നടന് ഓംപുരിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ ദുരൂഹത. ഹൃദയാഘാതം മൂലം മരിച്ച ഓംപുരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് സംശയം ഉടലെടുത്തത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം അജ്ഞാത കാരണം കൊണ്ടാണ് എന്നായിരുന്നു. തലയില്‍ സംഭവിച്ച മുറിവും സംശയത്തിന് ബലം വര്‍ദ്ധിപ്പിക്കുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഭാര്യ നന്ദിതയെയും വീട്ടുജോലിക്കാരെയും പോലീസ് ചോദ്യം ചെയ്തു.