Published On: Mon, Jan 9th, 2017

ജെല്ലിക്കെട്ട് നിരോധനിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹസന്‍

kamalhasan

ജെല്ലിക്കെട്ട് നിരോധനിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് ഉലകനായകൻ കമല്‍ഹാസന്‍. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2014ല്‍ മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നു പറഞ്ഞാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നത്. എന്നാല്‍ ജെല്ലിക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന വാദം ഉയര്‍ത്തുന്നവര്‍ ബിരിയാണിയും ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊന്നു ബിരിയാണി ഉണ്ടാക്കി തിന്നുന്നവർക്ക് ഇത് പറയാൻ എന്ത് ധാർമ്മികതയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ പാരമ്പര്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താനതിന്റെ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനു സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ലെന്നും അവിടെ കാളകള്‍ക്ക് ഉപദ്രവമേല്‍ക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ കാളകളെ ദൈവങ്ങളായാണ് കാണുന്നത്. ജെല്ലിക്കെട്ടില്‍ അവയെ മെരുക്കുകയാണ്. അതുവഴി മൃഗങ്ങള്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Comments

comments

Seo wordpress plugin by www.seowizard.org.