Breaking News

ബെംഗളൂരു പീഡനം:കാമുകിയും കാമുകനും ചേർന്ന് നടത്തിയ നാടകം;യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യും

rape-victim

ബെംഗളൂരുവിലെ കെജി ഹള്ളിയില്‍ രണ്ടാമതും ലൈംഗീക അതിക്രമം നടന്നു എന്ന തരത്തിൽ വാർത്ത വന്ന കേസിൽ യുവതിയ്‌ക്കെതിരെ നടന്ന ലൈംഗിക അതിക്രമം കാമുകിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമെന്ന് പോലീസ് കണ്ടെത്തി. വെളളിയാഴ്ച രാവിലെ ബസ് സ്‌റ്റോപ്പിലേക്ക് നടന്ന് പോയ യുവതിയെ യുവാവ് കടന്ന്പിടിച്ച് നാവും ചുണ്ടും കടച്ചുമുറിച്ചതായാണ് പരാതി ഉയര്‍ന്നത്.

നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ചൂണ്ടികാട്ടി പോലീസിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിസിടിവി ദൃശ്യത്തില്‍ പകര്‍ന്ന അക്രമിയുടെ വീഡിയോ കേന്ദ്രീകരിച്ചാണ് പോലീസ് സത്യവസ്ഥ പുറത്ത് കൊണ്ടുവന്നത്.

യുവതിയുടെ സ്വന്തം സഹോദരിയുടെ ഭര്‍ത്താവായ ഇര്‍ഷാദ് എന്നയാളുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വിവാഹാലോചനകള്‍ മുടക്കാനും ഇതിലൂടെ അക്രമിക്കപ്പെട്ട യുവതി വിവാഹം കഴിയ്ക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ ഇര്‍ഷാദ് വിവാഹിദ് വിവാഹം കഴിയ്ക്കാം എന്നായിരുന്നു പദ്ധതിയിട്ടത്.

സിസിടിവിയില്‍ കണ്ടത് ഇര്‍ഷാദിനെ തന്നെയായിരുന്നു എന്ന് പോലീസിന് മനസ്സിലായതോടെ കേസിന്റെ ഗതി മാറുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ സംഭവങ്ങള്‍ വ്യക്തമായി.

യുവതിയുടെ മുഖത്ത് സംഭവിച്ച മുറിവുകള്‍ സ്വയം വരുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കമ്മനഹള്ളിയില്‍ നടന്ന അതിക്രൂരലൈംഗികാതിക്രമത്തിനെ മാതൃകയാക്കിയാണ് യുവതിയും കാമുകനും പുതിയ പദ്ധതിയിട്ടത്. യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Comments

comments

Reendex

Must see news