കൊണ്ട് പലര്‍ക്കും തലതൊട്ടപ്പനെന്ന് തോന്നിപ്പിക്കുകയും ചെയ്ത പ്രതിഭാസം. മാതൃഭൂമിയും തുഞ്ചന്‍പറമ്പും താവളമാക്കി പുരോഗമനക്കാര്‍ക്ക് വെള്ളവും വളവും വെളിച്ചവും പകരുമ്പോഴും എംടി നിശ്ശബ്ദനായിരുന്നു. മലയാളത്തിന്റെ എണ്ണം പറഞ്ഞ ക്‌ളാസിക്ക് കൃതികളും എഴുത്തുകാരും തനിക്ക് മീതെ പറക്കാതിരിക്കാന്‍ ബദ്ധശ്രദ്ധനായി പദവികള്‍ക്ക് കാവലിരുന്ന കാലം. അധികാരത്തോടു ചേര്‍ന്നൊഴുകുന്നതാണ് സുഖകരമായ അനുഭവമെന്ന് കാഴ്ചക്കാര്‍ക്കൊക്കെയും തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചെയ്തികള്‍..

കേരളത്തിലെ സാംസ്‌കാരിക, സാമൂഹിക രംഗം വിവാദങ്ങള്‍ കൊണ്ട് കൊടുമ്പിരി കൊണ്ടപ്പോഴൊന്നും അദ്ദേഹം വായ തുറന്നില്ല. എഴുത്തിലോ പ്രസംഗത്തിലോ തന്റെ പേരും പ്രശസ്തിയും കേടാകും വിധം ഒന്നും പറയാന്‍ അദ്ദേഹം ഒരുമ്പെട്ടില്ല. ഡല്‍ഹിയിലെ ‘നിര്‍ഭയ’ മുതല്‍ പെരുമ്പാവൂരിലെ ജിഷ വരെ, പയ്യന്നൂരില്‍ സക്കറിയയ്ക്ക് തല്ലുകൊണ്ടതുമുതല്‍ കോട്ടയ്ക്കലില്‍ ഒ.വി. വിജയന്റെ പ്രതിമ തല്ലിത്തകര്‍ത്തതുവരെ, മൂക്കറ്റം അഴിമതിയുടെ കയത്തില്‍വീണ് നാട് നാണംകെട്ടുനിന്നതുമുതല്‍ രാഷ്ര്ടീയക്കൊലപാതകങ്ങള്‍കൊണ്ട് കേരളം ചേതനയറ്റുനിന്നതുവരെ ഞാന്‍ ഈ സാംസ്‌കാരികനായകനെ എവിടെയും കേട്ടിട്ടില്ല. ഒ.വി. വിജയന്റെ പേര് ജ്ഞാനപീഠസമിതിക്കുമുന്നില്‍ വന്നപ്പോള്‍ പോലും കുശുമ്പുനിറഞ്ഞ മൗനമായിരുന്നു അദ്ദേഹത്തിനെന്ന് പലരും പറയുന്നുവെന്നും ഒടുവില്‍ എംടി വായ തുറന്നത് കാണുകയും കേള്‍ക്കുകയും ചെയ്ത മലയാളികള്‍ക്ക് അമ്പരപ്പുണ്ടെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു

Comments

comments