Smiley face
Published On: Mon, Jan 9th, 2017

മോഹന്‍ലാല്‍ ഭീമനായി എം ടി യുടെ രണ്ടാമൂഴം; അഭിനയ ജീവിതത്തില്‍നിന്ന് ലാൽ ഇതോടെ വിരമിച്ചേക്കുമെന്നു സൂചന

Smiley face

mohanlal

600 കോടി രൂപ മുതല്‍മുടക്കി മോഹന്‍ലാല്‍ ഭീമനായി എം ടി യുടെ രണ്ടാമൂഴം; അഭിനയ ജീവിതത്തില്‍നിന്ന് ലാൽ ഇതോടെ വിരമിച്ചേക്കുമെന്നു സൂചന;യോദ്ധയ്ക്ക് ശേഷം രണ്ടാമൂഴത്തിലൂടെ എ.ആര്‍. റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്.

മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ‘രണ്ടാമൂഴം’ ഉടന്‍. 600 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി പൂര്‍ത്തിയാക്കി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തിലടക്കം സ്വീകരിച്ച വിവാദ നിലപാടുകളും അദ്ദേഹംവിശദീകരിച്ചു.

മോഹന്‍ലാല്‍ ഭീമനായെത്തുന്ന രണ്ടാമൂഴത്തിനായി വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു . 600 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് ചിത്രം അടുത്ത വര്‍ഷം കാണുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്ജക്ടായതിനാല്‍ ചിത്രം പല ഭാഷകളില്‍ എത്തും.

മോഹന്‍ലാല്‍ ഭീമനാകുമ്പോള്‍ മറ്റു കഥാപാത്രങ്ങളായി ആരൊക്കെയാവും എന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്. വന്‍ താരനിര ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. യോദ്ധയ്ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മാജിക് മലയാളത്തിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. മോഹന്‍ലാലും എ ആര്‍ റഹ്മാനും വീണ്ടുമൊന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും വര്‍ധിക്കുന്നു.

a-r-rahman-759

വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

നോട്ടുവിവാദത്തിലടക്കമുള്ള പ്രതികരണങ്ങള്‍ തിരുത്തണമെന്ന് തോന്നിയിട്ടില്ലെന്ന് തുറന്നുപറയുന്നു.ഇതിഹാസതുല്യമായ അഭിനയ ജീവിതത്തില്‍നിന്ന് വിരമിക്കണമെന്ന ആഗ്രഹവും മോഹന്‍ലാല്‍ വെളിപ്പെടുത്തി.

 

Comments

comments

Smiley face
Smiley face