Published On: Sun, Jan 8th, 2017

മാധ്യമ പ്രവര്‍ത്തകയെ സദാചാരപ്പോലീസ് ചമഞ്ഞ് അപമാനിച്ച കേസ്: പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ തിരിച്ചറിഞ്ഞു

journelist

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്താണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തായ യുവതിയെയും ഒരു സംഘം ആളുകള്‍ സദാചാരപ്പോലീസ് ചമഞ്ഞ് അപമാനിച്ചത്.

നിലമ്പൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസ് ഗൗരവമായി എടുക്കാതിരുന്നതിനെത്തുടര്‍ന്ന് യുവതി ഡി.ജി.പി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് കേസന്വേഷണ ചുമതല ഡി.വൈ.എസ്.പി. സുരേഷ് കുമാറിന് കൈമാറിയത്.

യുവതി അപമാനിക്കപ്പെട്ട സ്ഥലം ശനിയാഴ്ച ഡിവൈ.എസ്.പി. സന്ദര്‍ശിച്ചു. അക്രമത്തിനിടയില്‍ യുവതിയുടെ നഷ്ടപ്പെട്ട ചെരിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന രണ്ട് കാറുകള്‍ സി.ഐ. ഓഫീസ് പരിസരത്ത് പിടിച്ചിട്ടിരുന്നത് യുവതി തിരിച്ചറിയുകയും ചെയ്തു. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരന്റെയും സുഹൃത്തിന്റെയും മൊഴി ചൊവ്വാഴ്ച മലപ്പുറത്ത് ഡിവൈ.എസ്.പി. രേഖപ്പെടുത്തും.

car-100x60

 

Comments

comments

Seo wordpress plugin by www.seowizard.org.