Smiley face
Published On: Tue, Jan 10th, 2017

ഗായത്രിപ്പുഴ പുഴയില്‍ വെള്ളം വറ്റിയപ്പോള്‍ വട്ടപ്പാത്രത്തില്‍ കൊല്ലങ്കോട് ക്ഷേത്ര ആറാട്ട്

dry-riverbed

പുഴയില്‍ വെള്ളം വറ്റിയപ്പോള്‍ വട്ടപ്പാത്രത്തില്‍ വിഗ്രഹം ആറാടുന്നു…കാലങ്ങളായി പ്രകൃതിയോടു ചെയ്ത ദ്രോഹം തിരിച്ചറിയാതെ ഇപ്പോഴും ഉല്‍സവം നടത്തി തൊഴുതു നില്‍ക്കുന്നവരോടെന്തു പറയണം…..വായിക്കൂ..താഴെ….

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ക്ഷേത്ര ആറാട്ടിലെ നീരാട്ട് ചടങ്ങ് ഗായത്രിപ്പുഴയിൽ വെള്ളമില്ലാത്തതിനാൽ കടവത്ത് ചേമ്പ് വട്ടയിൽ നടത്തുന്നു.

കൊല്ലങ്കോട് ആറാട്ടിന് സാൿഷ്യം വഹിക്കുന്ന ഗായത്രിപ്പുഴ കാലവർഷം ചതിച്ചതിനാൽ വരണ്ടു.

ചരിത്രത്തിലാദ്യമായി പുഴവക്കിൽ വട്ടയിൽ വെള്ളം എത്തിച്ച് ആറാട്ടുകുളി നടത്തി.

മനുഷ്യൻെറ പ്രകൃതിയിന്മേലുള്ള ആർത്തികാരണം മരങ്ങളും പുഴകളും നഷ്ട്ടമായതിനാൽ കൊല്ലങ്കോട് ദേശമെന്ന കലകളുടയും ആചാരങ്ങളുടെയും സംസ്ക്കാരത്തിൻെറ പുണ്യ ആചാരത്തിലും വിഷയമായി. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങിനെയൊരു ദുരവസ്ഥയെന്ന് ഭക്ത്തർ ദുഃഖത്തോടെ പറഞ്ഞു.

ഗായത്രിപ്പുഴ സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികളുൾപ്പടെ കോടികൾ ചിലവഴിക്കിച്ചെങ്കിലും ഒരു തുള്ളിവെള്ളംപോലും ഇപ്പോൾ പുഴയിലൂടെ ഒഴുകുന്നില്ല.

കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ് ഗായത്രിപ്പുഴ. ആനമലയിൽ നിന്നും ഉൽഭവിക്കുന്ന ഗായത്രിപ്പുഴ കൊല്ലങ്കോട്, നെൻ‌മാറ, ആലത്തൂർ, പഴയന്നൂർ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരുവച്ച് ഭാരതപ്പുഴയിൽ ചേരുന്നു.

മംഗലം നദി,അയലൂർപ്പുഴ.വണ്ടാഴിപ്പുഴ. മീങ്കാരപ്പുഴ, ചുള്ളിയാർ എന്നിവയാണ് ഗായത്രിപ്പുഴയുടെ പ്രധാന കൈവഴികളെങ്കിലും ഇപ്പോൾ ഇവയെല്ലാം മരിച്ചുകഴിഞ്ഞു.

വെറുമൊരു നദി എന്നതിനേക്കാൾ ഗായത്രിപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.

ശൈത്യകാലത്ത് പാലക്കാട് ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ജലാശയങ്ങളും പുഴകള്‍, കുളങ്ങള്‍, അരുവികള്‍ വരള്‍ച്ചയുടെ വക്കിലെത്തിക്കഴിഞ്ഞു.

ഗായത്രിപ്പുഴയിലാകട്ടെ നിരവധി തടയണങ്ങള്‍ ജല സംഭരണത്തിനായി നിര്‍മാണം നടത്തിയെങ്കിലും നോക്കുകുത്തിയായി തീര്‍ന്നിരിക്കുകയാണ്. ഗായത്രിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പുഴയുടെ കരകളിലുള്ളവര്‍ കാര്‍ഷിക വിളകളിറക്കുന്നത്. ഇതോടെ കരയുടെ ഇരുവശങ്ങളിലുള്ളവര്‍ കുളിക്കാനായി ആശ്രയിച്ച ഗായത്രിപ്പുഴ വറ്റി വരണ്ട അവസ്ഥയിലാണ്. വെള്ളം വറ്റിവരണ്ടതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളം ഇല്ലാതെയായി കുടിവെള്ളത്തിനും ഗാര്‍ഹികാവശ്യത്തിനായും വെള്ളം ഇല്ലാതെ നെട്ടോട്ടത്തിലാണ് വീട്ടമ്മമാരും .
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലങ്കോട് ആറാട്ടിലെ രാത്രിയിലെ വട്ടയിലുള്ള നീരാട്ടാണ് ഇത്തവണ വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയത്.

പ്രകൃതിസ്നേഹികളുടെ വിലയെന്തെന്ന് ഇന്നാണ് മനസ്സിലായതെന്ന് ക്ഷേത്രഭരണ സമിതിയിലെ ചില കാരണവന്മാർ സമ്മതിച്ചു.

ജനങ്ങളില്‍ പ്രകൃതിബോധം ഉണ്ടാകട്ടെ ….അതിലൂടെ ഭാവി സുരക്ഷിതമാവട്ടെ …

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.